പ​ത്ത​നം​തി​ട്ട​ ജില്ലയി​ൽ റെ​ഡ് അ​ല​ർ​ട്ട് ; രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചു
Saturday, May 18, 2024 6:00 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചു.

മേ​യ് 19 മു​ത​ൽ 23വ​രെ​യാ​ണ് നി​രോ​ധ​നം. ഗ​വി​യു​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും നി​രോ​ധ​ന​മു​ണ്ട്. രാ​ത്രി ഏ​ഴി​ന് ശേ​ഷ​മു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് നി​രോ​ധ​നം.

ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ദു​ര​ന്ത സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​മെ​ങ്കി​ൽ ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി.

മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ദു​ര​ന്ത നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ജി​ല്ല വി​ട്ടു പോ​ക​രു​തെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.