സോ​ഷ്യ​ൽ മീ​ഡി​യ താ​രം ഖാ​ബി ലെ​യി​മി​നെ നാ​ടു​ക​ട​ത്തി അ​മേ​രി​ക്ക
Thursday, June 12, 2025 5:07 AM IST
ലാ​സ് വേ​ഗ​സ്‌: ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള ടി​ക് ടോ​ക് താ​രം ഖാ​ബി ലെ​യ്‌​മി​നെ യു​എ​സ് കു​ടി​യേ​റ്റ​വ​കു​പ്പ് അ​റ​സ്റ്റു​ചെ​യ്ത് വി​ട്ട​യ​ച്ചു. വി​സാ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും യു​എ​സി​ൽ തു​ട​ർ​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ന്നും അ​റി​യി​ച്ചു.

സെ​ന​ഗ​ലി​ൽ ജ​നി​ച്ച ഖാ​ബി, ഇ​റ്റാ​ലി​യ​ൻ പൗ​ര​നാ​ണ്. ഏ​പ്രി​ൽ 30-നാ​ണ് ഖാ​ബി യു​എ​സി​ലെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ലാ​സ് വേ​ഗ​സി​ലെ ഹാ​രി റെ​യ്ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് (ഐ​സി​ഇ) അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പി​ന്നാ​ലെ, സ്വ​യം രാ​ജ്യം​വി​ടാ​ൻ അ​നു​വ​ദി​ച്ചെ​ന്ന് ഐ​സി​ഇ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ഖാ​ബി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

16.3 കോ​ടി ഫോ​ളോ​വേ​ഴ്സാ​ണ് 25കാ​ര​നാ​യ ഖാ​ബി​ക്ക് ടി​ക്‌​ടോ​ക്കി​ൽ​മാ​ത്ര​മു​ള്ള​ത്. ജ​നു​വ​രി​യി​ൽ യൂ​ണി​സെ​ഫ് ഇ​ദ്ദേ​ഹ​ത്തെ ഗു​ഡ്‌​വി​ൽ അം​ബാ​സ​ഡ​റാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന മെ​റ്റ് ഗാ​ല ഫാ​ഷ​ൻ​ഷോ​യി​ലും പ​ങ്കെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.