Star Chat |
Back to home |
|
ഹൃദയപൂർവം സത്യൻ അന്തിക്കാട് |
|
 |
ഒരു പതിറ്റാണ്ടിനുശേഷം സത്യന് അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്ന ഫാമിലിഡ്രാമ, ഹൃദയപൂര്‍വം റിലീസിനൊരുങ്ങി. അഖില്‍ സത്യന്റെ കഥ. അനൂപ് സത്യന്റെ സംവിധാന സഹകരണം. സോനു ടി.പി. എന്ന പുതുമുഖ തിരക്കഥാകൃത്ത്. അനു മൂത്തേടത്ത് എന്ന പുതിയ കാമറാമാന്. ജസ്റ്റിന് പ്രഭാകരന് എന്ന പുതിയ സംഗീതസംവിധായകന്. ചെറുപ്പക്കാരുടെ പുത്തന്‍ ടീമിനൊപ്പം പൂനെയുടെ പശ്ചാത്തലത്തില്‍ പുതുമയുള്ള ഒരു കുടുംബകഥ പറയുകയാണ് സത്യന് അന്തിക്കാട്. മോഹൻലാൽ കൂടിയുള്ള വളരെ ഹൃദ്യമായ ഒരു കൂട്ടായ്മയുടെ സിനിമയാണിത്. ഷൂട്ടിംഗിനൊടുവിൽ ലാല്‍ എന്നോടു പറഞ്ഞത് ഈ സിനിമ കഴിഞ്ഞത് താന്‍ അറിഞ്ഞില്ല എന്നാണ്. എല്ലാവരും അത്രയും ആസ്വദിച്ചു ചെയ്ത സിനിമയാണിത്’ സത്യന് അന്തിക്കാട് സണ്‍ഡേ ദീപികയോടു പറഞ്ഞു. പാട്ടിലുള്പ്പെടെ പുതുമയുടെ ന്യൂജെന്‍ സ്പര്‍ശം..? ഞാന്‍ ജീവിക്കുന്നത് ഈ സമൂഹത്തില്‍ തന്നെയാണ്. കുറുക്കന്റെ കല്യാണത്തില്‍ തുടങ്ങിയ ഞാനല്ലല്ലോ ഇപ്പോഴുള്ളത്. ന്യൂജെന്‍ സിനിമയിലെയും നവസിനിമയിലെയും മാറ്റങ്ങള്‍ ഞാനറിയാതെ എന്നെയും സ്വാധീനിക്കും. എന്റെ സിനിമയിലും അതു പ്രതിഫലിക്കും. നമ്മുടെ സിനിമയുടെ കാരക്ടറില്നിന്നു നമുക്കു മാറാനാവില്ല. പക്ഷേ, അതിന്റെ അവതരണത്തില്‍ കുറച്ചു പുതുമയുണ്ട്. അതു സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരു കഥയാണിത്. മക്കള്‍ക്കൊപ്പം സിനിമ ചെയ്യുന്പോൾ..? ഇരട്ട സഹോദരന്മാരായ അഖിലും അനൂപും പ്ലസ്ടു കഴിഞ്ഞപ്പോള്‍ സിനിമയില്‍ താത്പര്യമറിയിച്ചെങ്കിലും പഠിച്ച് ജോലി നോക്കെന്നാണു ഞാന്‍ പറഞ്ഞത്. പിജി കഴിഞ്ഞു രണ്ടു വര്‍ഷം കംപ്യൂട്ടര്‍ എന്‍ജിനിയർമാരായി ജോലി ചെയ്തശേഷം സ്വതന്ത്രമായി ചിന്തിക്കാവുന്ന സമയത്താണ് അവർ സിനിമയിലേക്കു വന്നത്. അനൂപ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ഫിലിം മേക്കിംഗ് പഠിക്കാന്‍ പോയി. അഖില്‍ എന്റെകൂടെ വന്നു. നല്ല സാലറി വാങ്ങിക്കൊണ്ടിരുന്നവര്‍ പെട്ടെന്നു സിനിമയുടെ അനിശ്ചിതത്വത്തിലേക്കാണോ പോകുന്നത് എന്നൊക്കെ എന്റെ ഭാര്യക്കു സന്ദേഹമായി. പക്ഷേ, ഇപ്പോള്‍ എനിക്കതു വളരെ സഹായമായി. കാരണം, എന്റെ വീട്ടില്‍ത്തന്നെ പുതുതലമുറയിലെ രണ്ടു സംവിധായകര്‍ ഉണ്ടായിരിക്കുന്നു. അവര്‍ കണ്ട സിനിമകള്‍, അവരുടെ കാഴ്ചപ്പാടുകൾ...