കാ​ല​ടി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി ; അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്ക്
Friday, May 10, 2024 5:35 PM IST
കൊ​ച്ചി: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​ല​ടി മ​രോ​ട്ടി​ച്ചോ​ട്ടി​ൽ മൂ​ന്ന് കാ​റു​ക​ളും ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ഒ​രു ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​ൻ റോ​ഡി​ൽ തെ​റി​ച്ചു വീ​ണു. ഇ​യാ​ളു​ടെ ദേ​ഹ​ത്ത് വാ​ഹ​നം ക​യ​റാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി.