അ​വ​ധി ക​ഴി​ഞ്ഞ് ജോ​ലി​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങി​യ ജ​വാ​നെ അടിച്ചുകൊലപ്പെടുത്തി
Thursday, June 12, 2025 5:03 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ജ​വാ​നെ യു​വാ​ക്ക​ൾ അടിച്ചുകൊലപ്പെടുത്തി. ജു​ൻ​ജു​നു ജി​ല്ല​യി​ലെ സൂ​ര​ജ്ഗ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പ​ലോ​ട്ട കാ ​ബാ​സ് ഗ്രാ​മ​ത്തി​ൽ ഹ​വി​ൽ​ദാ​ർ വി​ക്രം സിം​ഗ്(40) ആ​ണ് മ​രി​ച്ച​ത്.

അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ വി​ക്രം സിം​ഗ് ഡ്യൂ​ട്ടി​യി​ൽ ചേ​രാ​ൻ വീ​ട്ടി​ൽ നി​ന്ന് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

18 രാ​ജ് റൈ​ഫി​ൾ​സി​ൽ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന വി​ക്രം, പ​ഞ്ചാ​ബി​ലെ അ​ബോ​ഹ​റി​ൽ ആ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. അ​വ​ധി ല​ഭി​ച്ച അ​ദ്ദേ​ഹം ജൂ​ൺ ഏ​ഴി​നാ​ണ് ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത്. അ​വ​ധി ക​ഴി​ഞ്ഞ് പ​ഞ്ചാ​ബി​ലേ​ക്ക് മ​ട​ങ്ങാ​ൻ ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ വി​ക്ര​മി​നെ കാ​റി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ത​ട​ഞ്ഞു.

പ്ര​തി​ക​ൾ വി​ക്ര​മി​നെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി ഒ​രു വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു. പി​ന്നീ​ട്, അ​വ​ർ വി​ക്ര​മി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വീ​ടി​ന് പു​റ​ത്ത് ഉ​പേ​ക്ഷി​ച്ചു. വി​വ​രം ല​ഭി​ച്ച​യു​ട​നെ വി​ക്ര​മി​ന്‍റെ കു​ടും​ബം സ്ഥ​ല​ത്തെ​ത്തി അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ അ​വി​ടെ​യെ​ത്തി​യെ​ങ്കി​ലും വി​ക്രം മ​രി​ച്ചി​രു​ന്നു.

കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​താ​യി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഹേം​രാ​ജ് മീ​ണ സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.