ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ണ്ണ ടാ​ങ്ക​ർ ആ​ക്ര​മി​ച്ച് ഹൂ​തി വി​മ​ത​ർ
Saturday, April 27, 2024 7:06 PM IST
സ​ന: ചെ​ങ്ക​ട​ലി​ല്‍ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം. യെ​മ​ന്‍ തീ​ര​ത്തി​നു സ​മീ​പം ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ണ്ണ ക​പ്പ​ൽ ആ​ക്ര​മി​ച്ച് ഹൂ​തി വി​മ​ത​ർ. ക​പ്പ​ല്‍​വേ​ധ മി​സൈ​ലു​ക​ളാ​ണ് പ്ര​യോ​ഗി​ച്ച​തെ​ന്നാ​ണ് വി​വ​രം.

റ​ഷ്യ​യി​ല്‍​നി​ന്ന് ഈ​ജി​പ്ത് വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എം​വി ആ​ന്‍​ഡ്രോ​മേ​ഡ സ്റ്റാ​ര്‍ എ​ന്ന എ​ണ്ണ ടാ​ങ്ക​റ​ട​ക്കം മൂ​ന്ന് ച​ര​ക്കു​ക​പ്പ​ലു​ക​ളെ ല​ക്ഷ്യ​മി​ട്ട് മി​സൈ​ല്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി യു​എ​സ് സെ​ന്‍​ട്ര​ല്‍ ക​മാ​ന്‍​ഡാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ണ്ണ​ക്ക​പ്പ​ലി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. എ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ര്‍​ത്തി​യാ​ക്കി ക​പ്പ​ൽ യാ​ത്ര തു​ട​രു​ക​യാ​ണ്.

ഇ​റാ​ന്‍ പി​ന്തു​ണ​യു​ള്ള യെ​മ​നി​ലെ ഹൂ​തി വി​മ​ത​ര്‍ അടുത്തിടെ ചെ​ങ്ക​ട​ലി​ല്‍ വ്യാ​പ​ക​മാ​യി ച​ര​ക്കു​ക​പ്പ​ലു​ക​ള്‍ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്.