Star Chat |
Back to home |
|
സുമതി വളവിലെ രഹസ്യങ്ങൾ |
|
 |
മണിച്ചിത്രത്താഴ് റിലീസായ കാലത്തെ ഒരു യക്ഷിക്കഥ! അതാണ് അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനംചെയ്ത സുമതിവളവ്. മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന പുത്തന്‍പടം. ഗോകുലം ഗോപാലനും മുരളി കുന്നുംപുറത്തുമാണു നിര്‍മാണം. സുമതിവളവ് പേടിപ്പിക്കുന്ന സിനിമയെന്നു തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പക്ഷേ, കോണ്‍ജുറിംഗ് പോലെയൊരു പടമല്ലെന്നും എഴുത്തുകാരന് പറയുന്നു. "ഇമോഷനുകളൊക്കെയുള്ള ഒരു കഥ. അതു സുമതിവളവിനെ അടിസ്ഥാനമാക്കി പറയുന്നതിനാല്‍ അതില്‍ പേടിപ്പിക്കുന്ന ചിലതൊക്കെയുണ്ട്. മാളികപ്പുറം ഒരു പ്രത്യേക ജോണറിലുള്ള സിനിമയല്ല. അതില്‍ എല്ലാമുണ്ട്. ഡിവൈന്‍ പശ്ചാത്തലം കൂടിയുണ്ടായിരുന്നു. അതിനുപകരം ഇതില്‍ സുമതിയെന്ന കഥാപാത്രത്തെയും ആ വളവും ചുറ്റിപ്പറ്റിയാണു കഥ പറയുന്നത്'- അഭിലാഷ് പിള്ള സണ്‍ഡേ ദീപികയോടു പറഞ്ഞു. ഇത് ആ സുമതിയല്ല നമ്മളെല്ലാവരും പണ്ടുതൊട്ടേ കേട്ടിട്ടുള്ള സ്ഥലമാണു തിരുവനന്തപുരം-പാലോട് റൂട്ടില്‍ മൈലമൂടുള്ള സുമതിവളവ്. ആ സ്ഥലത്തിന്റെ പേരില്‍ കൗതുകം തോന്നി, ഒരു കഥയുണ്ടാക്കി അതിലേക്കു സുമതിവളവ് പ്ലേസ് ചെയ്യുകയായിരുന്നു. ഇത് ഒറിജിനല്‍ സുമതിവളവിന്റെ കഥയല്ല. പക്ഷേ, അതില്‍നിന്നു പ്രചോദനം നേടിയാണ് ഈ സിനിമയുടെ കഥ രൂപപ്പെടുത്തിയത്. യഥാര്‍ഥ സുമതിയുമായോ സുമതിയുമായി ബന്ധപ്പെട്ടു നടന്ന സംഭവവുമായോ ഈ സിനിമയ്ക്കു ബന്ധമില്ല. ഞങ്ങള്‍ മെനഞ്ഞെടുത്ത വേറൊരു കഥയാണു പറയുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു സാങ്കല്പിക ഗ്രാമത്തിലാണ് ഈ കഥ സംഭവിക്കുന്നത്. അര്‍ജുനും മാളവികയും മാളികപ്പുറം ടീമിലെ സംവിധായകനും തിരക്കഥാകൃത്തും സംഗീതസംവിധായകനുമൊക്കെ ചേർന്നൊരുക്കിയ ഫാമിലി എന്റര്‍ടെയ്നറാണിത്. കോമഡിയും ഹൊററും ഇമോഷനുമുള്പ്പെടെ എല്ലാ ഫ്ളേവറുകളുമുള്ള പക്കാ വിനോദചിത്രം.  നായക കഥാപാത്രമായി അര്ജുന് അശോകന്. തമിഴിലെ ഹിറ്റ് താരം മാളവിക മനോജാണ് ഇതില്‍ അര്‍ജുന്റെ നായിക. സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, സിദ്ധാര്‍ഥ് ഭരതന്, ശ്രാവണ്‍ മുകേഷ്, ഗോപിക അനില്‍, ജൂഹി, ശിവദ, സിജ റോസ്, ശ്രീജിത്ത് രവി, നന്ദു, സിനു, മാളികപ്പുറത്തിലെ ശ്രീപദ്, ദേവനന്ദ തുടങ്ങിയവര്‍ക്കൊപ്പം