ADVERTISEMENT
ADVERTISEMENT
1
Thursday
May 2025
4:18 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
LOCAL NEWS
Select District
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
കോട്ടയം
1547041
കരിനിലം-പശ്ചിമ-കൊട്ടാരംകട റൂട്ടിൽ യാത്രാദുരിതം വർധിക്കും
മുണ്ടക്കയം: കരിനിലം-പശ്ചിമ- കൊട്ടാരംകട വഴിയുള്ള അവസാന ബസ് സർവീസും നിർത്താൻ ഒരുങ്ങുന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ നവീകരണം വൈകുന്നതാണ് ബസ് സർവീസ് നിലയ്ക്കുവാൻ കാരണമാകുന്നത്. വർഷങ്ങൾക്കുമുമ്പ് ഈ മേഖലയിലേക്കു കെഎസ്ആർടിസി ഉൾപ്പെടെ 12 ഓളം ബസ് സർവീസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അവശേഷിക്കുന്നതു മൂന്ന സർവീസുകൾ മാത്രമാണ്.
മെയിന്റനൻസിന്
തികയില്ല
ഓടിക്കിട്ടുന്ന തുക ബസിന്റെ മെയിന്റനൻസിനുപോലും തികയാത്ത സാഹചര്യമാണെന്നു ബസ് ഉടമ പറയുന്നു. റോഡ് തകർന്നതോടെ ഒട്ടുമിക്ക ബസ് സർവീസുകളും നിർത്തി. എന്നാൽ, മേഖലയിലെ ആളുകളുടെ യാത്ര ദുരിതത്തിലാകുമെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അഭ്യർഥന മാനിച്ചുമാത്രമാണ് നിലവിൽ ബസ് സർവീസ് നടത്തുന്നതെന്ന് ഇവർ പറയുന്നു.
നിലവിലുള്ള ബസ് സർവീസ് കൂടി നിലച്ചാൽ ആയിരക്കണക്കിനു കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലെ ആളുകളുടെ യാത്രാ ദുരിതം ഇരട്ടിയാകും. സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളും ദുരിതത്തിലാകും.
എല്ലാം ജലരേഖ
ശബരിമല തീർഥാടകർക്കടക്കം എളുപ്പത്തിൽ കുഴിമാവിൽ എത്തിച്ചേരാവുന്ന റോഡാണ് കരിനിലം -പശ്ചിമ - കൊട്ടാരംകട - കുഴിമാവ് റോഡ്. വർഷങ്ങൾക്കുമുമ്പ് റോഡിന്റെ നവീകരണത്തിനു തുക അനുവദിച്ച് ടെൻഡർ ക്ഷണിച്ചു കരാർ ഏറ്റെടുത്തു.
എന്നാൽ, കരാറുകാരൻ തട്ടിക്കൂട്ട് പണി നടത്തി കുറച്ചു ബില്ലും മാറിയെടുത്തു. പിന്നീട് ഈ റോഡിലേക്കുതിരിഞ്ഞുപോലും നോക്കിയില്ല. കാലങ്ങൾ കഴിഞ്ഞതോടെ റോഡ് തകർന്നു തരിപ്പണമായി. പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതികളും രംഗത്തെത്തി. ഇതോടെ പുതുക്കിയ തുക അനുവദിച്ചെന്നും ഉടൻ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നും അധികാരികൾ വാഗ്ദാനം നൽകി.
എന്നാൽ, ഒന്നും നടന്നില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ സമരസമിതി ഉണ്ടാക്കി റോഡിൽ നാളികേരമുടയ്ക്കൽ അടക്കമുള്ള വ്യത്യസ്തങ്ങളായ നിരവധി സമര പരിപാടികൾ ആവിഷ്കരിച്ചു. ഇതോടെ ഏപ്രിൽ മാസത്തിനുള്ളിൽ റോഡിന്റെ നിർമാണം ആരംഭിക്കുമെന്ന് അധികൃതർ സമരസമിതിക്ക് ഉറപ്പു നൽകി. എന്നാൽ, എല്ലാ ജലരേഖയായി. ഇതുവരെയും റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഒന്നും ആരംഭിക്കുവാൻ കഴിഞ്ഞില്ല.
ഇതോടെയാണ് ഇപ്പോൾ നിലവിലുണ്ടായിരുന്ന ബസ് സർവീസ് കൂടി നിർത്തുവാൻ ബസ് ഉടമകൾ നിർബന്ധിതരായിരിക്കുന്നത്.
സമരം ശക്തമാക്കും
നിരവധി തവണ വാഗ്ദാനങ്ങൾ നൽകി തങ്ങളെ കബളിപ്പിക്കുകയാണ് അധികാരികൾ ചെയ്യുന്നതെന്നു സമരസമിതി കുറ്റപ്പെടുത്തുന്നു. നാട്ടിലെ മറ്റെല്ലാ റോഡുകളും നവീകരിക്കുമ്പോഴും നാലുവർഷത്തിലധികമായി തകർന്നു കിടക്കുന്ന ഈ റോഡിനോട് അധികാരികൾ കാണിക്കുന്ന അവഗണനയ്ക്കെതിരേ പ്രതിഷേധം ശക്തമാക്കുവാനാണ് സമരസമിതിയുടെ തീരുമാനം.
ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു എഫ്സിസി അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍
ആരോഗ്യസംരക്ഷണത്തിൽ കൂട്ടായ മുന്നേറ്റം അനിവാര്യം: മാർ ജേക്കബ് മുരിക്കൻ
അന്ത്യാളം-പയപ്പാര്‍ റോഡ് അപകടാവസ്ഥയില്‍
ലഹരിയാകാം കലയോട്; ഡിവൈഎഫ്ഐ ഫ്ലാഷ് മോബ് നടത്തി
ADVERTISEMENT
തിരുവനന്തപുരം
KL1
1546878
പ്രധാനമന്ത്രിയുടെ വരവ് : ഏറ്റവും വലിയ സുരക്ഷാസന്നാഹം ഒരുക്കി വിഴിഞ്ഞം തീരം
വിഴിഞ്ഞം: കേരളത്തിന്റെ വികസന പദ്ധതിയായ അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിനു സമർപ്പിക്കാനെത്തുന്ന പ്രധാനമന്ത്രിക്കായികേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ സുരക്ഷാ സന്നാഹത്തിനു വിഴിഞ്ഞം സാക്ഷ്യം വഹിക്കും. ഇന്ത്യയുടെ ഇന്നത്തെസാഹചര്യം കണക്കിലെടുത്ത് കടലിലും കരയിലും പഴുതടച്ചുള്ള സുരക്ഷയൊരുക്കാനാണ് അധികൃതരുടെ തീരുമാനം.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിലും ക്യാമ്പുകളിൽ നിന്നുമായി 2500 ഓളം പോലീസുകാർ കരയിലെ ക്രമസമാധാനപാലനത്തിനുണ്ടാകും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തുറമുഖമേഖലയിലും വിഴിഞ്ഞത്തുമായി ഇവരെ വിന്യസിക്കും. കടലിൽ സേനകളുടെ യുദ്ധക്കപ്പലുകളും പട്രോൾ ബോട്ടുകളും ഇന്നു മുതൽ അണിനിരക്കും. വിവിധതീരദേശ സ്റ്റേഷനിൽ നിന്നുള്ള അഞ്ച് ഇന്റർസെപ്റ്റർ ബോട്ടുകൾ രംഗത്തിറങ്ങും .
വിഴിഞ്ഞം തീരദേശ സ്റ്റേഷനിലെ പോലീസുകാർക്കു പുറമെ 50 പേർ അധികമായി കടൽ പട്രോളിംഗിനുണ്ടാകും. കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം, കൊച്ചിൻ യൂണിറ്റിൽ നിന്നുമായി അഞ്ച് കപ്പലുകൾ സുരക്ഷയൊരുക്കാൻ വിഴിഞ്ഞം കടലിൽ നങ്കൂരമിടും. ആവശ്യമെങ്കിൽ നിമിഷ നേരം കൊണ്ട് വിഴിഞ്ഞത്ത് എത്താൻ പാകത്തിൽ ഹെലികോപ്റ്ററുകളും സഞ്ജമാക്കി നിർത്തുമെന്നും അധികൃതർ പറയുന്നു.
