എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് മു​ട​ക്കി; നെ​ടു​മ്പാ​ശേ​രി, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം
Wednesday, May 8, 2024 6:50 AM IST
കൊ​ച്ചി‌|​ക​ണ്ണൂ​ർ: എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് മു​ട​ക്കി​യ​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ, നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. ക​ണ്ണൂ​രി​ൽ നി​ന്നും ഷാ​ർ​ജ, മ​സ്ക​റ്റ്, അ​ബു​ദാ​ബി സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നും പു​ല​ർ​ച്ചെ 2.50ന് ​പു​റ​പ്പ​ടേ​ണ്ട ഷാ​ർ​ജ വി​മാ​ന​വും രാ​വി​ലെ 8.50ന് ​പു​റ​പ്പ​ടേ​ണ്ട മ​സ്ക​ത്ത് വി​മാ​ന​വും റ​ദ്ദാ​ക്കി. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

ഇ​തേ​തു​ർ​ന്ന് ര​ണ്ടു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. അ​ധി​കൃ​ത​ർ സ​ർ​വീ​സ് റ​ദ്ദാ​ക്കാ​നു​ള്ള കൃ​ത്യ​മാ​യ കാ​ര​ണം ന​ൽ​കു​ക​യോ വി​ദേ​ശ യാ​ത്ര​യ്ക്കാ​യി പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല.

ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കെ​ന്നാ​ണ് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ അ​നൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.