"സ്കൈ' ​ഉ​ദി​ച്ചു; മും​ബൈ​യ്ക്ക് ജ​യം
Tuesday, May 7, 2024 12:00 AM IST
മും​ബൈ: ഐ​പി​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദാ​രാ​ബാ​ദി​നെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് മും​ബൈ ഇ​ന്ത്യ​ൻ​സ് വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി. സ്കോ​ർ: ഹൈ​ദാ​രാ​ബാ​ദ് 173/8 - മും​ബൈ 174/3.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നെ​ത്തി​യ ഹൈ​ദാ​ബാ​ദ് നി​ശ്ചി​ത ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 173 റ​ണ്‍​സെ​ടു​ത്തു. 30 പ​ന്തി​ല്‍ 48 റ​ണ്‍​സ് നേ​ടി​യ ട്രാ​വി​സ് ഹെ​ഡാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. 17 പ​ന്തി​ല്‍ 35 റ​ണ്‍​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്ന പാ​റ്റ് ക​മ്മി​ന്‍​സ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​തം നേ​ടി​യ മും​ബൈ ക്യാ​പ്റ്റ​ന്‍ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും പി​യൂ​ഷ് ചൗ​ള​യു​മാ​ണ് ഹൈ​ദ​രാ​ബാ​ദി​നെ 173 എ​ന്ന ചെ​റി​യ സ്കോ​റി​ൽ ഒ​തു​ക്കി​യ​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ മും​ബൈ 17.2 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. സെ​ഞ്ചു​റി നേ​ടി​യ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വാ​ണ് (102) ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

51 പ​ന്തി​ല്‍ പ​ന്ത്ര​ണ്ട് ഫോ​റും ആ​റ് സി​ക്സ​റു​ക​ളും ഉ​ൾ​പ്പ​ടെ 102 റ​ൺ​സ് നേ​ടി​യ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ജ​യി​ച്ചെ​ങ്കി​ലും 12 മ​ത്സ​ര​ങ്ങ​ളി​ല്‍ എ​ട്ട് പോ​യി​ന്‍റു​മാ​യി ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് മും​ബൈ.