കൈ​പ്പ​ത്തി ചി​ഹ്നം മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി
Wednesday, May 8, 2024 8:33 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സി​ന്‍റെ കൈ​പ്പ​ത്തി ചി​ഹ്നം മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി. സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​നും ബി​ജെ​പി നേ​താ​വു​മാ​യ അ​ശ്വി​നി കു​മാ​ര്‍ ഉ​പാ​ധ്യാ​യ​യാ​ണ് പ​രാ​തി ൻ​ൽ​കി​യ​ത്.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​ക്കാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മ​നു​ഷ്യ ശ​രീ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഏ​ക തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​ണ് കൈ​പ്പ​ത്തി. ഇ​ത് ഒ​രി​ക്ക​ലും മാ​റ്റി​വയ്ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ 100 മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ യാ​തൊ​രു വി​ധി പ്ര​ചാ​ര​ണ​വും പാ​ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചി​ഹ്നം വോ​ട്ട​ര്‍​മാ​രെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​മ്പോ​ള്‍ പോ​ലും സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.