പ്രി​യ​ങ്ക ഗാന്ധി മ​ത്സ​രി​ക്കി​ല്ല ; രാ​ഹു​ലു​മാ​യി ച​ര്‍​ച്ച തു​ട​രു​ന്നു
Thursday, May 2, 2024 7:24 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തെ പ്രി​യ​ങ്ക ഗാ​ന്ധി അ​റി​യി​ച്ചു. അ​മേ​ഠി​യി​ലോ റാ​യ്‍​ബ​റേ​ലി​യി​ലോ പ്രി​യ​ങ്ക ഗാ​ന്ധി മ​ത്സ​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി അ​വ​സാ​ന വ​ട്ട ച​ര്‍​ച്ച​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം. അ​മേ​ഠി​യി​ലോ റാ​യ്‍​ബ​റേ​ലി​യി​ലോ ഏ​തെ​ങ്കി​ലും ഒ​രു മ​ണ്ഡ​ല​ത്തി​ലൂ​ടെ മ​ത്സ​രി​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം രാ​ഹു​ൽ ഗാ​ന്ധി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

അ​മേ​ഠി​യി​ലോ റാ​യ്‍​ബ​റേ​ലി​യി​ലോ വി​ജ​യി​ച്ചാ​ൽ വ​യ​നാ​ട് ഒ​ഴി​യി​ല്ലെ​ന്ന് രാ​ഹു​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. നാ​ളെ​യാ​ണ് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി.

അ​മേ​ഠി​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി വീ​ണ്ടും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. റാ​യ്ബ​റേ​ലി​യി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രെ മ​ത്സ​രി​ച്ച ദി​നേ​ശ് പ്ര​താ​പ് സിം​ഗാ​ണ് ഇ​ത്ത​വ​ണ​യും ജ​ന​വി​ധി തേ​ടു​ന്ന​ത്.