സി​പി​എം പ്ര​ക​ട​നം റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി ; വി​മ​ർ​ശി​ച്ച യു​വാ​വി​ന് മ​ർ​ദ​ന​മേ​റ്റു
Monday, May 6, 2024 11:42 PM IST
കോ​ഴി​ക്കോ​ട്: റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി സി​പി​എം ന​ട​ത്തി​യ പ്ര​ക​ട​ന​ത്തെ വി​മ​ർ​ശി​ച്ച വ​ഴി​യാ​ത്ര​ക്കാ​ര​ന് മ​ർ​ദ​ന​മേ​റ്റു. പ്ര​ക​ട​ന​ത്തെ വി​മ​ർ​ശി​ച്ച് ഫേ​സ്ബു​ക്ക് ലൈ​വ് ഇ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വി​ന് മ​ർ​ദ​ന​മേ​റ്റ​ത്.

പ്ര​ക​ട​നം മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു യു​വാ​വി​ന്‍റെ ആ​രോ​പ​ണം. ഇ​തി​നി​ടെ​ ഒ​രു സം​ഘം സിപിഎം പ്ര​വ​ർ​ത്ത​ക​ർ യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് യു​വാ​വി​ന് ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. പ​രാ​തി ന​ൽ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് യു​വാ​വ് അ​റി​യി​ച്ച​താ​യി വ​ട​ക​ര പോ​ലീ​സ് അ​റി​യി​ച്ചു.