എന്നോടു ചര്‍ച്ചചെയ്യുന്നു. തിരിച്ച്, ഞാന്‍ വായിച്ച പുസ്തകങ്ങള്‍, എന്റെ അനുഭവങ്ങള്‍ അവരുമായി പങ്കുവയ്ക്കുന്നു. ഞാനും ശ്രീനിവാസനുമൊക്കെ സിനിമയുണ്ടാക്കിയിരുന്നത് എങ്ങനെയെന്ന് അവര്‍ക്കു മനസിലാകുന്നു. അവര്‍ പുതുതലമുറയുടെ സിനിമകളും കഥകളും കണ്ടെത്തുന്നത് എങ്ങനെയെന്ന് എനിക്കും മനസിലാകുന്നു. കഥ കണ്ടെത്തിയത്..?  പുതിയ സിനിമയ്ക്കു കഥ തേടുന്നതിനിടെ അഖിൽ പറഞ്ഞ ഒരു കഥയുടെ ത്രെഡ് എനിക്ക് ഏറെ ഇഷ്ടമായി. മോഹന്‍ലാലിനു ചെയ്യാന്‍ പറ്റുന്നതെന്നും തോന്നി. അഭിനയിപ്പിച്ചു കൊതിതീരാത്ത നടനാണു മോഹന്‍ലാല്‍. പക്വമതിയായ, അതേസമയം ഹ്യൂമറുള്ള, എന്റെ സിനിമകളിലെ മോഹന്‍ലാലിന്റെ ചില പെരുമാറ്റങ്ങള്‍ ആവശ്യപ്പെടുന്ന ഒരു കഥാപാത്രം. ഞങ്ങളുടെ സംസാരത്തിലൂടെ കഥയുടെ ഫ്രെയിം രൂപപ്പെട്ടു. പക്ഷേ, അഖിലും അനൂപും അവരവരുടെ സിനിമകളുടെ തിരക്കുകളിലായി. അഖില്‍ എന്ന പുതുതലമുറ ഡയറക്ടര്‍ കണ്ടെത്തിയ പുതുതലമുറയുടെ വിഷയം പുതിയ ഒരാളുമായി സംസാരിച്ചാല്‍ കൂടുതൽ നന്നാകുമെന്നു തോന്നി. അങ്ങനെ സോനു ടി.പിയിലെത്തി. യുട്യൂബില്‍ സോനു ചെയ്ത നൈറ്റ്കോള്‍ എന്ന ഷോര്‍ട്ട്ഫിലിം കണ്ട് ഇഷ്ടമായി വിളിച്ച് അഭിനന്ദിച്ചതിന്റെ അടുപ്പമുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഇതിന്റെ ബാക്കി തിരക്കഥ വര്‍ക്ക് ചെയ്തു. സംഭാഷണങ്ങള്‍ എഴുതിയതും സോനുവാണ്. പൂനയിൽ കഥ പറയുന്നത്..? കൊച്ചിയിലുള്ള ഒരു കഥാപാത്രം ചെന്നെത്തിപ്പെടുന്നതു പൂനയിലാണ്. കഥയുടെ പ്രധാന ഭാഗം സംഭവിക്കുന്നത് അവിടെയാണ്. അധികം മലയാള സിനിമകളിൽ പൂന വന്നിട്ടുമില്ല. പൂനയുടേതായ ഒരു കള്‍ച്ചറുണ്ട്. അവിടത്തെ സര്‍വകലാശാലകളും നിറയെ മരങ്ങളുമുള്ള തെരുവുകളും മറ്റും.  