ഭൂ​പതി​വ് നി​യ​മ ഭേ​ദ­​ഗ­​തി അ​ട­​ക്കം എ​ല്ലാ ബി​ല്ലു­​ക­​ളി​ലും ഒ­​പ്പു​വ­​ച്ച് ഗ­​വ​ര്‍​ണ​ര്‍
Saturday, April 27, 2024 3:13 PM IST
തി­​രു­​വ­​ന­​ന്ത­​പു­​രം: നി­​ല­​വി​ല്‍ രാജ്ഭവന്‍റെ പ­​രി­​ഗ­​ണ­​ന­​യി­​ലു­​ണ്ടാ­​യി­​രു­​ന്ന എ​ല്ലാ ബി​ല്ലു­​ക­​ളി​ലും ഒ­​പ്പു​വ­​ച്ച് ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ന്‍. ഭൂ​പതി​വ് നി​യ​മ ഭേ​ദ­​ഗ­​തി അ­​ട­​ക്ക­​മു­​ള്ള അ​ഞ്ച് ബി​ല്ലു​ക​ളി​ലാ​ണ് ഗ​വ​ര്‍​ണ​ര്‍ ഒ­​പ്പു­​വ­​ച്ച​ത്.

നെ​ല്‍​വ​യ​ല്‍ നീ​ര്‍​ത്ത​ട നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍, ക്ഷീ​ര​സ​ഹ​ക​ര​ണ ബി​ല്‍, സ​ഹ​ക​ര​ണ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍, അ​ബ്കാ​രി നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ എ­​ന്നി­​വ­​യാ­​ണ് ഗ­​വ​ര്‍­​ണ​ര്‍ ഒ­​പ്പു­​വ­​ച്ച മ​റ്റ് നാ​ല് ബി​ല്ലു​ക​ള്‍. നി​യ​മ​സ​ഭ പാ​സാ​ക്കി​യ ഈ ​ബി​ല്ലു­​ക­​ളി​ല്‍ സ​ര്‍​ക്കാ​രു​മാ​യി ഗ​വ​ര്‍​ണ​ര്‍​ക്ക് അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​ടു​ക്കി​യി​ലെ ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഭൂ​പതി​വ് ​ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ മാ​ത്ര​മാ​യി​രു​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. എ​ന്നാ​ൽ ചീ​ഫ് സെ​ക്ര​ട്ട­​റി റി­​പ്പോ​ര്‍­​ട്ട് സ­​മ​ര്‍­​പ്പി­​ച്ച് ആ­​റ് മാ­​സം പി­​ന്നി­​ട്ടി​ട്ടും ഗ­­​വ​ര്‍­​ണ​ര്‍ ബി​ല്ല് ത­​ട­​ഞ്ഞ് വ­​യ്­​ക്കു­​ക­​യാ­​യി­​രു​ന്നു. വോ​ട്ടെ​ടു​പ്പി​ന് പി​ന്നാ​ലെ​യാ​ണ് നി​ല​വി​ൽ പ­​രി­​ഗ­​ണ­​ന­​യി­​ലു­​ണ്ടാ­​യി­​രു­​ന്ന എ​ല്ലാ ബി​ല്ലു­​ക­​ളി​ലും ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ച​ത്.

അ­​തേ­​സ­​മ­​യം സ​ര്‍​ക്കാ​രു​മാ​യി അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ടാ​യി​രു​ന്ന യൂ​ണി​വേ​ഴ്‌​സി​റ്റി ബി​ല്ല് അ­​ട­​ക്കം ഗ­​വ​ര്‍­​ണ​ര്‍ രാ­​ഷ്‌ട്രപ­​തി­​യു­​ടെ പ­​രി­​ഗ­​ണ­​ന­​യ്­​ക്ക് അ­​യ­​ച്ചി­​രു​ന്നു. ഇ­​തി​ല്‍ ഗ​വ​ർ​ണ​റെ സ​ര്‍​വ​ക​ലാ​ശാ​ല ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്ത് നി­​ന്ന് മാ­​റ്റു­​ന്ന ബി​ല്ല​ട­​ക്കം മൂ­​ന്ന് ബി​ല്ലു­​ക​ള്‍ രാ­​ഷ്‌ട്രപ­​തി ത­​ട­​ഞ്ഞു­​വ­​ച്ചു. എ­​ന്നാ​ല്‍ ലോ​കാ​യു​ക്ത നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​ന് രാ­​ഷ്‌ട്രപ­​തി അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു.