Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രാഹുൽ മറഞ്ഞിട്ട് 18 വർഷം
WhatsApp
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരളത്തിന്റെ തീരാവേദനയാണ്. വീടിനു സമീപത്തെ മൈതാനത്തുനിന്നു സന്ധ്യയോടെ കളി മതിയാക്കി ക്രിക്കറ്റ് ബാറ്റുമായി രാഹുല്‍ വീട്ടിലേക്കു പോകുന്നതാണ് കൂട്ടുകാര്‍ ഒടുവില്‍ കണ്ടത്.
മൈതാനത്തിനടുത്തുള്ള പൊതുടാപ്പില്‍നിന്നു രാഹുല്‍ വെള്ളം കുടിക്കുന്നതും ചിലർ കണ്ടിരുന്നു. പിന്നെ മാഞ്ഞുപോയതുപോലെ കുട്ടി അപ്രത്യക്ഷനായി. 2005 മേയ് 18നാണ് അതു സംഭവിച്ചത്. ഇപ്പോൾ 18 വര്‍ഷം കഴിഞ്ഞിരിക്കുന്നു. രാഹുലിനെക്കുറിച്ച് ഒരു വിവരവുമില്ല. ജീവനോടെയുണ്ടോ എന്നുപോലും അറിയില്ല.
രാഹുലിന്റെ തിരോധാനം പോലീസിലെ വിവിധ വിഭാഗങ്ങൾ അന്വേഷിച്ചു. എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐയും വന്നിരുന്നു. ഒടുവിൽ തോൽവി സമ്മതിച്ച് എല്ലാവരും പിൻവാങ്ങി.
സംഭവദിവസം കളിക്കിടെ കൂട്ടുകാരില്‍ ചിലര്‍ വഴക്കുണ്ടാക്കുന്നുവെന്നു പറഞ്ഞാണ് രാഹുല്‍ മൈതാനത്തുനിന്നു വീട്ടിലേക്കു മടങ്ങിയത്. സന്ധ്യ കഴിഞ്ഞിട്ടും രാഹുല്‍ മടങ്ങി വരാതിരുന്നതോടെ വീട്ടുകാര്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. രാഹുലിന്റെ അച്ഛന് രാജന് വര്‍ഷങ്ങളായി കുവൈറ്റില്‍ ജോലിചെയ്തു വരികയായിരുന്നു.
ഏക മകനെ കാണാതായെന്ന വിവരമറിഞ്ഞു മൂന്നാം ദിവസം അദ്ദേഹം നാട്ടിലെത്തി. രാഹുലിനു വേണ്ടി അച്ഛനും നാട്ടുകാരും പോലീസും നടത്തിയ അന്വേഷണങ്ങളൊന്നും ഫലം കണ്ടില്ല. രാഹുലിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് 2005 ഡിസംബറിൽ ഒരു കൊലക്കേസ് പ്രതി മൊഴി നൽകിയിരുന്നു.
പത്തനംതിട്ട അടൂരിനടുത്ത് മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസുകാരിയായ നാടോടി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയും ഹരിപ്പാട് സ്വദേശിയുമായ കൃഷ്ണപിള്ളയാണ് രാഹുലിനെ താൻ കൊലപ്പെടുത്തിയതാണെന്നു വെളിപ്പെടുത്തിയത്. ഈ മൊഴി പോലീസിനെ കുറച്ചൊന്നുമല്ല കുഴപ്പിച്ചത്.
പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം മറവു ചെയ്തെന്ന് കൃഷ്ണ പിള്ള പറഞ്ഞ സ്ഥലങ്ങളെല്ലാം ജെസിബി ഉപയോഗിച്ച് മാന്തി തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇയാൾ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതെന്ന സംശയം ബലപ്പെട്ടു.
മാനസിക രോഗിയായി സ്വയം ചിത്രീകരിച്ചു കാട്ടാനും അതുവഴി ബാലികയെ പീഡിപ്പിച്ചു കൊന്ന മറ്റൊരു കേസിൽ ശിക്ഷ ഒഴിവാക്കാനുമാണ് ഇയാൾ ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നതെന്ന നിഗമനത്തിൽ പോലീസ് ഒടുവിൽ എത്തിച്ചേർന്നു.
രാഹുലിനെ കാണാതായ ദിവസം രാഹുലിന്റെ ഒരു ബന്ധുവിനൊപ്പം ഒരു കൊലക്കേസ് പ്രതി ഓട്ടോയിൽ സഞ്ചരിക്കുന്നത് കണ്ടു എന്ന നാട്ടുകാരിലൊരാളുടെ മൊഴിയെത്തുടർന്ന് ആ വഴിക്കും അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല.