കൂടാതെ ഉൾക്കടലിൽ നേവിയുടെ വമ്പൻ യുദ്ധക്കപ്പലുകളും സർവ്വസന്നാഹങ്ങളുമായി നിലയുറപ്പിക്കും. കടൽ യാനങ്ങളും കപ്പലുകളും പ്രധാനമന്ത്രി വന്നു മടങ്ങുന്നതുവരെ കർശന നിരീക്ഷണ വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.
ചാരക്കണ്ണുകളുമായി എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററുകളും വിമാനങ്ങളു ആകാശത്ത് വട്ടമിട്ടു പറന്നു നിരീക്ഷണം നടത്തും. ഇതിനുപരി മറൈൻ എൻഫോഴ്സ്മെന്റിന്റെ മറൈൻ ആംബുലൻസും കടലിൽ മുഴുസമയം ഉണ്ടാകും. എന്നാൽ എസ്പിജിയുടെ പൂർണ നിയന്ത്രണത്തിലും നിർദേശത്തിലുമായിരിക്കും എല്ലാ വിഭാഗത്തിന്റെയും സുരക്ഷയൊരുക്കൽ. ഉദ്ഘാടന ദിവസം തുറമുഖത്തു ചരക്കുമായി കപ്പൽ അടുക്കുന്നതിനു നിയന്ത്രണമില്ലെന്ന് അധികൃതർ പറയുന്നു.
എന്നാൽ സുരക്ഷാ കാരണങ്ങളാൽ എസ്പിജിയുടെ നിർദേശാനുസരണം കാര്യങ്ങൾ തീരുമാനിക്കുമെന്നും അറിയുന്നു. തുറമുഖം ഇന്നു മുതൽ എസ്പിജിയുടെ നിയന്ത്രണത്തിലായി. ഇവരുടെ നിർദേശാനുസരണം ഉദ്ഘാടന വേദിയുടെയും ഹെലിപാഡിന്റെ നിർമാണവും ഏതാണ്ട് പൂർത്തിയായി. കർശന പരിശോധനകൾക്കു ശേഷമാണു വേദി ഉൾപ്പെടെയുള്ള നിർമാണത്തിനെത്തിയ തൊഴിലാളികളെയും കടത്തിവിട്ടത്.
അഭിനയ പരിശീലന വർക്ക്ഷോപ്പ്
സ്കൂൾ കുട്ടികൾ തയാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനം ഇന്നു മാനവീയം വീഥിയിൽ
ടിപ്പർലോറി തോട്ടിലേക്ക് മറിഞ്ഞു
ഏഴുവയസുകാരന്റെ കാൽ ക്ലോസറ്റില്‍ കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
ADVERTISEMENT
കൊല്ലം
KL2
1546831
‘സുജലം' സജലമാക്കാന്‍ ജില്ലാപഞ്ചായത്ത്
കൊല്ലം : ജില്ലയിലെ വറ്റുന്ന ജലസ്രോതസുകള്‍ തിരിച്ചുപിടിക്കാന്‍ "സുജലം' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ഗ്രാമീണമേഖലയിലെ കുളങ്ങള്‍ കുടിവെള്ളത്തിനും ജലസേചനത്തിനും ഉതകുംവിധം നവീകരിക്കുന്ന പദ്ധതി ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് നടപ്പിലാക്കി വരുന്നത്.
15 മുതല്‍ 20 കുളങ്ങളാണ് പ്രതിവര്‍ഷം നവീകരിക്കുന്നത്. ഇങ്ങനെ 10 കൊല്ലമായി പ്രവര്‍ത്തിക്കുന്നു. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ക്കൊപ്പം ഓരോ പഞ്ചായത്ത് വാര്‍ഡിലേയും അംഗങ്ങളുടെ ശുപാര്‍ശയോടെയാണ് ശുചീകരണത്തിനായുള്ള കുളങ്ങള്‍ തെരഞ്ഞെടുക്കുന്നത്.
വര്‍ഷങ്ങളായി ഉപയോഗശൂന്യമായി, കാടുമൂടി നാശത്തിലേക്കായ ജലസ്രോതസുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. മൈനാഗപ്പള്ളി പഞ്ചായത്തിലെ ഒരുമാളൂര്, ക്ലാപ്പന പഞ്ചായത്തിലെ തുമ്പിളിശേരി, പെരിനാട് പഞ്ചായത്തിലെ ചെറുമൂട് കടമ്പാട്ട്, കൊറ്റങ്കര പഞ്ചായത്തിലെ പേരൂര്‍ പുതുശേരി കുളം, കുമ്മിള്‍ ക്ഷേത്രക്കുളം തുടങ്ങി കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ ഏകദേശം 40 കോടി രൂപ ചെലവഴിച്ച് 200 ഓളം കുളങ്ങള്‍ ജില്ലാ പഞ്ചായത്ത് പുനരുദ്ധരിച്ച് നാടിന് സമര്‍പ്പിച്ചു.
2018-ല്‍ പദ്ധതി തുടങ്ങുമ്പോള്‍ ഇവയില്‍ പലതും വെള്ളമില്ലാതെ വറ്റിവരണ്ടും കാടുകയറിയും നാശത്തിന്റെ വക്കിലായിരുന്നുവെന്നും കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഭൂഗര്‍ഭജലം പിടിച്ചുനിര്‍ത്താനുമാണ് കുളങ്ങള്‍ നവീകരിക്കാന്‍ നടപടി സ്വീകരിച്ചതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന് പറഞ്ഞു.
ശരാശരി 50-100 ഗുണഭോക്താക്കളാണ് നവീകരിച്ച ഓരോ കുളത്തിനുമുള്ളത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമെന്നോണം കുളങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ കിണറുകളില്‍ ജലം ലഭ്യമാകുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഓരോ കുളവും മണ്ണെടുത്ത് ആഴം കൂട്ടി, വെള്ളം എത്താനുള്ള സൗകര്യം, അധികജലം പുറത്തേക്കൊഴുകാനുള്ള സംവിധാനം, കൃഷിക്ക് ആവശ്യമായ വെള്ളം നല്കാന് റഗുലേറ്റര്‍ വാല്‍വ് എന്നിവയും നിര്‍മിച്ചിട്ടുണ്ട്.
ശുചീകരിച്ച കുളങ്ങള്‍ വീണ്ടും മാലിന്യം നിറയാതെ സംരക്ഷിക്കാന്‍ അതാത് പഞ്ചായത്തുകള്‍ക്കാണ് ചുമതല. ഓരോ വര്‍ഷവും നാല് കോടി രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്ന് വകയിരുത്തുന്നത്.
മണ്ണ് സംരക്ഷണ വകുപ്പിലെ സാങ്കേതിക ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി കുളങ്ങളുടെ നിലവിലെ അവസ്ഥ, നവീകരണത്തിന് ആവശ്യമായ പ്രവര്‍ത്തികള്‍ എന്നിവ വിശദമായി പഠിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുന്നു.
കുളങ്ങളുടെ വശങ്ങള് ബലപ്പെടുത്തി എക്കലും മണ്ണും നീക്കം ചെയ്ത് സംഭരണശേഷി കൂട്ടുക, ഇറങ്ങാനുള്ള കൈവരി, നടപ്പാത എന്നിവ നിര്‍മ്മിക്കുക, ഇന്റര്‍ലോക്ക് പാകുക, ചുറ്റുമതില്‍ നിര്‍മ്മാണം, ശുദ്ധജലം ഉറപ്പാക്കുക എന്നീ പ്രവര്‍ത്തനങ്ങളാണുള്ളത്.
ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, എന്‍എസ്എസ് യൂനിറ്റുകള്‍ എന്നിവയുടെ സഹായത്തോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍. 10 സെന്റ് മുതല്‍ 65 സെന്റ് വരെ വലിപ്പമുള്ള കുളങ്ങളാണ് ഇതുവരെ പദ്ധതിപ്രകാരം നവീകരിച്ചത്.
റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്
ഗാന്ധിഭവനില്‍ ക്ലിനിക് ഉദ്ഘാടനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും
ധർണ നടത്തി
മഹാസമാധി ദിവ്യജ്യോതിരാനയനം പന്മന ആശ്രമത്തിൽ
ADVERTISEMENT
പത്തനംതിട്ട
KL3
1547130
തിരുവല്ലയിൽ വൻ കഞ്ചാവ് വേട്ട; വില്പനയ്ക്കെത്തിച്ച 14 കിലോഗ്രാമുമായി ഒഡീഷ സ്വദേശി പിടിയിൽ
തിരുവല്ല: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മാഫിയയുടെ പ്രധാന കണ്ണിയിൽപ്പെട്ട ഒറീസ സ്വദേശി 14 കിലോഗ്രാം കഞ്ചാവുമായി തിരുവല്ലയിൽ പിടിയിലായി. ഒഡീഷ സാമ്പൽപൂർ ഗജപ്തി ജാലറസിംഗിന്റെ മകൻ അജിത് ചിഞ്ചാണിയെയാണ് (27) ബുധനാഴ്ച പുലർച്ചെ തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നു പിടികൂടിയത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് ഡാൻസാഫ് സംഘമാണ് ഇന്നലെ പുലർച്ചെ ഒന്നോടെ ഇയാളെ പിടികൂടിയത്.
ഇയാൾ ഏറെക്കാലമായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണ വലയത്തിലായിരുന്നു. പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ തിരുവല്ലയിലെ പ്രാദേശിക നേതാവിന് കൈമാറാനാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇയാൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ മൊഴി എഫ്ഐആറിൽ രേഖപ്പെടുത്തുവാൻ ചില പോലീസ് ഉദ്യോഗസ്ഥർ തയാറായില്ലെന്ന ആക്ഷേപവുമുണ്ട്. അജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പിടിയിലാകുന്നത് നിരന്തര നിരീക്ഷണത്തിനൊടുവിൽ
പതിനാല് കിലോഗ്രാം കഞ്ചാവുമായി തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പിടിയിലായ ഒഡീഷ സ്വദേശി അജിത് ചിഞ്ചാണിയെ പിടികൂടിയത് നിരന്തരമായ നിരീക്ഷണത്തിനൊടുവിൽ.
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് സംഘത്തിന്റെ നിരന്തരനിരീക്ഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. രണ്ട് ബാഗുകളിലായി മാസ്കിംഗ് ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയിൽ ഏഴ് പൊതികളിലായാണ് കഞ്ചാവ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. കറൻസി നോട്ടുകളും എടിഎം കാർഡുകളും മൊബൈൽ ഫോണും കണ്ടെടുത്തു. തിരുവല്ല പോലീസ് തുടർനടപടികൾ കൈക്കൊണ്ടു.
പിടിയിലാവുമ്പോൾ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചനിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ഉറവിടം വ്യക്തമല്ല, മൊഴിയിൽ വൈരുധ്യം
അറസ്റ്റിലായ അജിത് ചിഞ്ചാണിയിൽനിന്ന് കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തുവെങ്കിലും മൊഴിയിൽ വൈരുധ്യം. കഞ്ചാവ് എന്തിനുകൊണ്ടുവന്നുവെന്ന ചോദ്യത്തിന് തിരുവല്ലയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനു കൊടുക്കാനെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. എന്നാൽ ഇക്കാര്യം എഫ്ഐആറിൽ പോലീസ് ഉൾപ്പടുത്തിയില്ല. എസ്എച്ച്ഒ എസ്. സന്തോഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.
എസ്ഐ ജി. ഉണ്ണികൃഷ്ണൻ,ഗ്രേഡ് എസ്ഐ സനിൽ, പ്രൊബേഷൻ എസ്ഐ ജയ്മോൻ, എഎസ്ഐ സി. വിനീത്, എസ്സിപിഒമാരായ സുശീൽ കുമാർ, ഷാനവാസ് എന്നിവരാണ് തിരുവല്ല പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
സ്ഥിരം കഞ്ചാവ് വാഹകൻ
സ്ഥിരം കഞ്ചാവ് വാഹകനാണ് അജിത് ചിഞ്ചാണിയെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പും ഇയാൾ ഒഡീഷയിൽനിന്ന് തിരുവല്ലയിലെത്തി ടൂറിസ്റ്റ് ഹോമിൽ താമസിക്കുകയും, പ്രാദേശിക കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഇടപാട് നടത്തുകയും ചെയ്തതായി പോലീസിനു വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ആലപ്പുഴ ജില്ലയിലും തിരുവല്ല ഉൾപ്പെടെ പത്തനംതിട്ട ജില്ലയിലെ മറ്റു സ്ഥലങ്ങളിലും വിതരണത്തിന് എത്തിച്ചതാണ് കഞ്ചാവ് എന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. ഒഡീഷയിൽനിന്ന് ട്രെയിനിൽ ചെങ്ങന്നൂരിലെത്തിയശേഷം, ബസിൽ തിരുവല്ലയിൽ വന്ന് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുകൊണ്ട്, ചെറുകിട കച്ചവടക്കാർക്ക് വിൽക്കുകയാണ് പതിവ്.
ഇത്തവണയും ഇങ്ങനെ ഉദ്ദേശിച്ചാണ് വന്നത്, എന്നാൽ വിവരം രഹസ്യമായി മനസിലാക്കിയ പോലീസ് സംഘം ഇയാൾക്കുവേണ്ടി വലവിരിച്ച് കാത്തുനിന്നു. തിരുവല്ല ടൗണിലെ ലോഡ്ജിൽ മുറിയെടുത്ത് തങ്ങി കച്ചവടം ഉറപ്പാക്കാൻ തീരുമാനിച്ച് എത്തിയ ഇയാൾ പക്ഷേ, ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്നൊരുക്കിയ വലയിൽ വീഴുകയായിരുന്നു.
വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവിനുവേണ്ടി പണം മുടക്കിയവരെപ്പറ്റിയുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പ്രതിക്കു സംരക്ഷണം ഒരുക്കി പോലീസ്
കഞ്ചാവ് കേസിൽ പിടിയിലായ ഒഡീഷ സ്വദേശി നടത്തിയ ചില വെളിപ്പെടുത്തലുകൾ എഫ്ഐആറിൽ ഉൾപ്പെടുത്താതെ തിരുവല്ല പോലീസ് നടത്തിയ നീക്കങ്ങൾ ദുരൂഹത വർധിപ്പിച്ചു.
പിടിയിലായ ആളുടെ ദൃശ്യങ്ങളും ചിത്രങ്ങളും എടുക്കുന്നതിനു മാധ്യമപ്രവർത്തകരെ പോലീസ് വട്ടംചുറ്റിക്കുകയും ചെയ്തു. പുലർച്ചെ പിടിയിലായ ആൾ നൽകിയ മൊഴികൾ പലതും പിന്നീട് എഫ്ഐആറിൽ ഒഴിവാകുകയും ചെയ്തു.
ചില രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടു പിടിയിലായ ആൾ നൽകിയ മൊഴി പുറത്തുവന്നതോടെ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ പോലീസും ശ്രമിച്ചു. ഡിവൈഎസ്പിയുടെ നിർദേശമുണ്ടായിട്ടും പിടിയിലായ ആളുടെ ദൃശ്യങ്ങൾ നൽകിയില്ല.
മണിക്കൂറുകളോളം മാധ്യമപ്രവർത്തകരെ പോലീസ് വട്ടം ചുറ്റിക്കുകയും ചയ്തു.
