ആ​പ്പി​നെ വി​ടാ​തെ ഇ​ഡി; അ​മാ​ന​ത്തു​ള്ള ഖാ​ൻ എം​എ​ല്‍​എ അ​റ​സ്റ്റി​ൽ
Thursday, April 18, 2024 10:01 PM IST
ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ബോ​ർ​ഡ് അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ല്‍​എ അ​മാ​ന​ത്തു​ള്ള ഖാ​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു. വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ സ്വ​ത്ത് മ​റി​ച്ച് വി​റ്റ് എ​ന്നാ​ണ് അ​മാ​ന​ത്തു​ള്ള ഖാ​നെ​തി​രാ​യ ആ​രോ​പ​ണം.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മാ​ന​ത്തു​ള്ള ഖാ​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ​യാ​ഴ്ച അ​മാ​ന​ത്തു​ള്ള ഖാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചി​രു​ന്നു.

ഏ​പ്രി​ല്‍ 18ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. താ​ൻ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് അ​മാ​നു​ത്തു​ള്ള ഖാ​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, മ​നീ​ഷ് സി​സോ​ദി​യ എ​ന്നി​വ​രെ ഇ​ഡി അ​റ​സ്റ്റ് ചെ​യി​തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി എം​എ​ൽ​എ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.