യു​പി​യി​ല്‍ മു​ഹ​റം ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ഒ​രാ​ള്‍ മ​രി​ച്ചു
Monday, July 7, 2025 12:05 AM IST
ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മു​ഹ​റം ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ സ​ര്‍​ബ​ത്തും ബി​രി​യാ​ണി​യും ക​ഴി​ച്ച​വ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. ഒ​രാ​ള്‍ മ​രി​ച്ചു. 70 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ന​നൗ​റ്റ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. ന​നൗ​റ്റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ഷെ​യ്ഖ്ജാ​ഡ്ഗ​ന്‍ പ്ര​ദേ​ശ​വാ​സി ഷാ​ബി ഹൈ​ദ​റാ​ണ് മ​രി​ച്ച​ത്.

70 പേ​ര്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് മ​നീ​ഷ് ബ​ന്‍​സാ​ല്‍ പ​റ​ഞ്ഞു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​രെ ഉ​ട​ന​ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ ആ​ശു​പ​ത്രി, സ്വ​കാ​ര്യ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഷെ​യ്ഖ്ജാ​ഡ്ഗ​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ഷാ​ബി ഹൈ​ദ​ര്‍ മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ളു​ക​ള്‍ ക​ഴി​ച്ച ഭ​ക്ഷ​ണ​വും സ​ര്‍​ബ​ത്തും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ബ​ന്‍​സാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (സി​എം​ഒ) ഡോ. ​പ്ര​വീ​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞു. ചി​കി​ത്സ​യ്ക്ക് ശേ​ഷം ചി​ല​ര്‍ ആ​ശു​പ​ത്രി വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​യെ​ന്നും പ്ര​വീ​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ 54 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.