അതിഥിവേഷങ്ങളില്‍ രണ്ടു മൂന്നു താരങ്ങളും ചിത്രത്തിലുണ്ട്. വളവ് എന്ന നിഗൂഢത! സുമതിവളവിലെ വളവ് ഒരു നിഗൂഢത തന്നെയാണ്. തിയറ്ററിലിരിക്കുന്ന പ്രേക്ഷകരെ ആ വളവിലെത്തിക്കുന്ന രീതിയിലാണ് ഈ പടത്തിന്റെ മേക്കിംഗ്. അങ്ങനെയൊരു പേടിപ്പിക്കല് സംഭവമുണ്ട് സിനിമയില്‍. ഒരു ഗ്രാമത്തില്‍ നടക്കുന്ന ഒരു കെട്ടുകഥ നര്‍മത്തിന്റെ അടരുകളില്‍ പൊതിഞ്ഞു പറയുകയാണ്. കഥയില്‍ ഒന്നു രണ്ടു നിഗൂഢതകളുണ്ട്.  പക്ഷേ, അതിലേക്ക് എത്തുന്നത് ഇന്‍വെസ്റ്റിഗേഷന്‍ രീതിയിലല്ല. കുറച്ചു പേടിക്കാനും ചിരിക്കാനുമുള്ളതിനൊപ്പം കൈയടിപ്പിക്കുന്ന മാസ് ചേരുവകളും സിനിമയിലുണ്ടാവും. മാളികപ്പുറത്തില്‍ പാട്ടുകളൊരുക്കിയ രഞ്ജിന്‍രാജ് ഈണമിട്ട അഞ്ച് പാട്ടുകളുമുണ്ട്. എം.ആർ. രാജാകൃഷ്ണനാണു സൗണ്ട് ഡിസൈനർ. കുടുംബത്തോടെ വന്നു സന്തോഷത്തോടെ കണ്ടിറങ്ങിപ്പോകാന് പറ്റുന്ന എന്റര്ടെയ്നര്. അങ്ങനെയാണ് ഇതിന്റെ മേക്കിംഗ്. തൊണ്ണൂറുകളില്‍... 90കളില്‍ നടന്ന കഥയെന്ന രീതിയിലാണു സിനിമ. മണിച്ചിത്രത്താഴ് റിലീസായ സമയത്താണ് ഈ കഥയിലെ സംഭവങ്ങൾ. വിഷ്വലി രസകരമായ, ആളുകളില്‍ നഷ്ടബോധമുണര്ത്തുന്ന ചിലതു സിനിമയിലുണ്ട്. സിനിമയുടെ ആദ്യത്തെ പത്തു മിനിറ്റ് തമിഴ് പശ്ചാത്തലത്തിലാണു കഥാസഞ്ചാരം. കഥയ്ക്കു പശ്ചാത്തലമായ ആ ഗ്രാമത്തില്‍ ഒരു തിയറ്ററുണ്ട്. അവിടെ കഥ പറയുന്ന കുറച്ചു സീനുകളുമുണ്ട്. മൊത്തം പടം ഷൂട്ട് ചെയ്തതു പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഉള്‍പ്പടെയുള്ള ഗ്രാമങ്ങളിലും മറയൂരുമാണ്. ഈ കഥയ്ക്കു പറ്റിയ ഒരു വളവ് കണ്ടെത്തി അതു സെറ്റ് ചെയ്തെടുത്താണു ഷൂട്ട് ചെയ്തത്. അജയ് മങ്ങാടാണു കലാസംവിധാനം. എഴുത്ത് പണിയാണ്! സിനിമയിലൂടെ ആളുകളെ പേടിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുക എന്നത് എല്ലായ്പ്പോഴും ശ്രമകരമാണ്. ഇതു രണ്ടും സാധ്യമാക്കുന്ന തിരക്കഥ എഴുതുന്നത് ഇത്തിരി പണിയുള്ള പരിപാടിയാണ്. സമയമെടുത്താണ് ഇതിന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയതും അതു സിനിമയാക്കിയതും. കഴിവതും മുമ്പിറങ്ങിയ യക്ഷിക്കഥകളില്‍ കാണാത്ത കാര്യങ്ങള്‍ ഇതില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്തൊക്കെയായാലും ഇങ്ങനയേ പേടിപ്പിക്കാന്‍ പറ്റൂ എന്ന മട്ടിൽ ചില വാര്‍പ്പു മാതൃകകളുണ്ട്. അതിനുള്ളില്‍ നിന്നുകൊണ്ടുതന്നെ പുതിയ ആവിഷ്കാര രീതികള്‍ ഇതില്‍ ചെയ്തിട്ടുണ്ട്. വിഎഫ്എക്സിനു പ്രാധാന്യമുള്ള സിനിമയാണിത്. പി.