ലിറിക്കല്‍ വീഡിയോയില്‍ മോഹന്‍ലാലും മാളവികയും നടന്നുവരുന്ന ഷോട്ട് ഓഷോയുടെ ആശ്രമത്തിനു മുമ്പിലുള്ള സ്ട്രീറ്റിലാണു ഷൂട്ട് ചെയ്തത്. മിലിട്ടറി നഗരം കൂടിയാണു പൂനെ. അവിടത്തെ റൈഫിള്‍ ക്ലബ്ബിലാണ് മാളവിക തോക്കുചൂണ്ടി നില്ക്കുന്ന സീനെടുത്തത്. നമ്മള് കണ്ടുമടുക്കാത്ത പുതിയ സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്യാനായി. നര്മമാണോ ഈ സിനിമയുടെ ഫ്ളേവര്‍?  പ്രേക്ഷകര്‍ക്കു സിനിമ കാണുന്പോൾ കാന്പുള്ള ഒരു കഥ കിട്ടണം. കഥ എത്ര സീരിയസാണെങ്കിലും നര്‍മം കലര്‍ത്തിയാവും ഞാൻ പറയുക. വരവേല്‍പ്പ് വളരെ തീവ്രമായ ഒരു വിഷയമാണെങ്കിവും അവതരണം നര്മത്തിലാണ്. ഇതും വളരെ ഗൗരവമുള്ള ഒരു വിഷയമാണു പറയുന്നത്. ഉള്ളിന്റെയുള്ളില്‍ വളരെ വേദനാപൂര്‍ണമായ ഒരു കാമ്പുണ്ട്. പക്ഷേ, നര്‍മത്തിന്റെ പരിവേഷത്തിലാണു കഥപറച്ചിൽ. അതോടെ മോഹന്‍ലാലിന്റെ കയ്യിലൊതുങ്ങുന്ന നര്‍മവും ചമ്മലും ചിരിയുമൊക്കെ ചേർക്കാവുന്ന ഒരു കഥയായി അതു മാറി. ഒരു ഫെസ്റ്റിവല്‍ മൂഡ് സിനിമ. കഥാപാത്രത്തിനുവേണ്ടി ഫുള്‍ താടിയെടുക്കാൻ ലാൽ തയാറായെങ്കിലും കുറ്റിത്താടിയിരുന്നോട്ടെ എന്നു ഞാൻ പറഞ്ഞു. മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോന്പോ..?  പ്രേമലു കണ്ടിട്ടു തന്നെയാണു സംഗീതിനെ വിളിച്ചത്. മോഹന്‍ലാല്‍-ശ്രീനിവാസന്, മോഹന്‍ലാല്‍-ജഗതി എന്നൊക്കെ പറയുംപോലെ നായകന്റെ കൂടെയുള്ള രസകരമായ ഒരു കഥാപാത്രം. ഇവരുടെ പ്രായവ്യത്യാസം ആ കോന്പോ രസകരമാക്കി. സന്ദീപ് ബാലകൃഷ്ണന് എന്ന മോഹന്‍ലാലിന്റെ കഥാപാത്രവും ജെറി എന്ന സംഗീതിന്റെ കഥാപാത്രവും ആത്മസുഹൃത്തുക്കളെപ്പോലെയാണു പെരുമാറുന്നത്. ജയാനന്‍ വിന്‍സെന്റിനൊപ്പം കാമറയില്‍ വര്‍ക്ക് ചെയ്ത പ്രതാപിന്റെ മകനാണു സംഗീത്. പ്രശസ്ത കാമറാമാന് കെ.യു. മോഹനന്റെ മകളാണ് ഇതിലെ നായിക മാളവിക. കെ.യു. മോഹനന്, പ്രതാപ് എന്നിവര്‍ക്കാപ്പം വര്‍ക്ക് ചെയ്തിട്ടുള്ള ലാല്‍ അവരുടെ മക്കള്‍ക്കൊപ്പവും ജനറേഷന് ഗ്യാപ്പില്ലാതെ, സുഹൃത്തുക്കളെപ്പോലെ വര്‍ക്ക് ചെയ്തു. മാളവികയിലേക്ക് എത്തിയത്..?  