Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
Saturday, April 27, 2024 3:14 PM IST
തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് അലങ്കോലമാക്കിയെന്ന ഗുരുതര ആരോപണവുമായി ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാല്‍. യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചെന്ന് വേണുഗോപാല്‍ ആരോപിച്ചു.
പോളിംഗ് ശതമാനം കുറയ്ക്കാന്‍ ബോധപൂര്‍വമായ ഇടപെടലുണ്ടായി. വോട്ടെടുപ്പിന് താമസം നേരിട്ട 90 ശതമാനം ബൂത്തുകളും യുഡിഎഫിന് മേല്‍ക്കൈയുള്ള ഇടങ്ങളാണ്. ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ പീഡിപ്പിച്ച തെരഞ്ഞെടുപ്പാണ് നടന്നത്.
ഇവിഎം തകരാറിലായി മൂന്ന് മണിക്കൂറോളം പോളിംഗ് നടക്കാതിരുന്ന ബൂത്തുകളുണ്ട്. അഞ്ചും ആറും മണിക്കൂര്‍ വരി നിന്നവര്‍ക്ക് ദാഹജലം കൊടുക്കാന്‍ പോലും സംവിധാനം ഉണ്ടായില്ല. രാത്രി വൈകി പോളിംഗ് തുടര്‍ന്നപ്പോള്‍ സ്ത്രീകള്‍ അടക്കം ഇരുട്ടത്താണ് വരി നിന്നത്.
വോട്ടര്‍ പട്ടിക ഉണ്ടാക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും സിപിഎമ്മിന്റെ ആളുകളായിരുന്നു. പലരും പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞത്. ആയിരക്കണക്കിന് ആളുകളുടെ പേരുകളാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തത്.
തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയതിനെതിരേ നിയമപരമായി നീങ്ങുമെന്ന് വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് 20 സീറ്റും യുഡിഎഫ് നേടുമെന്നും വേണുഗോപാല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
ന്യൂഡൽഹി: ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം സാം പിത്രോദ രാജിവച്ചു. വിവാദ പരാമർശത്തിനു പിന്നാലെ പ്രതിഷേധം ശക്തമായതോട
മുഖ്യമന്ത്രിയുടെ വിദേശ യാത്ര; ഒരിടവേള ആരാണ് ആഗ്രഹിക്കാത്തതെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ യാത്ര പോയത് കേന്ദ്രത്തിന്റെയും പാർട്ടിയുടെയും അനുമതിയ

Latest News
സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
രാജിക്കൊരുങ്ങി ഈരാറ്റുപേട്ട നഗരസഭ ചെയര്പേഴ്സന്
മുഖ്യമന്ത്രിയുടെ വിദേശ യാത്ര; ഒരിടവേള ആരാണ് ആഗ്രഹിക്കാത്തതെന്ന് എം.വി. ഗോവിന്ദൻ
സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു
കേജരിവാളിന്റെ ജാമ്യ ഹർജിയിൽ കോടതി വെള്ളിയാഴ്ച ഉത്തരവിറക്കും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top