കേ​ദാ​ർ​നാ​ഥ് യാ​ത്ര​യ്ക്കി​ടെ പാറ അടർന്നുവീ​ണ് ര​ണ്ട് തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു
Wednesday, June 18, 2025 2:43 PM IST
ഡെ​റാ​ഡൂ​ൺ: കേ​ദാ​ർ​നാ​ഥ് യാ​ത്ര​ക്കി​ടെ പാറക്കഷണം വീ​ണ് ര​ണ്ട് തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്നാ​ണ് പാ​റ​ക​ഷ​ണം വീ​ണ​ത്. ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു.

കേ​ദാ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ന യാ​ത്ര ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ഈ ​വ​ർ​ഷം ഉ​ണ്ടാ​വു​ന്ന അ​ഞ്ചാ​മ​ത്തെ അ​പ​ക​ട​മാ​ണ് ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ​ത്.

കേ​ദാ​ർ​നാ​ഥ് ധാ​മി​ൽ നി​ന്ന് ഗു​പ്ത​കാ​ശി​ലേ​ക്ക് പു​റ​പ്പെ​ട്ട ഹെ​ലി​കോ​പ്ട​ർ ഞാ​യ​റാ​ഴ്ച അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. ഗു​പ്ത​കാ​ശി​യി​ലെ ആ​ര്യ​ൻ ഏ​വി​യേ​ഷ​ന്‍റെ ഹെ​ലി​കോ​പ്ട​റാ​ണ് ഗൗ​രി​കു​ണ്ഡി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച ത​ക​ർ​ന്ന​ത്.

തീ​ർ​ഥാ​ട​ക​രു​മാ​യി പ​റ​ന്നു​യ​ർ​ന്ന ഹെ​ലി​കോ​പ്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഹെ​ലി​കോ​പ്ട​ർ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ആ​ര്യ​ൻ ഏ​വി​യേ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് പൊ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

ര​ണ്ട് വ​യ​സു​ള്ള കു​ഞ്ഞും പൈ​ല​റ്റും അ​ട​ക്കം ഏ​ഴ് പേ​രാ​ണ് ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.