മ​ഴ ശ​ക്തം; ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു
Thursday, June 19, 2025 3:14 AM IST
ക​ൽ​പ്പ​റ്റ : വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​യ​തോ​ടെ ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് നി​ല​വി​ൽ 766.55 ലേ​ക്ക് എ​ത്തി.

ജ​ല​നി​ര​പ്പ് 767 എ​ത്തി​യാ​ൽ ഷ​ട്ട​ർ തു​റ​ന്ന് അ​ധി​ക ജ​ലം ഒ​ഴു​ക്കി ക​ള​യും. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ലെ മ​ഴ കൂ​ടി നി​രീ​ക്ഷി​ച്ച ശേ​ഷ​മേ അ​ധി​ക ജ​ലം ഒ​ഴു​ക്കി ക​ള​യൂ.

പ​ത്ത​നം​തി​ട്ട മ​ണി​മ​ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ക​ര​മ​ന, അ​ച്ച​ൻ​കോ​വി​ൽ, കാ​വേ​രി, ഭാ​ര​ത​പ്പു​ഴ, കോ​ര​പ്പു​ഴ, പെ​രു​മ്പ, മൊ​ഗ്രാ​ൽ തു​ട​ങ്ങി​യ ന​ദി​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.