പൂനയില്‍ ജനിച്ചുവളര്‍ന്ന ഒരു പെണ്‍കുട്ടിയാണ് ഇതിലെ നായിക. അവള്‍ക്കു വിവിധ ഭാഷകള്‍ സംസാരിക്കാനാവണം. മാളവിക മലയാളവും ഹിന്ദിയും മറാഠിയും ഇംഗ്ലീഷും പറയും. ഇതൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ പറ്റുന്ന, നമ്മള് അധികം കണ്ടുപരിചയമില്ലാത്ത ഒരു മുഖം. മോഹന്‍ലാല്‍ വീണ്ടും സിങ്ക്സൗണ്ടില്...? അരവിന്ദന്റെ വാസ്തുഹാരയ്ക്കുശേഷം മോഹന്‍ലാല്‍ അഭിനയിച്ച സിങ്ക്സൗണ്ട് സിനിമയാണിത്. ജീവനുള്ള സംഭാഷണങ്ങള്‍. ലൈവ് സൗണ്ടാണ്, ഡബ്ബിംഗ് അല്ല. അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴുള്ള സംഭാഷണങ്ങള്‍ തന്നെയാണു സിനിമയിലുള്ളതും. മുക്കലും മൂളലും ശ്വാസംവിടുന്നതുമൊക്കെ കൃത്രിമമായി രണ്ടാമത് ഉണ്ടാക്കേണ്ടിവരുന്നില്ല. അനിൽ രാധാകൃഷ്ണനാണു സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്. കെപിഎസി ലളിത, ഇന്നസെന്റ്, മാമുക്കോയ...അത്തരം നഷ്ടങ്ങളെ അതിജീവിച്ചത്..? സിനിമ ഷൂട്ട് ചെയ്യുമ്പോഴല്ല, ഒരു കഥ ആലോചിക്കുമ്പോള്തൊട്ട് ആ മിസിംഗ് ഫീല്‍ ചെയ്യും. മഴവില്ക്കാവടിയോ പൊന്മുട്ടയിടുന്ന താറാവോ വരവേല്‍പ്പോ നാടോടിക്കാറ്റോ ഒക്കെ ചര്‍ച്ചചെയ്തപ്പോള്‍ ഇത് ഇന്നസെന്റ്, ഇതു ലളിതച്ചേച്ചി, ഇത് ഒടുവില്‍ ഉണ്ണികൃഷ്ണന്, ഇത് ശങ്കരാടി എന്നിങ്ങനെ കഥാപാത്രങ്ങളുടെ മുഖം മനസിൽ തെളിഞ്ഞിരുന്നു. ഇപ്പോള്‍ കഥാപാത്രങ്ങളുണ്ടാകുമ്പോള് അവരുടെ മുഖങ്ങള്‍ മനസില്‍ തെളിയില്ല. എഴുതിക്കഴിഞ്ഞ് അവയ്ക്കു പറ്റിയ ആര്‍ട്ടിസ്റ്റുകളെ കാസ്റ്റ് ചെയ്യുകയാണ്. ഗ്രാമീണ സിനിമയല്ലാത്തതിനാല്‍ ഇതിൽ അതു കാര്യമായി ബാധിച്ചില്ല. മറിച്ച്, ഞാനൊരു പറമ്പിലും പാടത്തും തോട്ടുവക്കിലും കാമറ വച്ചാല്‍ നിശ്ചയമായും ഒടുവിലിനെയും ശങ്കരാടിയെയും ഇന്നസെന്റിനെയും മിസ് ചെയ്യും. ഇത്തവണ, ലാലു അലക്സിന്റെയും സിദ്ധിക്കിന്റെയും മുഖങ്ങള്‍ കഥാപാത്രങ്ങള്‍ ജനിച്ചപ്പോല്ത്തന്നെ മനസില്‍ തെളിഞ്ഞിരുന്നു. സംഗീതയുടേതു പ്രധാന വേഷമാണോ..? വാസ്തവത്തില്‍ രണ്ടുപേരാണു നായികമാര്‍, മാളവികയും സംഗീതയും. വളരെ പ്രധാന വേഷമാണു സംഗീതയുടേതും. കലര്‍പ്പില്ലാത്ത ആര്‍ട്ടിസ്റ്റാണ്. മോഹന്‍ലാലുമായുള്ള കോന്പിനേഷനുകളിലൂടെ രസകരമാണു തുടക്കമെങ്കിലും വേദനനിറഞ്ഞ ഒരു കഥയിലേക്കാണ് സംഗീതയുടെ കഥാപാത്രം കടക്കുന്നത്. ഹാസ്യത്തിനു ഭംഗിയുണ്ടാകുന്നത് അടിയൊഴുക്കായി ഒരു വേദനകൂടിയുണ്ടാകുമ്പോഴാണ്. അപ്പോഴാണ് ഒരു സിനിമയ്ക്ക് അര്‍ഥമുണ്ടാകുന്നത്. ഞാനെപ്പോഴും ആ ജോണറിലാണു സിനിമ ചെയ്യുന്നത്. വേറിട്ട പുതുമുഖ ആർട്ടിസ്റ്റുകളെ കണ്ടെത്തിയത്..?  