ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്ക​ണം; വോ​ട്ട​ർ​മാ​ർ​ക്ക് ക​ത്തെ​ഴു​തി രാ​ഹു​ല്‍ ഗാ​ന്ധി
Tuesday, May 7, 2024 1:27 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വോ​ട്ട​ര്‍​മാ​ര്‍​ക്ക് ക​ത്തെ​ഴു​തി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജ്യ​ത്ത് മാ​റ്റം കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് ക​ത്തി​ൽ രാ​ഹു​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ഇ​ത് ഒ​രു സാ​ധാ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ​ല്ല, രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ്, ന​മ്മ​ൾ ഒ​ന്നി​ച്ച് പോ​രാ​ടി മാ​റ്റം കൊ​ണ്ടു​വ​രു​മെ​ന്നും രാ​ഹു​ൽ ക​ത്തി​ല്‍ കു​റി​ച്ചി​രി​ക്കു​ന്നു.

അ​തേ​സ​മ​യം സം​വ​ര​ണ​ത്തി​ന്‍റെ പ​രി​ധി 50 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ഉ​യ​ർ​ത്തു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി നേ​ര​ത്തെ മ​ധ്യ​പ്ര​ദേ​ശി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ പ​റ​ഞ്ഞു.