രാഹുൽ ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 25 വയസാകുമായിരുന്നു. മകന് കാണാമറയത്തു മറഞ്ഞതോടെ മനസും ശരീരവും തളര്‍ന്നു ജീവിതം തള്ളിനീക്കിയ രാഹുലിന്റെ അച്ഛന് അടുത്തകാലത്ത് ജീവനൊടുക്കി. രാഹുലിന്റെ അമ്മയും സഹോദരിയും ഇന്നും വഴിക്കണ്ണുമായി കാത്തിരിക്കുകയാണ്.
രാഹുലിനെ കാണാതായ 2005 മേയില്‍ തന്നെയാണ് തിരുവനന്തപുരം സ്വദേശിയും 16കാരനായ അഖില്‍ എന്ന ഭിന്നശേഷിക്കാരനെയും കാണാതായത്. മുടി വെട്ടിക്കാന്‍ പോയ ഈ 16കാരന് പിന്നെ മടങ്ങിയെത്തിയില്ല. ഇന്നും അഖില്‍ മടങ്ങിവരുന്നതും കാത്ത് കഴിയുകയാണ് അച്ഛന് ഗോപിയും അമ്മ സുലോചനയും.
കോട്ടയം കാഞ്ഞിരപ്പള്ളിക്കു സമീപം ആനക്കല്ലില്‍നിന്നു രണ്ടര വയസുകാരനായ താഹിറിനെ കാണാതായത് 1998 സെപ്റ്റംബര്‍ രണ്ടിനാണ്. റോഡിനോടു ചേര്‍ന്നാണ് ഇവരുടെയും വീട്. താഹിര്‍ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതു കണ്ടിട്ടാണ് അച്ഛന്റെ അമ്മ വീടിനകത്തേക്കു പോയത്.
അമ്മ ആ സമയം അടുക്കളയില്‍ പണിയിലായിരുന്നു. അല്പസമയത്തിനുള്ളില് അമ്മ പുറത്തുവന്നപ്പോഴാണ് മകനെ കാണാതായ വിവരം അറിയുന്നത്. അന്നു ശക്തമായ മഴ പെയ്തിരുന്നു. വീടിനടുത്തു തോടും കിണറുമൊക്കെയുള്ളതിനാല് ആ വഴിക്കായി അന്വേഷണം.
തുടര്‍ന്നു കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്കി. 25 വര്‍ഷം കഴിഞ്ഞിട്ടും താഹിറിനെക്കുറിച്ച് ഒരു വിവരവുമില്ല. ഇതിനിടെ, ഏതാനും വര്‍ഷം മുമ്പ് താഹിറിന്റെ മുഖഛായയുള്ള ഒരു കുട്ടി ഇടുക്കി ഏലപ്പാറയിലുണ്ടെന്നു വിവരം ലഭിച്ചു.
ആ വഴിക്കും അന്വേഷണം നടന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ അതു താഹിറല്ലെന്നു സ്ഥിരീകരിച്ചു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും താഹിര്‍ ഇന്നും കാണാമറയത്തു തന്നെ. താഹിറിനായുള്ള കാത്തിരിപ്പു തുടരുകയാണ് അച്ഛന് ജലീലും അമ്മ റഷീദയും.
തട്ടിക്കൊണ്ടുപോകലിന് ലക്ഷ്യങ്ങള്‍ പലത്
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ ലക്ഷ്യങ്ങള്‍ പലതാണ്. ഭിക്ഷാടനമാഫിയ ആയിരുന്നു ആദ്യകാലത്ത് മുന്‍പന്തിയില്‍. തട്ടിയെടുക്കുന്ന കുട്ടികളെ ഇതരസംസ്ഥാനങ്ങളിലേക്കു കടത്തി അംഗഭംഗം വരുത്തി ഭിക്ഷാടനത്തിനായി ഉപയോഗിച്ചു പണം കൊയ്യുന്ന സംഘങ്ങൾ പ്രവർത്തിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളിലെ കുരുന്നുകൾ ഇവിടെ നാണയത്തുട്ടുകൾക്കായി കൈനീട്ടുന്നത് പതിവുകാഴ്ചയായിരുന്നു. സംസ്ഥാനത്ത് ഭിക്ഷാടനം നിരോധിച്ചതോടെയാണ് ഇതിനു ശമനമായത്. ആന്ധ്ര, തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള ഭിക്ഷാടനമാഫിയ കേരളത്തില്‍നിന്നുള്ള ഒട്ടേറെ കുഞ്ഞുങ്ങളെ റാഞ്ചിയെടുത്തിട്ടുണ്ട്.
