കൊ​വീ​ഷീ​ല്‍​ഡി​നു പാ​ര്‍​ശ്വ​ഫലം; ഉ​പ​ഭോ​ക്താവ് മ​രി​ച്ച​ത് വാ​ക്‌​സി​ന്‍ കാ​ര​ണ​മെ​ങ്കി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ഹ​ര്‍​ജി
Wednesday, May 1, 2024 9:40 PM IST
ന്യൂ​ഡ​ല്‍​ഹി: കൊ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍റെ പാ​ര്‍​ശ്വ​ഫല​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. വാ​ക്‌​സി​ന് ചെ​റി​യ പാ​ര്‍​ശ്വ​ഭ​ല​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാം എ​ന്ന നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ ആ​സ്ട്ര​സെ​ന്‍​ക്ക സ​മ്മ​തി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടു​ക​ൾ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ഇ​ന്ത്യ​യി​ല്‍ പൂ​നേ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂട്ടാ​ണ് കൊ​വീ​ഷീ​ല്‍​ഡ് ഉ​ല്‍​പ്പാ​ദി​പ്പി​ച്ച​ത്. വാ​ക്‌​സി​ന്‍റെ പാ​ര്‍​ശ്വ​ഫല​ത്താ​ലാ​ണ് ഉ​പ​ഭോ​ക്താ​വ് മ​രി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

രാ​ജ്യ​ത്ത് 175 കോ​ടി ത​വ​ണ കൊ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡി​നു ശേ​ഷം ഹൃ​ദ​യാ​ഘാ​തം മൂ​ല​മു​ള്ള മ​ര​ണം വ​ര്‍​ധി​ച്ച​താ​യും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

അ​ഭി​ഭാ​ഷ​ക​നാ​യ വി​ശാ​ല്‍ തി​വാ​രി​യാ​ണ് ഹ​ര്‍​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.