സീമെൻസ് ഫുട്ബോൾ: സെമിഫൈനൽ ഇന്നും നാളെയും
വാർധക്യം മറന്ന് പടയണിയിലും കഥകളിയിലും മുരളീധരൻ പിള്ളയുടെ നടനഭാവം
പെട്രോൾ പമ്പിൽ ജീവനക്കാർക്കുനേരേ ഗുണ്ടാ ആക്രമണം: രണ്ടു പേർക്കു പരിക്കേറ്റു
മേയ്ദിനാചരണം ഇന്ന്
ADVERTISEMENT
ആലപ്പുഴ
KL4
1547019
കടലാക്രമണം: ഒന്നാംഘട്ട പുലിമുട്ട് നിർമാണം പൂർത്തീകരണത്തിലേക്ക്
ആലപ്പുഴ: കടലാക്രമണത്തിൽനിന്നു കടൽത്തീരങ്ങളെ സംരക്ഷിക്കാൻ ജില്ലയിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തീകരണത്തിലേക്ക്. ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ നിയോജക മണ്ഡലത്തിലെ കാട്ടൂർ, അമ്പലപ്പുഴ, വട്ടച്ചാൽ, പതിയാങ്കര, ആറാട്ടുപുഴ എന്നീ ഭാഗങ്ങളിൽ കടൽത്തീരത്തിന്റെ സംരക്ഷണത്തിനായി 11.26 കിലോ മീറ്റർ നീളത്തിലാണ് പുലിമുട്ടുകൾ നിർമിക്കുന്നത്. കരയില്‍നിന്നു കടലിലേക്ക് തള്ളി നില്ക്കുന്ന പുലിമുട്ടിന് തിരമാലകളുടെ പ്രഹരശേഷി കുറയ്ക്കാനും തീരം നഷ്ടപ്പെടുന്നത് പ്രതിരോധിക്കാനുമാകും.
ഇതുവഴി കൂടുതല്‍ മണല്‍ അടിഞ്ഞ് സ്വാഭാവിക തീരം രൂപം കൊള്ളുകയും ചെയ്യും.
കിഫ്ബി ധനസഹായത്തോടെ 2018ൽ ആരംഭിച്ച പ്രവൃത്തികൾ 98 ശതമാനം വരെ പൂർത്തീകരിച്ചിട്ടുണ്ട്. 223.18 കോടി രൂപ വിനിയോഗിച്ചാണ് ഇവയുടെ നിർമാണം. ആർസിസിഎൽ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യം.
ആലപ്പുഴ മണ്ഡലത്തിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കാട്ടൂരിൽ 3.16 കിലോ മീറ്റർ നീളത്തിൽ 34 പുലിമുട്ടുകൾ നിർമിക്കുന്നതിൽ 33 എണ്ണം പൂർത്തിയായി. ഒരെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 72. 64 കോടി രൂപയാണ് നിർമാണച്ചെലവ്.
അമ്പലപ്പുഴ മണ്ഡലത്തിലെ പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് എന്നീ പഞ്ചായത്തുകളിലായി കാക്കാഴം മുതൽ പുന്നപ്ര വരെ 3.60 കിലോ മീറ്റർ നീളത്തിൽ 30 പുലിമുട്ടുകളും 30 മീറ്റർ കടൽഭിത്തിയുമാണ് നിർമിക്കുന്നത്. ഇതിൽ കടൽഭിത്തിയുടെയും 29 പുലിമുട്ടുകളുടെയും നിർമാണം പൂർത്തിയായി. ഒരെണ്ണം പുരോഗമിക്കുകയാണ്. 69.19 കോടി രൂപയാണ് ചെലവ്. പ്രദേശത്തെ 760 ലധികം കുടുംബങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ഇതിലൂടെ പ്രയോജനം ലഭിക്കും.
ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴയിൽ 1.20 കിലോ മീറ്റർ നീളത്തിൽ 21 പുലിമുട്ടുകളുടെയും 40 മീറ്റർ കടൽഭിത്തിയുടെയും നിർമാണം പൂർത്തീകരിച്ചു. 42.75 കോടി രൂപയാണ് ഇതിന്റെ നിർമാണച്ചെലവ്. വട്ടച്ചാലിൽ 43.05 കോടി രൂപ ചെലവിൽ 1.80 കിലോമീറ്റർ നീളത്തിൽ 16 പുലിമുട്ടുകളും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയിൽ 30.35 കോടി രൂപ ചെലവിൽ 1.50 കിലോ മീറ്റർ നീളത്തിൽ 13 പുലിമുട്ടുകളും പൂർത്തീകരിച്ചിട്ടുണ്ട്.
രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ചേർത്തല മണ്ഡലത്തിലെ ഒറ്റമശേരി, ആലപ്പുഴ മണ്ഡലത്തിലെ കാട്ടൂർ - പൊള്ളത്തൈ, അമ്പലപ്പുഴ മണ്ഡലത്തി ലെ കക്കാഴം, ഹരിപ്പാട് മണ്ഡലത്തിലെ വട്ടച്ചാൽ, നെല്ലാനിക്കൽ തുടങ്ങിയ ഇടങ്ങളിലും പുലിമുട്ട് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിക്കും.
നെല്ലാനിക്കൽ ഭാഗത്ത് നാലു പുലിമുട്ടുകൾ, കാക്കാഴം ഭാഗത്ത് 19 ചെറിയ പുലിമുട്ടുകൾ, കാട്ടൂർ - പൊള്ളത്തൈ ഭാഗത്ത് ഒൻപത് പുലിമുട്ടുകൾ, ഒറ്റമശേരി ഭാഗത്ത് ഒൻപത് പുലിമുട്ടുകൾ എന്നിങ്ങനെയാണ് നിർമിക്കുക. ഇതിനായി 107.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
കൂടാതെ തീരസംരക്ഷണത്തിനും കടൽക്ഷോഭം തടയുന്നതിനും ജിയോ ബാഗ് ഉപയോഗിച്ചിട്ടുള്ള താത്കാലിക സംരക്ഷണഭിത്തിയും ജില്ലയിലൊരുക്കിയിട്ടുണ്ട്. ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ പഞ്ചായത്തിൽ വലിയഴീക്കൽ, പെരുമ്പള്ളി, എംഇഎസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ 500 മീറ്റർ നീളത്തിൽ ഇത്തരത്തിൽ താത്കാലിക സംരക്ഷണഭിത്തി നിർമിച്ചു.
തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പാനൂർ, പ്രണവം ജംഗ്ഷൻ എന്നിവിടങ്ങളിൽ 800 മീറ്റർ നീളത്തിലും അരൂർ മണ്ഡലത്തിലെ പട്ടണക്കാട് പഞ്ചായത്തിൽ പോളക്കൽ, അന്ധകാരനഴി എന്നിവിടങ്ങളിൽ 75 മീറ്റർ നീളത്തിലും ജിയോ ബാഗ് ഉപയോഗിച്ചുള്ള താത്കാലിക സംരക്ഷണഭിത്തി നിർമിച്ചിട്ടുണ്ട്.
കുമാരകോടിയിലേക്ക് അക്ഷരതീർഥയാത്ര
മീൻകുളത്തിലെ മലിനജലം വിനയായി; നെൽകർഷകരുടെ വിള ചീഞ്ഞുനശിച്ചു
മാവേലിക്കര ജില്ലാ ആശുപത്രിയിൽ പുതിയ പേ വാർഡ് നിർമിക്കാൻ നടപടിയായി
ജീവന്റെ മൂല്യം അറിയിച്ച് ഫിയാത്ത് മിഷന് കോണ്‍ഗ്രസില്‍ പ്രോലൈഫ് എക്സിബിഷന്
ADVERTISEMENT
ഇടുക്കി
KL6
1546810
വികസന ഭൂപടത്തിൽ ഇടുക്കിക്ക് സവിശേഷ സ്ഥാനം: മന്ത്രി റോഷി
ഇടുക്കി: കേരളത്തിന്റെ വികസന ഭൂപടത്തിൽ സവിശേഷമായ സ്ഥാനം നേടിയെടുത്ത പദ്ധതികളാണ് സംസ്ഥാന സർക്കാർ ജില്ലയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
റോഡ് വികസനം, ഗതാഗതം, ടൂറിസം ഉൾപ്പെടെ എല്ലാ മേഖലകളിലും ഇടുക്കി മാറുകയാണ്. മെഡിക്കൽ കോളജിന്റെ വികസനം പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്. കുറ്റിയാർ ഡൈവേർഷൻ സ്കീം, നാടുകാണി പവലിയൻ വികസനം, മൂന്നാർ-കുമളി-ഇടുക്കി എന്നിവ ചേർത്ത് ഏരിയൽ ടൂറിസം പദ്ധതി ഉൾപ്പടെ വിവിധ പദ്ധതികൾക്ക് രൂപം നൽകും.