ബ്രില്യന്റായ അഭിനേതാക്കളാണ് ഞാന്‍ സ്ഥിരമായി കാണാറുള്ള അളിയന്‍സിലും മറിമായത്തിലുമുള്ളത്. അളിയന്‍സ് ലില്ലി സൗമ്യയെയും, മറിമായം പ്യാരിജാതന് സലിം ഹസനെയും അങ്ങനെ കണ്ടെത്തി. ഇന്‍സ്റ്റഗ്രാം താരങ്ങളായ ദേവരാജന്‍, അമൽതാഹ, അരുൺ പ്രദീപ് തുടങ്ങിയവരെയും സിനിമയിലെടുത്തു. അങ്ങനെ കുറേ പുതുരക്തം ഇതിലുണ്ട്. എനിക്ക് ഈ സിനിമ പുതിയ ഒരനുഭവമാണ്. പുതിയ ആളുകള്‍ക്കൊപ്പം ജോലിചെയ്യാനും അങ്ങനെ ഈ സിനിമയ്ക്കു പുതിയമുഖം നല്കാനുമായി.
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
 |
വിസ്മയകാന്താര
|
പാരമ്പര്യവും ഭക്തിയും അധികാരവും വിശ്വാസവുമെല്ലാം ഇഴചേരുന്ന വിസ്മയക്കാഴ്ചകളു
|
|
|
|
ദുര്‍ഗ ആക്ഷൻ കിഡ്
|
ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര സിനിമയില്‍ സുപ്രധാനഭാഗത്ത് കല്യാണി പ്രിയദര്ശന്
|
|
|
|
|
ഓ! ശാന്തി
|
അത്രമേല്‍ മധുരിതമാണ്, നടിയും സ്ക്രീന്‍പ്ലേ റൈറ്ററുമായ ശാന്തി ബാലചന്ദ്രന് ഈ ഓണ
|
|
|
എഡിറ്റിംഗ് ലൈഫ്
|
നൂറു വയസിനടുത്തുള്ള ഇട്ടൂപ്പ്- കൊച്ചുത്രേസ്യ ദന്പതികളുടെ ഹൃദയംതൊടുന്ന ജീവിത
|
|
|
|
|
ഉജ്വല വില്ലൻ
|
കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്റെ പ
|
|
|
അമൃതവർഷിണി തുടരും
|
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
|
|
|
|
റോക്കിംഗ് റാണിയ
|
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
|
|
|
|
നിസംശയം പ്രിയംവദ
|
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
|
|
പറന്നുയർന്ന് ലൗലി
|
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
|
|
916 പക്രൂട്ടൻ
|
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
|
|
തുടരും ലാൽ വൈബ്
|
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
|
|
|
പിക്നിക്ക് @ 50
|
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
|
|
മധുരമനോജ്ഞം
|
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
|
|
|
|
|
|
|