കൊ­​ച്ചി­​യി​ല്‍ കെ​ട്ടി­​ട നി​ര്‍­​മാ­​ണ­​ത്തി­​നി­​ടെ അ­​പ​ക­​ടം; ഒ​രാ​ൾ മ​രി​ച്ചു; നിരവധി പേ​ർ​ക്ക് പ​രി​ക്ക്
Monday, May 6, 2024 11:21 AM IST
കൊ­​ച്ചി: കൊ­​ച്ചി സ്­​മാ​ര്‍­​ട്ട് സി­​റ്റി­​യി​ലെ കെ​ട്ടി​ട​ത്തി​ൽ പെ​യി​ന്‍റിം​ഗി​നാ​യി നി​ർ​മി​ച്ച ഇ​രു​ന്പ് ഫ്രെ​യിം ത​ക​ർ​ന്നു​വീ​ണു. അ​പ​ക​ട​ത്തി​ൽ ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ ഒ​രാ​ൾ മ​രി​ച്ചു. ബി­​ഹാ​ര്‍ സ്വ­​ദേ­​ശി ഉ­​ത്തം ആ­​ണ് മ­​രി­​ച്ച­​ത്.

നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. നി​ല​വി​ൽ അ­​ഞ്ച് പേ​ര്‍ ആ​ശു​പ​ത്രി​യി​ൽ ചി­​കി­​ത്സ​യി​ലു​ണ്ട്.

ഇ​ന്ന് രാ­​വി­​ലെ ഒ­​മ്പ​ത­​ര­​യോ­​ടെ­​യാ­​ണ് അ­​പ­​ക​ടം. ഫ­​യ​ര്‍ ഫോ­​ഴ്‌​സും പോ­​ലീ​സും സ്ഥ­​ല­​ത്തെ­​ത്തി​യാ​ണ് ഇ​രു​ന്പ് ഫ്രെ​യി​മി​ന് അ​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ഇ­​ത­​ര­ സം​സ്ഥാ​ന തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പ്പെ­​ട്ട­​തെ­​ന്നാ­​ണ് വി­​വ​രം.