സംസ്ഥാനത്ത് 17 ലക്ഷം കുടുംബങ്ങൾക്കു മാത്രമായിരുന്ന കുടിവെള്ള കണക്ഷനുകൾ മൂന്നുവർഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങൾക്ക് ലഭ്യമാക്കി. 40 ദശലക്ഷം ലിറ്റർ കുടിവെള്ളം ലഭ്യമാക്കുന്ന പ്ലാന്റിന്റെ നിർമാണം ജില്ലയിൽ പൂർത്തിയായി വരികയാണെന്നും എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. എ. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു.
വാഴൂർ സോമൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻ കുമാർ, ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ജി. സത്യൻ, ഡിറ്റാജ് ജോസഫ്, നിമ്മി ജോസ് എന്നിവർ പ്രസംഗിച്ചു.
അനുശ്രീ സത്യന് ജന്മനാട്ടിൽ സ്വികരണം നല്കി
ക്രിസ്തീയ ജീവിതമാർഗവും ശൈലിയും വിശ്വാസത്തിന്റെ മുഖമുദ്ര: മാർ ബെന്നി ഇടത്തട്ടേൽ
പുഴയോര ബൈപാസ് സൗന്ദര്യവത്കരണം പാളി
ബൈസൺവാലി പള്ളിയിൽ തിരുനാൾ
ADVERTISEMENT
എറണാകുളം
KL7
1546686
കളമശേരി പോളിയിലെ കഞ്ചാവ് കച്ചവടം: നാല് വിദ്യാർഥികളെ പുറത്താക്കി
കളമശേരി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് നാല് വിദ്യാർത്ഥികളെ കോളജ് ഔദ്യോഗികമായി പുറത്താക്കി. ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് ടിസി നൽകി പുറത്താക്കിയത്. ഇവരിൽ രണ്ടു പേർ ജയിലിലും രണ്ടു പേർ പുറത്തുമാണുള്ളത്.
കഴിഞ്ഞ മാർച്ചിൽ പരീക്ഷയെഴുതിയവരാണ് നാലുപേരും. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടിസി നല്കാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
പരീക്ഷാ ഫീസടച്ച മുറയ്ക്കാണ് പരീക്ഷ എഴുതിക്കേണ്ടി വരുന്നത്. കോടതി അനുമതിയോടെയാണ് വിദ്യാർഥികൾ പരീക്ഷ എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്താക്കിയ വിദ്യാർഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് അനുവദിക്കില്ല. അതിനാൽ തുടർ പഠനത്തിനോ ജോലി സാധ്യതയ്ക്കോ തടസം നേരിടാം.
വിദ്യാർഥികളുടെ പരീക്ഷഫലം തടഞ്ഞുവയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും കോളജ് അധികൃതർ പറഞ്ഞു.
റോഡിൽ കുഴഞ്ഞു വീണു മരിച്ചു
ശിലാസ്ഥാപനം
ഭീകരവാദത്തിനെതിരെ പ്രതിഷേധ ജ്വാല
തിരുനാൾ
ADVERTISEMENT
തൃശൂര്‍
KL8
1547085
േദശീയപാത വികസനത്തിന്റെ പേരിൽ നടക്കുന്നത് നിർമാണക്കമ്പനിയുടെ തന്നിഷ്ടം
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവൃത്തികളിലെ അപാകതകളും മേഖലയിൽ മണിക്കൂറുകളോളം രൂപപ്പെടുന്ന ഗതാഗതക്കുരുക്കുകളും പ്രദേശവാസികളെയും ദീർഘദൂര യാത്രികരെയും ഒരുപോലെ വലയ്ക്കുകയാണ്.
വിവിധ കോണുകളിൽനിന്നും പ്രതിഷേധങ്ങൾ ഉയരുകയും ജില്ലാ കളക്ടർ തന്നെ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര ജംഗ്ഷനുകളിലെ പ്രശ്നബാധിത ഇടങ്ങളിൽ കഴിഞ്ഞമാസം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയുമുണ്ടായി.
കുറ്റമറ്റ രീതിയിലുള്ള നിർമാണവും കിലോമീറ്ററുകൾ നീളത്തിൽ രൂപപ്പെടുന്ന ഗതാഗതസ്തംഭനത്തിനും പരിഹാരം കാണാൻ എൻഎച്ച്എഐ അധികൃതരടക്കമുള്ള ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേർത്തിട്ടും തൽസ്ഥിതി തുടരുന്ന സാഹചര്യത്തിൽ ടോൾപിരിവ് താൽക്കാലികമായി നിർത്തിവച്ച് കളക്ടർ ഉത്തരവിറക്കി ചൂടാറുംമുമ്പെ മരവിപ്പിച്ചതിനും നാട് സാക്ഷിയായി.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചുവെന്ന എന്ന എൻഎച്ച്എഐ യുടെ വിശദീകരണത്തിലായിരുന്നു ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ഒരാഴ്ച സമയം അനുവദിച്ചിട്ടും യാതൊരു പുരോഗതിയും ഉണ്ടാകാത്തതിനെ തുടർന്ന് ടോൾപിരിവ് നിർത്തിവയ്ക്കുവാൻ കളക്ടർ ഉത്തരവിറക്കി. ഉത്തരവിന് ഒരു ദിവസം പോലും ആയുസ് ഉണ്ടായില്ലെന്ന് മാത്രമല്ല 28ന് ഇറക്കിയ ഉത്തരവ് 29ന് റദ്ദാക്കുകയായിരുന്നു.
എൻഎച്ച്എഐ രേഖാമൂലം നൽകിയ ഉറപ്പിന്റെയും സർക്കാർ നിർദേശത്തിൻന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദാക്കിയതെന്നാണ് കളക്ടർ നൽകുന്ന വിശദീകരണം.
സുരക്ഷാ ക്രമീകരണങ്ങളൊരുക്കാതെ, കരാർ മാനദണ്ഡങ്ങൾ പാലിക്കാതെ, ഗുണനിലവാരമില്ലാതെ കൊരട്ടി മേഖലയിൽ നിർമാണം നടത്തുന്ന കരാർ കമ്പനിയോട് നാഷണൽ ഹൈവേ അഥോറിറ്റിയും ഉദ്യോഗസ്ഥ വൃന്ദവും സർക്കാർ സംവിധാനവും ഒറ്റക്കെട്ടായി അനുഭാവപൂർവമായ നിലപാടു സ്വീകരിക്കുന്നുവെന്ന ആക്ഷേപമാണ് ജനങ്ങൾ ഉന്നയിക്കുന്നത്. ജനപ്രതിനിധികളിൽ ഭൂരിഭാഗവും രാഷട്രീയ കക്ഷികളും പുലർത്തുന്ന അർത്ഥഗർഭമായ മൗനവും പൊതുസമൂഹത്തെ നിരാശയിലാക്കുകയാണ്. സർക്കാർ സംവിധാനങ്ങളിൽ സമ്മർദ്ദം ചെലുത്തി ജില്ലാ കളക്ടറുടെ ഉത്തരവ് പോലും അട്ടിമറിക്കാൻ കഴിവുള്ളവരാണോ കരാർ കമ്പനിയും നാഷണൽ ഹൈവേ അഥോറിറ്റിയും എന്ന ചിന്തയും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്.