വി. ശങ്കറിന്റെ കാമറാ ടീം പ്രധാന സീനുകള്‍ ഷൂട്ട് ചെയ്യുന്ന സമയങ്ങളിലൊക്കെ സി.ജി.-വിഎഫ്എക്സ് വിഭാഗം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഷഫീക് മുഹമ്മദ് അലിയാണു ചിത്രത്തിന്റെ എഡിറ്റര്‍. വീണ്ടും വിഷ്ണുവിനൊപ്പം വിഷ്ണുവുമായി ഒന്നിച്ചു ചെയ്യുന്ന രണ്ടാമത്തെ പടമാണു സുമതിവളവ്. അതിനു മുന്നേതന്നെ ഞാനെഴുതിയ കഡാവറിലും പത്താം വളവിലുമൊക്കെ ഡയറക്ഷന്‍ ടീമില്‍ വിഷ്ണുവുമുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഏറെ വര്‍ഷങ്ങളുടെ ബന്ധമാണ്. ആശയവിനിമയം എളുപ്പമാണ്. അത് അങ്ങനെയല്ല, ഇങ്ങനെ മതി എന്നു ഞാന്‍ പറഞ്ഞാല്‍ അതു കേള്‍ക്കുന്ന ഡയറക്ടറാണു വിഷ്ണു. സ്ക്രിപ്റ്റ് എഴുത്തു മുതല്‍ പടം തിയറ്ററില്‍നിന്നു പോകുന്നതുവരെയും ഞാന്‍ സിനിമയ്ക്കൊപ്പമുണ്ടാവും. അതിനു ശേഷമേ അടുത്ത പടത്തിലേക്കു പോവുകയുള്ളൂ. അല്ലാതെ, ഒരു പടം എഴുതിക്കൊടുത്തിട്ട് എന്റെ വഴിക്കു പോകുന്നതല്ല എന്റെ രീതി. നമ്മള് എഴുതിയ പടം നമ്മള് ഉദ്ദേശിച്ചതുപോലെ ഔട്ട് വരുന്നതിന് ആദ്യാവസാനം ഒപ്പം നിന്നാലേ കാര്യമുള്ളൂ. വളവിലെ ആക്ഷന്‍ മാളികപ്പുറത്തിലേതുപോലെ സുമതിവളവിലും ആക്ഷനു പ്രാധാന്യമുണ്ട്. രണ്ടു ഹെവി ആക്ഷന്‍ സീക്വന്‍സുകള്‍. രാക്ഷസന് ഫെയിം ഫൈറ്റ് മാസ്റ്റര്‍ വിക്കിയും കണ്ണൂര്‍ സ്ക്വാഡിന്റെ ക്ലൈമാക്സ് ആക്ഷന്‍ കോറിയോഗ്രഫര്‍ അഭിഷേകും രസകരമായ ആക്ഷന്‍ ബ്ലോക്കുകളാണ് ഒരുക്കിയത്. മലയാളികളുടെ, കേരളത്തിന്റെ സ്വന്തം യക്ഷിയാണല്ലോ സുമതി. സുമതിയുടെ ഒരു പടം. അതിന്റെ തിയറ്റര്‍ അനുഭവത്തിനായി പ്രേക്ഷകര്‍ക്കു ധൈര്യമായി വരാം. സുമതിവളവിലെ കൂടുതല്‍ രഹസ്യങ്ങള്‍ അങ്ങനെ അറിയുന്നതാവും ത്രില്‍. എഴുത്ത്, സംവിധാനം... ഇനി എഴുതിത്തുടങ്ങുന്നതു ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി എന്ന സിനിമയുടെ തിരക്കഥയാണ്. എം. മോഹനന് സംവിധാനം ചെയ്യുന്ന പടം. ഒരമ്പലവും ഒരാനയും അടിസ്ഥാനമാക്കിയുള്ള കഥ. ആനക്കഥയാണത്. നിര്‍മാണം ഗോകുലം മൂവീസ്. എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന വലിയ ഒരു പ്രോജക്ടിനു വേണ്ടിയും എഴുതുന്നുണ്ട്. ഒക്ടോബറിലായിരിക്കും അതിന്റെ ചിത്രീകരണം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയാണു നിര്‍മാണം. അഭിലാഷ് പിള്ളൈ വേള്‍ഡ് ഓഫ് സിനിമാസിനു