സ​ഞ്ജു​വി​ന്‍റെ വെ​ടി​ക്കെ​ട്ട് ; വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സ്
Thursday, August 28, 2025 6:50 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ അ​ദാ​നി ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സി​നെ​തി​രെ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​ന് ഒ​മ്പ​തു റ​ൺ​സ് ജ​യം. സ്കോ​ർ: കൊ​ച്ചി 191/5 ട്രി​വാ​ന്‍​ഡ്രം 182/6. ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ കൊ​ച്ചി നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 191 റ​ണ്‍​സ് നേടി.

സ​ഞ്ജു സാം​സ​ണ്‍ (37 പ​ന്തി​ല്‍ 62), നി​ഖി​ല്‍ (35 പ​ന്തി​ല്‍ 45) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ട്രി​വാ​ന്‍​ഡ്ര​ത്തി​നാ​യി അ​ഭി​ജി​ത്ത് പ്ര​വീ​ണ്‍ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സി​ന് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 182 റ​ണ്‍​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞൊ​ള്ളൂ.

സ​ഞ്ജീ​വ് സ​തീ​ഷ​ന്‍ (46 പ​ന്തി​ല്‍ 70), അ​ബ്ദു​ള്‍ ബാ​സി​ത് (27 പ​ന്തി​ല്‍ 41) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് റോ​യ​ല്‍​സി​ന് നി​ര​യി​ല്‍ തി​ള​ങ്ങി​യ​ത്. ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​ന് വേ​ണ്ടി മു​ഹ​മ്മ​ദ് ആ​ഷി​ഖ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ര​ണ്ട് പ​രാ​ജ​യ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് സ​ഞ്ജു​വി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും തി​രി​ച്ചു​വ​ര​വ്.

ഈ ​ജ​യ​ത്തോ​ടെ കൊ​ച്ചി പോ​യി​ന്‍റ് പ‌​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു ജ​യം മാ​ത്ര​മാ​ണ് റോ​യ​ല്‍​സി​നു​ള്ള​ത്.

RELATED NEWS