ഹ​രി​യാ​ന സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ ; മൂ​ന്ന് എം​എ​ൽ​എ​മാ​ർ പി​ന്തു​ണ പി​ന്‍​വ​ലി​ച്ചു
Tuesday, May 7, 2024 9:53 PM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ലെ ബി​ജെ​പി സ​ര്‍​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി മൂ​ന്ന് സ്വ​ത​ന്ത്ര എം​എ​ല്‍​എ​മാ​ര്‍ പി​ന്തു​ണ പി​ന്‍​വ​ലി​ച്ചു.

പി​ന്തു​ണ പി​ന്‍​വ​ലി​ച്ച സ്വ​ത​ന്ത്ര​ര്‍ കോ​ണ്‍​ഗ്ര​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തോ​ടെ സ​ര്‍​ക്കാ​ർ ഏ​തു​സ​മ​യ​ത്തും വീ​ഴു​മെ​ന്ന അ​വ​സ്ഥ​യി​ലാ​യി.

90 അം​ഗ​നി​യ​മ​സ​ഭ​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അം​ഗ​സം​ഖ്യ 42 ആ​യി കു​റ​ഞ്ഞു. ജെ​ജെ​പി വി​മ​ത​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ തു​ട​രു​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് ഭൂ​പേ​ന്ദ്ര സിം​ഗ് ഹൂ​ഡ​യു​ടെ​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഉ​ദ​യ് ഭാ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് എം​എ​ല്‍​എ​മാ​ർ കോ​ണ്‍​ഗ്ര​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​ക്കു​ന്ന എം​എ​ല്‍​എ​മാ​രു​ടെ എ​ണ്ണം 34 ആ​യി.

സ്വ​ത​ന്ത്ര എം​എ​ല്‍​എ​മാ​ര്‍ പി​ന്തു​ണ പി​ന്‍​വ​ലി​ച്ച​തോ​ടെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞു​വെ​ന്നും ബി​ജെ​പി സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.