അ​ൽ​ജ​സീ​റ കാ​ണു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ മ​ന്ത്രി
Thursday, June 19, 2025 5:59 PM IST
ടെ​ൽ അ​വീ​വ്: അ​ൽ​ജ​സീ​റ ചാ​ന​ൽ കാ​ണു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ​മ​ന്ത്രി ഇ​റ്റാ​മ​ർ ബെ​ൻ​ഗ്വി​ർ. നെ​ത​ന്യാ​ഹു മ​ന്ത്രി​സ​ഭ​യി​ലെ തീ​വ്ര​വ​ല​തു​പ​ക്ഷ​ക്കാ​ര​നാ​യ മ​ന്ത്രി​യാ​ണ് ബെ​ൻ​ഗ്വി​ർ.

ഇ​സ്രാ​യേ​ലി​ൽ നി​ന്ന് സ​പ്രേ​ഷ​ണം ന​ട​ത്താ​ൻ അ​ൽ​ജ​സീ​റ ചാ​ന​ലി​നെ അ​നു​വ​ദി​ക്കി​ല്ല. ചാ​ന​ൽ കാ​ണു​ന്ന ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ അ​വ​രെ കു​റി​ച്ച് ഇ​സ്ര​യേ​ൽ ആ​ഭ്യ​ന്ത​ര ഇ​ന്‍റ​ലി​ജ​ൻ​സി​ന് വി​വ​രം ന​ൽ​ക​ണം. അ​ൽ​ജ​സീ​റ ഇ​സ്രാ​യേ​ലി​ന്‍റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നും ബെ​ൻ​ഗ്വി​ർ പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഹ​മാ​സു​മാ​യി ഇ​സ്രാ​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​തി​ന് പി​ന്നാ​ലെ ബെ​ൻ​ഗ്വി​ർ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് രാ​ജി​വെ​ച്ചി​രു​ന്നു. ബെ​ൻ​ഗ്വി​ർ ഉ​ൾ​പ്പ​ടെ യെ​ഹൂ​ദി​ത് പാ​ർ​ട്ടി​യു​ടെ മൂ​ന്ന് കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രാ​ണ് അ​ന്ന് രാ​ജി​വെ​ച്ചി​രു​ന്ന​ത്.

വെ​ടി​നി​ർ​ത്ത​ൽ പി​ൻ​വ​ലി​ച്ച് ഇ​സ്രാ​യേ​ൽ ഗാ​സ​യി​ൽ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം പു​ന​രാ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ മേ​യി​ലാ​ണ് ബെ​ൻ​ഗ്വി​ർ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ൽ ചേ​ർ​ന്ന​ത്. ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രാ​യേ​ലി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ അ​ൽ ജ​സീ​റ ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച​താ​ണ് മ​ന്ത്രി​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.