വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചു; ഹ​രി​യാ​ന​യി​ൽ സ​ഹോ​ദ​രി​മാ​ർ​ക്ക് നേ​രെ വെ​ടി​വ​ച്ച് യു​വാ​വ്
Sunday, June 22, 2025 2:24 AM IST
ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ജി​ന്ദ് ജി​ല്ല​യി​ൽ വി​വാ​ഹാ​ഭ്യാ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് സ​ഹോ​ദ​രി​മാ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത് യു​വാ​വ്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പി​ല്ലു ഖേ​ര ഗ്രാ​മ​ത്തി​ലെ റെ​യി​ൽ​വേ ബാ​രി​യ​റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ഷി​നു (25), റി​തു (23) എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് സു​നി​ൽ എ​ന്ന​യാ​ൾ വെ​ടി​വ​ച്ച​ത്. പ​രി​ക്കേ​റ്റ സ​ഹോ​ദ​ര​ങ്ങ​ളെ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ നി​ന്ന് റോ​ഹ്ത​ക്കി​ലെ പി​ജി​ഐ​എം​എ​സി​ലേ​ക്ക് മാ​റ്റി.

ഒ​ളി​വി​ൽ ക​ഴി​യു​ന്ന സു​നി​ലി​നെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ്) നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും ഡി​എ​സ്പി (സ​ഫി​ഡോ​ൺ) ഗൗ​ര​വ് ശ​ർ​മ പ​റ​ഞ്ഞു.

ഷി​നു​വി​ന്‍റെ​യും റി​തു​വി​ന്‍റെ​യും മൂ​ത്ത സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് സു​നി​ൽ. റി​തു​വി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ സു​നി​ൽ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും കു​ടും​ബാം​ഗ​ങ്ങ​ൾ അ​തി​നെ എ​തി​ർ​ത്തു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് അ​യാ​ൾ ര​ണ്ട് സ​ഹോ​ദ​രി​മാ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്തു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.