രാപകൽ ഭേദമില്ലാതെയാണ് അഞ്ചര കിലോമീറ്ററിനുള്ളിൽ നിർമിക്കുന്ന മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര സിഗ്നൽ ജംഗ്ഷനുകളിലെ മൂന്നു അടിപ്പാതകളിൽ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക്. അടിപ്പാത നിർമാണം ആരംഭിക്കുന്നതിനു മുമ്പ് പ്രധാനപാതയ്ക്ക് ഇരുഭാഗത്തും സർവീസ് റോഡുകൾ പൂർണമായി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ എൻഎച്ച്എഐ നിരാകരിച്ചതാണ് ഗതാഗതക്കുരുക്ക് ഇത്രയും രൂക്ഷമാകാൻ കാരണമായത്.
നിർമാണ പ്രവൃത്തികൾക്കിടെ ഒരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
നിലവിൽ ഒച്ചിഴയുന്ന വേഗതയാണ് ചിറങ്ങരയിലെ നിർമാണം നടക്കുന്നത്. ആവശ്യത്തിനനുസരിച്ച് തൊഴിലാളികളില്ലാത്തതാണ് കാരണം. സമയബന്ധിതമായി നിർമാണം പൂർത്തിയാകാനുള്ള സാധ്യതയും വിരളമാണ്.
നിലവിൽ പുരോഗമിക്കുന്ന ദേശീയപാതാ വികസനത്തിൽ ജനപ്രതിനിധികളാേടും ഉദ്യാേഗസ്ഥ വൃന്ദത്തിനോടും രാഷ്ട്രീയ പാർട്ടികളോടും സർക്കാർ സംവിധാനങ്ങളോടും പൊതുസമൂഹത്തിന് അവമതിപ്പ് ഉണ്ട് എന്നതാണ് യാഥാർഥ്യം.
കെ ഫോണ്‍: ജില്ലയിൽ 7564 കണക്ഷനുകൾ
കുരിയച്ചിറ സെന്റ് ജോസഫ്സ് ദേവാലയം കൂദാശ ചെയ്തു
കുന്നംകുളത്തു ബസ് മറിഞ്ഞ് 15 പേർക്കു പരിക്ക്
മെൽവിൻ ചൊവ്വല്ലൂർ, റെൽഹിൻ കള്ളിക്കാടൻ തിരുപ്പട്ടം സ്വീകരിച്ചു
ADVERTISEMENT
പാലക്കാട്
KL9
1547065
വിവാദങ്ങൾക്കു പിന്നാലെ നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധങ്ങൾ
പാലക്കാട്: നഗരസഭയുടെ കീഴില്‍ നിര്‍മിക്കുന്ന ഭിന്നശേഷി നൈപുണ്യ വികസനകേന്ദ്രത്തിനു ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരുനല്കാന് തീരുമാനിച്ചതിനെതിരേ നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ.
കഴിഞ്ഞദിവസം പാലക്കാട് നഗരസഭാ യോഗത്തിനിടെ സിപിഎം കൗണ്‍സിലര്‍ സെലീന ബീവിയെ ബിജെപി കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം നഗരസഭയിലേക്കു മാര്‍ച്ച് നടത്തി.
നഗരസഭ ഓഫീസിനു മുന്നില്‍ തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പോലീസ് സംയമനം പാലിച്ചതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവുവന്നത്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി, ജില്ലാകമ്മിറ്റി അംഗം സി.പി. പ്രമോദ് പ്രസംഗിച്ചു.
ആര്‍എസ്എസ് നേതാവിന്റെ പേരിടാനുള്ള ബിജെപി ശ്രമത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നു സിപിഎം മുന്നറിയിപ്പുനല്‍കി.
നഗരസഭാ ഭരണാസമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി നഗരസഭാ കാര്യത്തില്‍ മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പി.പി. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.
ബിജെപി- ആര്‍എസ്എസ്- സംഘ്പരിവാര്‍ ശക്തികളുടെ വെറുപ്പിന്റെ രാഷ്ടീയത്തെ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് ജനാധിപത്യരീതിയില്‍ നേരിടുമെന്നു അദ്ദേഹം പറഞ്ഞു. മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എ.എം. സലീം അധ്യക്ഷത വഹിച്ചു.
സംസ്ഥാന, ജില്ലാ നേതാക്കൾ പ്രസംഗിച്ചു.
ഇതിനിടെ നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ജിന്ന നഗര്‍ എന്ന പ്രദേശത്തിന്റെ പേരുമാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന മുന്‍സിപ്പില്‍ കൗണ്‍സിലിനു പരാതിയും ലഭിച്ചു.
ഈസ്റ്റ് വാര്‍ഡിലെ പാര്‍ട്ടി കൗണ്‍സിലര്‍ എം. ശശികുമാറാണ് പേര് ആവശ്യം ഉന്നയിച്ചത്.
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെപ്രഥമ പ്രസിഡന്റും വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ ഏക ഇന്ത്യന്‍ അംഗവുമായ ചേറ്റൂര്‍ ശങ്കരന് നായരുടെ പേര് പ്രദേശത്തിന് നല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം.
പള്ളിക്കുറുപ്പിൽ വിദേശമദ്യ വില്പനശാല: ബിജെപി സമരംനടത്തി
അക്കാദമിക് കൗൺസിൽ യാത്രയയപ്പ്
അട്ടപ്പാടി ബദൽറോഡ് നിർമാണം എങ്ങുമെത്തിയില്ല
പിഎസ്എസ്പി സംരംഭകത്വ പരിശീലനം നടത്തി
ADVERTISEMENT
മലപ്പുറം
KL10
1546769
‘പേവിഷബാധക്കെതിരേ ജാഗ്രത പാലിക്കണം’
മലപ്പുറം: ജില്ലയിൽ പെരുവള്ളൂരിൽ പേവിഷബാധ മൂലം അഞ്ചരവയസുകാരി മരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. തെരുവുമൃഗങ്ങൾ മാത്രമല്ല, വീടുകളിൽ വളർത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ മാന്തുകയോ ചെയ്താൽ പോലും പേവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ മുറിവ് പറ്റിയ ഭാഗം പതിനഞ്ച് മിനിട്ട് ധാരയായി ഒഴുകുന്ന ടാപ്പ് തുറന്നുവിട്ട വെള്ളത്തിലോ കപ്പിൽ കോരി ഒഴിക്കുന്ന വെള്ളത്തിലോ സോപ്പ് ഉപയോഗിച്ച് കഴുകണം. മുറിവ് കെട്ടിവയ്ക്കാൻ പാടില്ല.
എത്രയും വേഗം അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം/താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറെ കാണിക്കുകയും പേവിഷബാധക്ക് എതിരേയുള്ള കുത്തിവയ്പ് എടുക്കുകയും വേണം. ഗുരുതരമായ കാറ്റഗറി മൂന്നിൽ പെട്ട കേസുകൾക്ക് വാക്സിന് പുറമെ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പ് കൂടി എടുക്കണം. വന്യമൃഗങ്ങളുടെ കടിയോ മാന്തലോ ഉണ്ടായാലും കാറ്റഗറി മൂന്നായാണ് പരിഗണിക്കുന്നത്.
മലപ്പുറം ജില്ലയിലെ എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പേവിഷബാധക്ക് എതിരേയുള്ള പ്രതിരോധ വാക്സിൻ ലഭ്യമാണ്. ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ജില്ലാ ആശുപത്രികളായ പെരിന്തൽമണ്ണ, നിലന്പൂർ, തിരൂർ എന്നിവിടങ്ങളിലും മലപ്പുറം, തിരൂരങ്ങാടി, അരീക്കോട്, കൊണ്ടോട്ടി, കുറ്റിപ്പുറം, പൊന്നാനി എന്നീ താലൂക്ക് ആശുപത്രികളിലും പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഇമ്മ്യൂണോഗ്ലോബുലിൻ ലഭ്യമാണ്. വളർത്തുനായക്കൾക്ക് സമയാസമയങ്ങളിൽ വാക്സിനേഷൻ നൽകണം.
