മ​യ​ക്കു​മ​രു​ന്ന് കേ​സ്; ന​ട​ൻ ശ്രീ​കാ​ന്തി​നെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Tuesday, June 24, 2025 5:37 AM IST
ചെ​ന്നൈ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ട​ൻ ശ്രീ​കാ​ന്തി​നെ ജൂ​ലൈ ഏ​ഴ് വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. നു​ങ്ക​മ്പാ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ശ്രീ​കാ​ന്തി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ന​ട​ന്‍റെ ര​ക്ത സാ​മ്പി​ൾ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ ല​ഹ​രി ഇ​ട​പാ​ടു​കാ​ര​ൻ പ്ര​സാ​ദു​മാ​യു​ള്ള ബ​ന്ധ​മാ​ണ് ന​ട​ന്‍റെ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ പ്ര​തി​പ​ക്ഷ​മാ​യ അ​ണ്ണാ ഡി​എം​കെ​യു​ടെ ഐ​ടി വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു സേ​ലം സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ.

പാ​ർ​ട്ടി വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ടു​ത്തി​ടെ ഇ​യാ​ളെ പു​റ​ത്താ​ക്കി​യി​രു​ന്നു. പ്ര​സാ​ദി​ൽ നി​ന്ന് ന​ട​ൻ പ​ല​ത​വ​ണ കൊ​ക്കെ​യ്ൻ വാ​ങ്ങി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.