ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​മെ​ത്തി​യി​ല്ല; അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് കെ.​സു​ധാ​ക​ര​ൻ തി​രി​ച്ചെ​ത്തി​യി​ല്ല
Sunday, May 5, 2024 1:37 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി നി​ർ​ദേ​ശം വ​രാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് കെ. ​സു​ധാ​ക​ര​ൻ തി​രി​ച്ചെ​ത്തി​യി​ല്ല. ശ​നി​യാ​ഴ്ച വീ​ണ്ടും ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്.

എ​ന്നാ​ൽ എ​ഐ​സി​സി നി​ർ​ദേ​ശം വ​ന്നി​ല്ല. ഇ​തു​വ​രെ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റാ​യി എം.​എം.​ഹ​സ​ൻ ത​ന്നെ തു​ട​രും. ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​ത്തി​ന് കാ​ത്തി​രി​ക്കാ​നാ​ണ് എ​ഐ​സി​സി നി​ര്‍​ദേ​ശി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​ത് വ​രെ ഹ​സ​ൻ തു​ട​ര​ട്ടെ​യെ​ന്ന നി​ർ​ദേ​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.