വാക്സിനേഷൻ എടുത്താലും അവയിൽ നിന്ന് കടിയേറ്റാൽ പേവിഷബാധക്കുള്ള വാക്സിൻ എടുക്കണം. സ്ഥിരമായി മൃഗങ്ങളിൽ നിന്ന് കടിയേൽക്കാൻ സാധ്യതയുള്ള തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ മുൻകൂട്ടി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് നല്ലതാണ്.
മുൻകാലങ്ങളിലേതു പോലെ പൊക്കിളിനു ചുറ്റും കുത്തിവയ്ക്കുന്ന കഠിനമായ കുത്തിവയ്പ് രീതിയല്ല ഇന്നുള്ളത്. തൊലിപ്പുറത്തോ പേശികളിലോ എടുക്കുന്ന ലളിതമായ കുത്തിവയ്പ് രീതിയാണ് നിലവിലുള്ളത്.
കോണ്‍ഗ്രസ് പ്രതിഷേധിച്ചു
ആദരിച്ചു
പുലാമന്തോളിൽ കൗമാരക്കാർക്കായി ബോധവത്കരണം
വിദ്യാർഥികൾക്കായി റോബോട്ടിക്സ് വർക്ക്ഷോപ്പ്
ADVERTISEMENT
കോഴിക്കോട്
KL11
1546732
റേഷന്‍ മണ്ണെണ്ണ വിതരണം വീണ്ടും തുടങ്ങുന്നു : പ്രതിസന്ധികളേറെയെന്ന് റേഷന്‍ വ്യാപാരികള്‍
കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം റേഷന്‍ കടകളിലൂടെ മണ്ണെണ്ണ വിതരണം ആരംഭിക്കുമ്പോള്‍ പ്രതിസന്ധികളേറെയുണ്ടെന്ന് റിട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്.
എല്ലാ വര്‍ഷവും മണ്ണെണ്ണയുടെ അലോട്ട്മെന്റ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചുവരുന്നതുകൊണ്ട് വൈദ്യുതീകരിച്ച വീട്ടിലെ എല്ലാകാര്‍ഡുകാര്‍ക്കും പ്രതിമാസം ഒരു ലിറ്റര്‍ വീതം നല്‍കിയിരുന്നത് നിര്‍ത്തലാക്കി. പകരം മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് മൂന്ന് മാസത്തില്‍ അരലിറ്റര്‍ വീതമാണ് നല്‍കുക.
മണ്ണെണ്ണ വിതരണം നടത്തുന്നതിന്ന് നാല് മുതല്‍ അഞ്ച് വരെ മൊത്ത വിതരണക്കാര്‍ ഓരോ താലൂക്കുകളിലും പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒരു ജില്ലയില്‍ ഒന്നോ രണ്ടോ ഡിപ്പോകളായി ചുരുങ്ങിയിട്ടുണ്ട്. അതിനാല്‍ ഒരു ബാരല്‍ മണ്ണെണ്ണ അതായത് 200 ലിറ്റര്‍ മണ്ണെണ്ണയെടുക്കാന്‍ 50, 60 കിലോമീറ്റര്‍ സഞ്ചരിക്കേണ്ട സാഹര്യമാണെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.
ഇതിന് 600 രൂപയെങ്കിലും ചെലവ് വരും. ഒരു വര്‍ഷത്തിലധികമായി മണ്ണെണ്ണ വിതരണം ഇല്ലാത്തതുകൊണ്ട് ഇന്ധനം നിറയ്ക്കുന്ന ബാരല്‍ തുരുമ്പു പിടിച്ചു ഉപയോഗ്യമല്ലാതായത് കാരണം പുതിയത് വാങ്ങേണ്ടണ്ടതുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. മൂന്ന് മാസത്തിലധികം മണ്ണെണ്ണ സ്റ്റോക്ക് വയ്ക്കുമ്പോള്‍ മറ്റു ഇന്ധനങ്ങള്‍ പോലെ ബാഷ്പ്പീകരണം ഉണ്ടാവുന്നു.
മൊത്തവ്യാപാരികള്‍ക്ക് അനുവദിക്കുന്നത് പോലെ റേഷന്‍ വ്യാപാരികള്‍ക്കും ലീക്കേജ് അനുവദിക്കണമെന്നും മണ്ണെണ്ണ സ്റ്റോക്കെടുക്കുന്നതിന്ന് ഭീമമായ തുക മുതല്‍മുടക്കുന്നത് കൊണ്ട് വ്യാപാരി പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ധാരണയായ ഏഴ് രൂപ കമ്മീഷന് നല്കി എല്ലാ കാര്‍ഡുകാര്‍ക്കും അര ലിറ്റര്‍ വീതം മണ്ണെണ്ണ വിതരണം ചെയ്യണമെന്നും ആള് കേരളാ റിട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണീ നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവര്‍ ആവശ്യപ്പെട്ടു.
ഓങ്കോ ജനറ്റിക്സ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
സാഹോദര്യ സംഗമം ഒന്നിന്
തുരങ്കപാതക്ക് അനുമതി നിഷേധിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന്
തപാൽ ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തി
ADVERTISEMENT
വയനാട്
KL12
1546811
ശക്തമായ കാറ്റിൽ കൃഷിനാശം : ആയിരത്തോളം വാഴകൾ നിലം പൊത്തി
മാനന്തവാടി: വേനൽമഴയിലും കാറ്റിലും ആയിരത്തോളം വാഴകൾ നിലം പൊത്തി. പനമരം അഞ്ചുകുന്ന് നിരപ്പേൽ ബേബിയുടെ ഒന്നര ഏക്കർ ഭൂമിയിലെ പകുതിയോളം വാഴകളും കപ്പയുമാണ് കഴിഞ്ഞ ദിവസത്തെ കാറ്റിൽ നിലം പൊത്തിയത്.
ഞായറാഴ്ച വൈകുന്നേരത്തോടെ അഞ്ചുകുന്ന് പഴഞ്ചേരിക്കുന്നിൽ ആഞ്ഞ് വീശിയകാറ്റിലാണ് നിരപ്പേൽ ബേബിയുടെ വാഴകൾ നശിച്ചത്. തോട്ടിൽ നിന്നും വെള്ളം അടിച്ച് നനച്ചു വളർത്തി വളപ്രയോഗമുൾപ്പടെ നടത്തിയിരുന്നു. എട്ട് മാസത്തിലധികം പ്രായമുള്ള വാഴകൾ കുലച്ചുവരുന്ന സമയത്താണ് നിലംപൊത്തിയത്.
ഒന്നര ഏക്കറോളം വരുന്ന ഭൂമിയിൽ 1600 വാഴകളും കപ്പയുമാണ് കൃഷി ചെയ്തിരുന്നത്. ഇതിൽ പകുതിയിലേറെ വാഴകളും കാറ്റിൽ നശിച്ചു. കുല വിരിയുന്ന സമയത്താണ് കുള്ളൻ വിഭാഗത്തിൽപ്പെട്ട വാഴകൾക്ക് കാറ്റ് പിടിച്ചത്.
ഇത് കാരണം ചെലവഴിച്ച ലക്ഷക്കണക്കിന് രൂപയിൽ ഒന്നുംതന്നെ തിരികെ ലഭിക്കാത്ത അവസ്ഥയാണ് കർഷകനുണ്ടായത്. നഷ്ടപരിഹാരത്തിനായി പനമരം കൃഷി ഓഫീസിൽ അപേക്ഷ നൽകിയിട്ടുണ്ട്.
