ജ​സ്റ്റി​ൻ ട്രൂ​ഡോ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം; പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ഇ​ന്ത്യ
Monday, April 29, 2024 10:49 PM IST
ന്യൂ​ഡ​ൽ​ഹി: ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ. ഇ​ന്ത്യ​യി​ലെ ക​നേ​ഡി​യ​ൻ ഡെ​പ്യൂ​ട്ടി ഹൈ​ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഉ​ത്ക​ണ്ഠ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ച​താ​യി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സി​ഖ് സ​മു​ദാ​യ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ച​രി​ക്കു​ന്ന ഖ​ൽ​സ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഏ​പ്രി​ൽ 28-ന് ​ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം ഉ​യ​ർ​ന്ന​ത്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ജ​സ്റ്റി​ൻ ട്രൂ​ഡോ പ്ര​സം​ഗി​ക്കാ​നാ​യി വേ​ദി​യി​ലേ​ക്ക് ക​യ​റു​മ്പോ​ൾ ഖ​ലി​സ്ഥാ​ൻ സി​ന്ദാ​ബാ​ദ് മു​ദ്രാ​വാ​ക്യം ഉ​ച്ച​ത്തി​ൽ മു​ഴ​ങ്ങി​ക്കൊ​ണ്ടേ​യി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് പി​യ​റി പൊ​യ്ലി​വ​ർ സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലും സ​മാ​ന​മു​ദ്രാ​വാ​ക്യം ഉ​യ​ർ​ന്നു. കാ​ന​ഡ ആ​സ്ഥാ​ന​മാ​യു​ള്ള സി​പി​എ​സി ടി​വി​യാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.

കാ​ന​ഡ​യി​ലെ സി​ഖു​ക്കാ​രു​ടെ സ്വാ​ത​ന്ത്ര്യ​വും അ​വ​കാ​ശ​വും എ​പ്പോ​ഴും സം​ര​ക്ഷി​ക്കു​മെ​ന്നും വി​വേ​ച​ന​ത്തി​ൽ​നി​ന്നും വി​ദ്വേ​ഷ​ത്തി​ൽ​നി​ന്നും സി​ഖ് സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​മെ​ന്നും പ്ര​സം​ഗ​ത്തി​ൽ ട്രൂ​ഡോ വ്യ​ക്ത​മാ​ക്കി.