സസ്പെൻഷന് പിന്നാലെ ബി​ആ​ർ​എ​സ് വി​ട്ട് കെ. ​ക​വി​ത
Wednesday, September 3, 2025 2:14 PM IST
ഹൈ​ദ​രാ​ബാ​ദ്: ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി(​ബി​ആ​ർ​എ​സ്)​യിൽ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി വി​ട്ട് കെ. ​ക​വി​ത. എം​എ​ല്‍​സി സ്ഥാ​ന​വും രാ​ജി​വ​ച്ചു.

ബി​ആ​ര്‍​എ​സ് നേ​താ​ക്ക​ളാ​യ ടി. ​ഹ​രീ​ഷ് റാ​വു, സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ത​നി​ക്കെ​തി​രാ​യ പാ​ര്‍​ട്ടി ന​ട​പ​ടി​യി​ല്‍ പ​ങ്കു​ണ്ടെ​ന്നും ക​വി​ത പ​റ​ഞ്ഞു. ഇ​രു​വ​രും ക​വി​ത​യു​ടെ ബ​ന്ധു​ക്ക​ള്‍ കൂ​ടി​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ക​വി​ത​യെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. അ​ച്ച​ട​ക്കം ലം​ഘ​നം ചൂ​ണ്ടി​കാ​ണി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. ബി​ആ​ര്‍​എ​സി​ല്‍ ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി തു​ട​രു​ന്ന ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തി​ന് ഇ​ടെ​യാ​യി​രു​ന്നു സ​സ്‌​പെ​ന്‍​ഷ​ന്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.