അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്തം; ആ​റ് മൃ​ത​ദേ​ഹഭാഗങ്ങൾ കൂ​ടി ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി
Saturday, July 5, 2025 7:16 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​നം ത​ക​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട ആ​റു​പേ​രു​ടെ മൃ​ത​ദേ​ഹഭാഗങ്ങൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി. ജൂ​ൺ 12നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 260 പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളെ​ന്ന് അ​ഹ​മ്മ​ദാ​ബാ​ദ് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​രാ​കേ​ഷ് ജോ​ഷി പ​റ​ഞ്ഞു.

വി​മാ​നം ത​ക​ർ‌​ന്നു​വീ​ണു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ​ല​രു​ടെ​യും മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ചി​ന്നി​ച്ചി​ത​റി​യി​രു​ന്നു. ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ഇ​നി​യും ല​ഭി​ച്ചേ​ക്കാ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളോ​ടു നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നാ​ണ് ഡോ.​രാ​കേ​ഷ് ജോ​ഷി പ​റ​യു​ന്ന​ത്.

ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ പൂ​ർ‌​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​നി​യും മൃ​ത​ദേ​ഹഭാഗങ്ങൾ ല​ഭി​ച്ചാ​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് 16 കു​ടും​ബ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു.

ല​ണ്ട​നി​ലേ​ക്കു പ​റ​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​ന​മാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പ​റ​ന്നു​യ​ർ​ന്ന് സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ തൊ​ട്ട​ടു​ത്ത മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​നു മു​ന്നി​ൽ ത​ക​ർ​ന്നു​വീ​ണ​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 241 പേ​രു​ൾ​പ്പെ​ടെ 260 പേ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഒ​രു യാ​ത്ര​ക്കാ​ര​ൻ​മാ​ത്രം അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

RELATED NEWS