ന്യൂ​ന​മ​ർ​ദ​വും പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും; അ​ഞ്ചു​ദി​വ​സം വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത, ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Wednesday, June 18, 2025 3:04 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്നും വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്നും വ്യാ​ഴാ​ഴ്ച​യും കേ​ര​ള​ത്തി​നു മു​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 40 -60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് ശ​ക്ത​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഞാ​യ​റാ​ഴ്ച വ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​ന്ന് ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. വ്യാ​ഴാ​ഴ്ച ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഗം​ഗാ​ത​ട പ​ശ്ചി​മ ബം​ഗാ​ളി​ന് മു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന ശ​ക്തി​കൂ​ടി​യ ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ജാ​ർ​ഖ​ണ്ഡി​ന് മു​ക​ളി​ലേ​ക്ക് നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ, രാ​ജ​സ്ഥാ​ന് മു​ക​ളി​ൽ മ​റ്റൊ​രു ന്യൂ​ന​മ​ർ​ദം കൂ​ടി സ്ഥി​തി​ചെ​യ്യു​ന്നു. കേ​ര​ള​ത്തി​ന് മു​ക​ളി​ൽ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ശ​ക്ത​മാ​യി തു​ട​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്.

അ​തേ​സ​മ​യം, കേ​ര​ള - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്നും ക​ർ​ണാ​ട​ക തീ​ര​ത്ത് ഇ​ന്നും വ്യാ​ഴാ​ഴ്ച​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.