രാ​ജ ര​ഘു​വം​ശി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ര​ണ്ടാ​മ​ത്തെ ക​ത്തി​യും ക​ണ്ടെ​ടു​ത്തു
Wednesday, June 18, 2025 9:03 AM IST
ഇ​ൻ​ഡോ​ർ: മേ​ഘാ​ല​യ​യി​ൽ രാ​ജ ര​ഘു​വം​ശി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ര​ണ്ടാ​മ​ത്തെ വെ​ട്ടു​ക​ത്തി ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ്.

റി​യാ​റ്റ് അ​ർ​ലി​യാം​ഗി​ലെ വെ​യ് സാ​വ്‌​ഡോം​ഗ് പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് നി​ന്നാ​ണ് ക​ത്തി ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​സ്ഥ​ല​ത്ത് നി​ന്നാ​ണ് രാ​ജ ര​ഘു​വം​ശി​യു​ടെ മൃ​ത​ദേ​ഹ​വും മ​റ്റൊ​രു വാ​ളും ക​ണ്ടെ​ടു​ത്ത​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ നി​ന്നു​ള്ള രാ​ജ ര​ഘു​വം​ശി​യെ ക​ഴി​ഞ്ഞ മാ​സ​മാ​ണ് മേ​ഘാ​ല​യ​യി​ൽ വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ ഭാ​ര്യ സോ​നം, കാ​മു​ക​ൻ രാ​ജ് കു​ശ്വാ​ഹ എ​ന്നി​വ​രെ​യും മ​റ്റ് മൂ​ന്നു​പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.