വേണ്ടി ഞാന്‍ നിര്‍മിക്കുന്ന ചിത്രമാണു പാബ്ളോ പാര്‍ട്ടി. എന്റേതാണു സ്റ്റോറി ഐഡിയ. എന്റെ അസോസിയേറ്റ്സായ ബിബിന്‍ എഴുതി ആരതി സംവിധാനം ചെയ്യുന്നു. സംവിധായകന് വിനയനു വേണ്ടി അദ്ഭുതദ്വീപ് 2 എഴുതിക്കൊണ്ടിരിക്കുന്നു. അതു പൂര്‍ത്തിയായാലുടന്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രീകരണം തുടങ്ങും. വലിയ സിനിമയായതുകൊണ്ടാണ് അതിനു സമയമെടുക്കുന്നത്. അതു വലിയ പടമായി ചെയ്തിട്ടേ കാര്യമുള്ളൂ. അദ്ഭുതദ്വീപ് നമ്മളെയെല്ലാം അത്രത്തോളം അദ്ഭുതപ്പെടുത്തിയ സിനിമയാണ്. അതിനു പാര്‍ട്ട് 2 കൊണ്ടുവരുമ്പോള്‍ സാങ്കേതികമായി അതിനും ഒരുപാടു മുകളില്‍ ചെയ്യണമല്ലോ. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. അഭിനേതാക്കളുടെ കാര്യത്തില്‍ അദ്ഭുതദ്വീപിൽനിന്ന് ആരെയൊക്കെ കൊണ്ടുവരാനാകും എന്നതും ആലോചനയിലുണ്ട്. അവസാന കാസ്റ്റിംഗ് ആയിട്ടില്ല. എന്റെ എഴുത്തിന്റെ ഈ തിരക്കുകള്‍ കഴിഞ്ഞാല്‍, ഈ വര്‍ഷം അവസാനത്തോടെ ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികളിലേക്കു കടക്കും.
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
 |
ഉജ്വല വില്ലൻ
|
കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്റെ പ
|
|
|
അമൃതവർഷിണി തുടരും
|
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
|
|
|
|
റോക്കിംഗ് റാണിയ
|
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
|
|
|
|
നിസംശയം പ്രിയംവദ
|
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
|
|
പറന്നുയർന്ന് ലൗലി
|
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
|
|
916 പക്രൂട്ടൻ
|
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
|
|
തുടരും ലാൽ വൈബ്
|
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
|
|
|
പിക്നിക്ക് @ 50
|
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
|
|
മധുരമനോജ്ഞം
|
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
|
|
|
|
ഒസ്യത്തിന്റെ ശക്തി
|
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
|
|
ഇടിപൊളി ദാവീദ്
|
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
|
|
മിന്നും ലിജോ
|
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
|
|
|
|
|
|
|
|
|
|
|
|
|
|
|