ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​ര​ണം റ​ദ്ദാ​ക്ക​ണം; ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് നാ​ളെ
Thursday, May 2, 2024 8:09 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​രി​ക്കാ​നാ​യി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് നാ​ളെ പ​റ​യും.

ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ളും, ജീ​വ​ന​ക്കാ​രു​മ​ട​ക്കം ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ലാ​ണ് ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് ഉ​ത്ത​ര​വി​റ​ക്കു​ക. സ​ർ​ക്കു​ല​ർ കേ​ന്ദ്ര നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് ഹ​ർ​ജി​ക്കാ​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം ഡ്രൈ​വിം​ഗ് പ​രി​ഷ്ക്ക​ര​ണ​ത്തി​നെ​തി​രാ​യ സം​യു​ക്ത സ​മി​തി​യു​ടെ ബ​ഹി​ഷ്ക്ക​ര​ണം നാ​ളെ​യും തു​ട​രും. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​മ​ര സ​മി​തി. നാ​ളെ മു​ത​ൽ സ​മ​രം ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.