മേ­​ള ആ­​ചാ­​ര്യ​ന്‍ കേ​ള​ത്ത് അ​ര​വി​ന്ദാ​ക്ഷ​ന്‍ മാ​രാ​ര്‍ അ​ന്ത­​രി­​ച്ചു
Sunday, May 5, 2024 11:35 AM IST
തൃ­​ശൂ​ര്‍: നാ­​ല­​ര പ­​തി­​റ്റാ­​ണ്ടാ­​യി തൃ­​ശൂ​ര്‍ പൂ­​ര­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​യി­​രു­​ന്ന മേ­​ള ആ­​ചാ­​ര്യ​ന്‍ കേ​ള​ത്ത് അ​ര​വി​ന്ദാ​ക്ഷ​ന്‍ മാ​രാ​ര്‍(83) അ​ന്ത​രി­​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു­​ട​ര്‍­​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് മ­​ര­​ണം.

മാ​ക്കോ​ത്ത് ശ​ങ്ക​ര​ന്‍​കു​ട്ടി മാ​രാ​രു​ടെ​യും കേ​ര​ള​ത്ത് മാ​രാ​ത്ത് അ​മ്മി​ണി​മാ​രാ​സ്യാ​രു​ടെ​യും മ​ക­​നാ​ണ് അ​ര​വി​ന്ദാ​ക്ഷ​ന്‍ മാ­​രാ​ര്‍. അ​ച്­ഛ​ന്‍ മാ​ക്കോ​ത്ത് ശ​ങ്ക​ര​ന്‍​കു​ട്ടി മാ​രാ​രാ​യി​രു​ന്നു ഗു​രു. പ​തി​നാ​റാം വ​യ​സി​ല്‍ തൃ​ശൂ​ര്‍ പൂ​ര​ത്തോ​ടൊ​പ്പ​മു​ള്ള പ്ര​യാ​ണം ആ​രം​ഭി­​ച്ചു. എ​ണ്‍​പ​താം വ​യ​സി​ല്‍ വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ തൃ​ശൂ​ര്‍ പൂ​ര​ത്തി​ലെ മേ​ള​ത്തി​ല്‍ നി​ന്നും സ്വ​യം പി​ന്‍​വാ​ങ്ങി​യി​രു​ന്നു

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അവാർഡ് ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വി​വാ​ഹി​ത​നാ​യി​രു­​ന്നു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ല്‍ ന​ട­​ക്കും.