അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ വ്യാ​ജ വീ​ഡി​യോ; തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​ക്ക് നോ​ട്ടീ​സ്
Monday, April 29, 2024 6:32 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ വ്യാ​ജ വീ​ഡി​യോ​യി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡ​ൽ​ഹി പോ​ലീ​സ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

തെ​ലു​ങ്കാ​ന കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലാ​ണ് അ​മി​ത് ഷാ​യ്ക്കെ​തി​രാ​യി സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ വീ​ഡി​യോ വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് രേ​വ​ന്ത് റെ​ഡ്ഡി​ക്കും മ​റ്റു നാ​ലു പേ​ർ​ക്കും ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി പോ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.