ന​വ​ജാ​ത ശി​ശു​വി​ന്‍റെ കൊ​ല​പാ​ത​കം; കു​ഞ്ഞി​നെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ന്ന് ഫ്ലാ​റ്റി​ൽ​നി​ന്ന് താ​ഴെ​യി​ട്ടെ​ന്ന് യു​വ​തി
Saturday, May 4, 2024 12:04 PM IST
കൊ​ച്ചി: പ​ന​ന്പി​ള്ളി ന​ഗ​റി​ലെ ന​വ​ജാ​ത ശി​ശു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സ് അ​ർ​ധ​രാ​ത്രി പ്ര​തി​യാ​യ അ​മ്മ​യു​ടെ മൊ​ഴി​യെ​ടു​ത്തു. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ശ്വാ​സം​മു​ട്ടി​ച്ചാ​ണെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് യു​വ​തി. ഇ​തി​നി​ടെ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ർ​ധ​രാ​ത്രി ത​ന്നെ പോ​ലീ​സ് ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ്ര​സ​വം ന​ട​ന്ന​തി​ന്‍റെ പ​രി​ഭ്രാ​ന്തി​യി​ൽ കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. കു​ഞ്ഞ് ക​ര​ഞ്ഞാ​ൽ പു​റ​ത്ത​റി​യു​മെ​ന്ന​തി​നാ​ൽ കു​ഞ്ഞി​ന്‍റെ വാ​യും മൂ​ക്കും പൊ​ത്തി​പ്പി​ടി​ച്ചു. പി​ന്നീ​ട് വാ​യി​ൽ തു​ണി തി​രു​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ കു​ഞ്ഞ് മ​രി​ച്ചെ​ന്നാ​ണ് നി​ഗ​മ​നം.

തു​ട​ർ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ അ​മ്മ വാ​തി​ലി​ൽ മു​ട്ടി​യ​പ്പോ​ൾ പ​രി​ഭ്രാ​ന്തി കാ​ര​ണം പ്ലാ​സ്റ്റി​ക്ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് കു​ഞ്ഞി​നെ ഫ്ലാ​റ്റി​ൽ​നി​ന്ന് താ​ഴേ​ക്കി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.