Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Friday, April 19, 2024 12:02 PM IST
തിരുവനന്തപുരം: ആറ്റുകാലിൽ ഏഴു വയസുകാരനു ക്രൂരമർദനമേറ്റ സംഭവത്തിൽ രണ്ടാനച്ഛനു പിന്നാലെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛൻ മർദിക്കുമ്പോൾ അമ്മ അഞ്ജന നോക്കി നിന്നതായി കുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ ശിശു ക്ഷേമസമിതിയിലേക്ക് മാറ്റി.
കുട്ടിയുടെ രണ്ടാനച്ഛന് ആറ്റുകാൽ പാടശേരി വരന്പത്ത് കാർത്തികേയൻ എന്ന അനു (35)വിനെ ഫോർട്ട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷത്തിലേറെയായി കുട്ടിയെ ക്രൂരമായി മർദിക്കുന്നതു കൂടാതെ അടിവയറ്റിൽ ചട്ടുകം വച്ച് പൊള്ളിക്കുകയും ഫാനിൽ കെട്ടിത്തൂക്കുകയും പച്ചമുളക് അരച്ചു തേയ്ക്കുകയും ചെയ്തെന്നാണ് പരാതി.
ഒരു വർഷത്തോളമായി അനു നിരന്തരം ക്രൂരമായി മർദിച്ചിരുന്നതായി പോലീസിന് കുട്ടി മൊഴി നൽകി.രണ്ടാനച്ഛൻ നിരന്തരം അതിക്രൂരമായി ഉപദ്രവിച്ചിട്ടും അമ്മ തടഞ്ഞില്ല. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്. ഇരു കാലുകൾക്ക് താഴെയും മുറിവേറ്റതിന്റെ പാടുകളുമുണ്ട്.
ചിരിച്ചു എന്നു പറഞ്ഞും നോട്ടെഴുതാൻ വൈകി എന്നു പറഞ്ഞുമൊക്കെയാണ് മർദ്ദനം. രണ്ടാനച്ഛന്റെ വീട്ടുകാരാണ് കുട്ടിയുടെ ശരീരമാസകലമുള്ള അടിയേറ്റതിന്റെ പാടുകൾ ആദ്യം കണ്ടത്. അമ്മക്ക് അസുഖമായതിനെ തുടർന്നാണ് കുട്ടി ഈ വീട്ടിലേക്ക് രണ്ട് ദിവസം മുന്‍പ് പോയത്. ഈ വീട്ടുകാരാണ് വീഡിയോ ചിത്രീകരിച്ച ശേഷം പോലീസിൽ പരാതി നൽകിയത്.
രണ്ടാനച്ഛന്റെ ബന്ധുക്കള്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നി സംസാരിച്ചതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. അനു കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ അമ്മ അഞ്ജന ഇത് തടഞ്ഞില്ലെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. അജ്ഞനയെ ആദ്യ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്. അതിന് പിന്നാലെയാണ് ബന്ധുവായ അനുവിനൊപ്പം ഒരു വർഷമായി ജീവിക്കുന്നത്. ഇതിനിടയിലാണ് ആദ്യ ഭർത്താവിന്റെ കുട്ടിയെ അനു ക്രൂരമായി മർദിക്കാൻ തുടങ്ങിയതെന്നും പോലീസ് പറയുന്നു.
ഇതിനിടെ, ക്രൂരമർദനമേറ്റ ഏഴുവയസുകാരനെ ബാലാവകാശ കമ്മീഷൻ ഇന്ന് സന്ദർശിക്കും. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുഞ്ഞിന് വേണ്ട പരിരക്ഷ നൽകുമെന്നും കമ്മീഷൻ ചെയർപേഴ്സൺ ഷാനിബ പറഞ്ഞു. കുഞ്ഞിനെ എത്രയും വേഗം സുരക്ഷിതമായ ഇടത്തേക്ക് മാറ്റും.
കുട്ടികൾക്ക് രണ്ടാനച്ഛൻ, രണ്ടാനമ്മ എന്നിവരുടെ ഉപദ്രവങ്ങളേൽക്കുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ കുഞ്ഞുങ്ങളെ ബാലാവകാശ കമ്മീഷൻ സംരക്ഷിക്കുന്നുണ്ട്. കുട്ടികളെ സംരക്ഷിക്കാത്ത മാതാപിതാക്കൾക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും സെക്ഷൻ 75 ചുമത്തി കേസെടുക്കണമെന്നുമാണ് കമ്മീഷന്റെ ആവശ്യം.
ആലുവയിൽ കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി; രണ്ടുപേർക്ക് ദാരുണാന്ത്യം
കൊച്ചി: ആലുവയില്‍ നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പു
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
ആഗ്ര: ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഫത്തേപൂർ സ

Latest News
"എന്തിന് ഇവിടെ സമയം കളയുന്നു, ഇറ്റലിയിലേക്ക് പോകൂ'; രാഹുൽ ഗാന്ധിയോട് യോഗി ആദിത്യനാഥ്
ആലുവയിൽ കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി; രണ്ടുപേർക്ക് ദാരുണാന്ത്യം
ഇൻസ്റ്റഗ്രാം റീൽസിനായി തോക്ക് കൊണ്ട് അഭ്യാസം; അബദ്ധത്തിൽ വെടിയേറ്റ യുവാവിന് ദാരുണാന്ത്യം
യുപിയിൽ യുവതി അഞ്ച് വയസുള്ള മകനെയും കൊണ്ട് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top