മ­​ണി­​പ്പു­​രി​ല്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോ­​ലീ­​സ് ആ­​കാ­​ശ­​ത്തേ­​ക്ക് വെ­​ടി­​യു­​തി​ര്‍­​ത്തു
Friday, April 19, 2024 12:26 PM IST
ഇം­​ഫാ​ല്‍:​വോ­​ട്ടെ­​ടു­​പ്പ് ന­​ട­​ക്കു­​ന്ന­​തി­​നി­​ടെ മ­​ണി­​പ്പൂ­​രി­​ലെ വി­​വി­​ധ­​യി­​ട­​ങ്ങ­​ളി​ല്‍ സം­​ഘ​ര്‍​ഷം. ബി­​ഷ്­​ണു­​പൂ­​രി​ല്‍ ആ​ള്‍­​ക്കൂ​ട്ടം ബൂ­​ത്ത് പി­​ടി­​ച്ചെ­​ടു­​ക്കാ​ന്‍ ശ്ര­​മി­​ക്കു­​ന്ന­​തി­​നി­​ടെ പോ­​ലീ­​സ് ആ­​കാ­​ശ­​ത്തേ­​ക്ക് വെ­​ടി­​വ​ച്ചു. ജ​ന­​ത്തെ പി­​രി­​ച്ചു­​വി­​ടാ­​നു­​ള്ള ശ്ര­​മ­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​യാ­​ണ് ന­​ട­​പ​ടി.

ത​മ​ന്‍­​പോ­​ക്­​പി മ­​ണ്ഡ­​ല­​ത്തി​ല്‍ അ­​ക്ര­​മി­​ക​ള്‍ ആ­​ളു­​ക​ള്‍­​ക്ക് നേ­​രേ വെ­​ടി­​യു­​തി​ര്‍­​ത്ത­​താ​യും റി­​പ്പോ​ര്‍­​ട്ടു​ണ്ട്. സം­​ഭ­​വ­​ത്തി​ല്‍ മൂ­​ന്ന് പേ​ര്‍­​ക്ക് പ­​രി­​ക്കേ­​റ്റെ­​ന്നാ­​ണ് സൂ​ച​ന.

ഇംഫാൽ ഈസ്റ്റിലെ തോം­​ഗ്­​ജു പോ­​ളിം­​ഗ് സ്‌­​റ്റേ­​ഷ­​നി​ല്‍ ആയുധധാരികളായ സംഘമെത്തി വോട്ടിംഗ് തടസപ്പെടുത്തി. അ­​ക്ര­​മി­​ക​ള്‍ വോ­​ട്ടിം­​ഗ് സാ­​മ­​ഗ്രി­​ക​ള്‍ ത​ല്ലി­​ത്ത­​ക​ര്‍­​ത്തു.

സം­​ഘ​ര്‍­​ഷ­​ത്തി​ല്‍ ചി­​ല​ര്‍­​ക്ക് പ­​രി­​ക്കേ­​റ്റ­​താ­​യാ­​ണ് വി­​വ​രം. സം­​സ്ഥാ​ന­​ത്ത് ക­​ന­​ത്ത സു­​ര­​ക്ഷ­​യി­​ലാ­​ണ് വോ­​ട്ടെ­​ടു­​പ്പ് പു­​രോ­​ഗ­​മി­​ക്കു­​ന്ന​ത്. സം­​ഘ​ര്‍­​ഷ­​ബാ​ധി­​ത മേ­​ഖ­​ല­​യി​ല്‍ കേ­​ന്ദ്രസേ​ന­​യെ അ​ട­​ക്കം വി­​ന്യ­​സി­​ച്ചി­​ട്ടു​ണ്ട്.