ഏഷ്യ കപ്പ് വനിതാ ടി20: ഇന്ന് രണ്ട് മത്സരങ്ങള്‍
Wednesday, July 24, 2024 6:20 AM IST
ധാംബുള്ള: ഏഷ്യ കപ്പ് വനിതാ ടി20 ക്രിക്കറ്റില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഗ്രൂപ്പ് ബിയിലെ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരങ്ങളാണ് ഇന്ന് നടക്കുക.

ബംഗ്ലാദേശ് മലേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം. രാത്രി ഏഴിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ശ്രീലങ്ക തായ്‌ലന്‍ഡിനെ നേരിടും

രണ്ട് മത്സരങ്ങളും നടക്കുക ധാംബുള്ളയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയാണ് ടീം ഇന്ത്യ സെമിഫൈനലില്‍ നേരിടുക.

RELATED NEWS