ജ​യ​രാ​ജ​നെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി: സു​ധാ​ക​ര​നും ശോ​ഭ​യ്ക്കു​മെ​തി​രേ പ​രാ​തി ന​ല്‍​കി ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​ര്‍
Tuesday, April 30, 2024 12:51 PM IST
കൊ​ച്ചി: ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നും ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം ശോ​ഭ സു​രേ​ന്ദ്ര​നു​മെ​തി​രെ വി​വാ​ദ ഇ​ട​നി​ല​ക്കാ​ര​ന്‍ ടി.​ജി. ന​ന്ദ​കു​മാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഡി​ജി​പി​ക്കും പാ​ലാ​രി​വ​ട്ടം പോ​ലീ​സി​നു​മാ​ണ് ഇ-​മെ​യി​ലി​ലൂ​ടെ പ​രാ​തി അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​നെ​യും ത​ന്നെ​യും അ​പ​മാ​നി​ക്കു​ന്ന​തി​നാ​യി ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ കെ. ​സു​ധാ​ക​ര​നും ചേ​ര്‍​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തിയെന്നാണ് പരാതി.

കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ സം​സ്ഥാ​ന ചു​മ​ത​ല​യു​ള്ള പ്ര​കാ​ശ് ജാ​വ്ദേ​ക്ക​റും ന​ന്ദ​കു​മാ​റും ചേ​ര്‍​ന്ന് 2023 മാ​ര്‍​ച്ച് അ​ഞ്ചി​ന് ഇ.​പി. ജ​യ​രാ​ജ​ന്‍റെ മ​ക​ന്‍റെ ആ​ക്കു​ള​ത്തു​ള്ള ഫ്ലാ​റ്റി​ല്‍ ജ​യ​രാ​ജ​നെ സ​ന്ദ​ര്‍​ശി​ച്ച​ത് അ​നാ​വ​ശ്യ വി​വാ​ദ​മാ​ക്കി ത​ന്നെ​യും ജ​യ​രാ​ജ​നെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​വ​ളേ​ഹി​ച്ച​താ​യാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. ഇ​തി​നെ​ക്കു​റി​ച്ച് പ്ര​ത്യ​കം സം​ഘം അ​ന്വേ​ഷ​ണ ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.

അ​തേ​സ​മ​യം വോ​ട്ടെ​ടു​പ്പി​ന് ത​ലേ​ന്നും ഇ.​പി​യു​മാ​യി സം​സാ​രി​ച്ചെ​ന്ന് ന​ന്ദ​കു​മാ​ര്‍ ആ​വ​ര്‍​ത്തി​ച്ചു. ത​ന്‍റെ ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്യാ​ന്‍ ജ​യ​രാ​ജ​നോ​ട് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഈ ​നി​മി​ഷം വ​രെ അ​ദ്ദേ​ഹം അ​ത് ബ്ലോ​ക്ക് ചെ​യ്തി​ട്ടി​ല്ല. ഇ​നി അ​ദ്ദേ​ഹ​വും കു​ടും​ബ​വും ത​ന്‍റെ ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്യും. ഇ.​പി​ക്ക് കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന​തൊ​ന്നും ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​നി ഉ​ണ്ടാ​കി​ല്ല.