വാട്ടർ എടിഎം കേടായി
സഹസ്രകലശ ചടങ്ങുകൾ ഇന്ന്
കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
ഹോട്ടലുകൾ രാത്രി 11 വരെ തുറക്കാൻ അനുവദിക്കണമെന്ന്
ADVERTISEMENT
കണ്ണൂര്‍
KL13
1547105
ചുഴലിക്കാറ്റിൽ ജോണി യോയാക്കിന് നഷ്ടം 20 ലക്ഷം
ഇരിട്ടി: കഴിഞ്ഞ ദിവസം ഇരിട്ടിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ഇരിട്ടി മുൻസിപ്പാലിറ്റി, പായം പഞ്ചായത്ത് പരിധികളിൽ സ്ഥലം പാട്ടത്തിനെടുത്ത് വാഴ കൃഷി നടത്തിവന്ന കർഷകൻ ജോണി യോയാക്കിന്റെ 3000 ത്തോളം വാഴകൾ നിലം പൊത്തി. വർഷങ്ങളായി സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി നടത്തിവരുന്ന ജോണിക്ക് കനത്ത പ്രഹരമാണ് ഇത്തവണത്തെ വേനൽ മഴയിലും കാറ്റിലും സംഭവിച്ചിരിക്കുന്നത്. കുലച്ചുതുടങ്ങിയ 3000 ത്തിൽ അധികം വാഴകൾ നിലം പൊത്തിയതോടെ 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണു പ്രാഥമിക കണക്ക്.
ഇരിട്ടി നേരംപോക്ക് റോഡിലെ തോട്ടത്തിൽ ഏകദേശം 2500 ഓളം വാഴകളാണ് പല സ്ഥലങ്ങളിലായി ഒടിഞ്ഞു കിടക്കുന്നത്. സമീപത്തെ മറ്റൊരു തോട്ടത്തിൽ 500 വാഴകളും പൂർണമായും നശിച്ചു. തോട്ടം ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ട് വളർച്ച പൂർണമായ തോട്ടത്തിൽ ഇൻഷ്വർ തുകയിൽ നിന്നും ലഭിക്കുന്ന നഷ്ടപരിഹാരം കൊണ്ടു പിടിച്ചു നിൽക്കാൻ കഴിയില്ല. ഗവൺമെന്റിന്റെ സഹായം ഉണ്ടങ്കിൽ മാത്രമേ കർഷകനു പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ.
കഴിഞ്ഞ വർഷം കാലവർഷക്കെടുതിയിൽ കൃഷി നശിച്ച ജോണിക്ക് ഗവൺമെന്റ് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ല. അതുപോലെ വന്യജീവി വിള നശിപ്പിച്ചതിന്റെ നഷ്ട പരിഹാരത്തുക വനം വപ്പും ഇതുവരെ കൈമാറിയിട്ടില്ല. സണ്ണി ജോസഫ് എംഎൽഎ, ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സീമ സഹദേവൻ, കെ.ആർ. ജിതൻ എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകളിൽ സെന്റ് ഫ്രാൻസിസിന് വിജയത്തിളക്കം
ചുഴലിക്കാറ്റിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടം, ഏക്കറുകണക്കിന് കൃഷി നാശവും
ഓമ്നി വാൻ നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചു; രണ്ടുപേർക്കു പരിക്ക്
ഐഎസ്സി, ഐസിഎസ്ഇ പരീക്ഷകളിൽ ശ്രീപുരം സ്കൂളിന് മികച്ച വിജയം
ADVERTISEMENT
കാസര്‍ഗോഡ്
KL14
1547119
മലബാറിന്റെ മാമ്പഴോത്സവത്തിന് ഇന്നു തുടക്കം
കാഞ്ഞങ്ങാട്: പടന്നക്കാട് കാര്‍ഷിക കോളജില്‍ നാലുദിവസം നീളുന്ന മധുരം 2025 മലബാര്‍ മാംഗോ ഫെസ്റ്റിന് ഇന്നുതുടക്കം. ഇന്നു രാവിലെ 11നു കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്യും. കാര്‍ഷിക കോളജില്‍ നിന്നും വിളവെടുത്ത മാമ്പഴങ്ങളും വിവിധ എഫ്പിഒയില് നിന്നും ശേഖരിച്ച മാമ്പഴങ്ങളും കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങിയ മാമ്പഴങ്ങളും പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.
അല്‍ഫോന്‍സോ, ബംഗനപള്ളി, തോത്താപുരി, നീലം, ചക്കരക്കുട്ടി, സിന്ദൂരം, റുമാനി, മല്‍ഗോവ, മല്‍ഗോവ, മല്ലിക, മൂവാണ്ടന്‍, ഹിമാംപസന്ദ്, ദില്‍ പസന്ദ്, നടശാല, പ്രിയൂര്, കുറ്റിയാട്ടൂര്‍, കാലപ്പാടി, ഫിറാങ്കിലുഡുവ, പഞ്ചവര്‍ണം, ഗുജറാത്ത് കേസര്‍ തുടങ്ങിയവയാണ് വില്‍പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്.
മാമ്പഴത്തിന് പുറമേ കൈതച്ചക്ക, തണ്ണിമത്തന് മുതലായവയും എല്ലാ കാര്‍ഷിക വിളകളുടെ വിത്തുകളും തൈകളും നടീല്‍ വസ്തുക്കളും മേളയോടനുബന്ധിച്ച് വില്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ കാര്‍ഷിക പ്രദര്‍ശനവും കുട്ടികള്‍ തന്നെ തയ്യാറാക്കുന്ന രുചികരമായ ഭക്ഷണപദാര്‍ത്ഥങ്ങളും വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.
കര്‍ഷകര്‍ക്ക് സംശയദൂരികരണത്തിന് വേണ്ടി ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ അഗ്രോ ക്ലിനിക് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മേളയുടെ നാലു ദിവസങ്ങളിലും കര്‍ഷകര്‍ക്ക് വേണ്ടി സെമിനാറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
നാളികേരത്തില്‍ നിന്നും മൂല്യ വര്‍ധന സാധ്യതകള്‍, ചെറുതേനീച്ച കൃഷി, സംയോജിത തെങ്ങ് കൃഷി, ആട് വളര്‍ത്തല്‍, കൂണ് കൃഷിയും മൂല്യവര്‍ധന ഉത്പന്നങ്ങളും, തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകള്‍ ഒരുക്കിയിട്ടുള്ളത്.
സെമിനാറിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി 8590531309, 7736528321 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഇളമ്പച്ചിയിൽ നവീകരിച്ച മിനിസ്റ്റേഡിയം തുറന്നു
ബളാൽ പഞ്ചായത്ത് എബിസിഡി ക്യാമ്പിൽ 500 പേർക്ക് രേഖകൾ ലഭ്യമാക്കി
പെന്ഷന് പരിഷ്കരണ കുടിശിക അനുവദിക്കണം: വാട്ടര്‍ അഥോറിറ്റി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷൻ
മഹാത്മാഗാന്ധി - ശ്രീനാരായണഗുരു സംഗമത്തിന്റെ ശതാബ്ദി ആഘോഷം നടത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് അന്തരിച്ചു
Kerala
2
ജാതി സെൻസസ് നടത്തും: കേന്ദ്രം
National
3
കോൺക്ലേവിന് പ്രാർഥനാസഹായം തേടി കർദിനാൾസംഘം
International
4
നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ്
Business
5
യുസ്വേന്ദ്ര ചാഹലിന്റെ ഹാട്രിക് മികവിൽ പഞ്ചാബ് കിംഗ്സ് ഇലവന് ജയം
Sports
ADVERTISEMENT
LATEST NEWS
ഡൽഹി ഹാട്ടിൽ വൻ തീപിടിത്തം; 30 ൽ ഏറെ സ്റ്റാളുകൾ കത്തി നശിച്ചു
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ
കൊച്ചിയിൽ രണ്ട് യുവാക്കളെ ലഹരി സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ടയിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി പിടികൂടി
തൃശൂർ മാപ്രാണത്തെ മദ്യ കള്ളൻ പിടിയിൽ
ADVERTISEMENT