മക്കളില്ലാത്ത ദന്പതികൾ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അടുത്തയിടെ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഒരു കുഞ്ഞിനെ നഴ്സ് വേഷത്തിലെത്തിയ യുവതി തട്ടിയെടുത്തിരുന്നു. കുഞ്ഞിന് നിറവ്യത്യാസമുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും പറഞ്ഞു നവജാതശിശുവിനെ മാതൃമാതാവില്നിന്നു വാങ്ങിയ യുവതി കുഞ്ഞുമായി മുങ്ങുകയായിരുന്നു.
കുഞ്ഞിനെ കാണാതായ വിവരം പെട്ടെന്നുതന്നെ പുറത്തുവന്നതോടെ സിസിടിവിയുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കണ്ടെത്തി. മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നു യുവതി പോലീസിനു മൊഴി നല്കി.
തീവ്രവാദത്തിനും ലഹരികടത്തിനും വരെ കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാലവേലയ്ക്കും ലൈംഗിക ചൂഷണത്തിനും വേശ്യാവൃത്തിക്കും സെക്സ് ടൂറിസത്തിനും മരുന്നു പരീക്ഷണത്തിനും വരെ കുട്ടികളെ തട്ടിയെടുക്കുന്നുണ്ട്.
കൂടാതെ അവയവമാഫിയയുടെ റാഞ്ചലുകൾവരെ നടന്നിട്ടുണ്ട് ഈ കൊച്ചുകേരളത്തിൽ. തട്ടിയെടുക്കുന്ന കുട്ടികളുടെ വൃക്കയടക്കമുള്ള അവയവങ്ങള്‍ എടുത്ത ശേഷം ഇവരെ തെരുവില്‍ ഉപേക്ഷിച്ച സംഭവങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാറിലെത്തി ക്ലോറോഫോം മണപ്പിച്ചു മയക്കി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സിനിമാസ്റ്റൈല്‍ തട്ടിക്കൊണ്ടു പോകല്‍ ഒരുകാലത്ത് കേരളത്തിൽ പതിവായിരുന്നു. തട്ടിയെടുത്ത കുട്ടിയെ വച്ചു മോചനദ്രവ്യം ആവശ്യപ്പെട്ടു ലക്ഷങ്ങൾ സന്പാദിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
പണം നല്കി പ്രലോഭിപ്പിച്ചും പ്രണയം നടിച്ചും പെണ്‍കുട്ടികളെ വലയിലാക്കി കൊണ്ടുപോകുന്ന സംഭവങ്ങളും പലതുണ്ടായി. ഈവിധം കാണാതായ ഒട്ടനവധി പെണ്‍കുട്ടികളെക്കുറിച്ച് ഇന്നും ഒരറിവുമില്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒടുവില്‍ കണ്ടെത്താന്‍ കഴിഞ്ഞ കുരുന്നുകള്‍ക്കെല്ലാം കൊടിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നതെന്നു തെളിഞ്ഞിരുന്നു. പലരും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിരുന്നു. സംസ്ഥാനത്തിന്റെ പുറത്തേക്ക് കടത്തപ്പെട്ട പെണ്‍കുട്ടികളില്‍ 85 ശതമാനം പേര്‍ക്കും പിന്നീടു വേശ്യാവൃത്തി തൊഴിലാക്കേണ്ടി വന്നിട്ടുണ്ടെന്നു ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ വക്താവ് പറയുന്നു.
ദാരിദ്ര്യം, അനാഥത്വം, പ്രണയപരാജയം, പരീക്ഷാതോല്‍വി, പരീക്ഷാഭയം തുടങ്ങിയവ കാരണം ഒളിച്ചോടുന്ന കുട്ടികൾ ഇതിനു പുറമെയാണ്. അതിപ്പോഴും തുടരുന്നു.
പ്രദീപ് ഗോപി
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: പോയവര്‍ പോയില്ലേ, ജീവിച്ചിരിക്കുന്നവര്‍ക്ക് മാപ്പ്
സ്ത്രീയും പുരുഷനും ഉള്ളകാലത്തോളം സ്ത്രീധനപീഡനവും മരണവും ആത്മഹത്യയും തുടരു
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: വിസ്മയയുടെ സന്ദേശം കേരളത്തെ ഞെട്ടിച്ചു
""ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അയാള്‍ എന്റെ മുടി പിടിച്ചു വലിച്ചു, എന്നെ അടിച്ചു,
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല....
തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. പട്ടിയെപോലെ തല്ലിയിട്ടുണ്ട്. ആഹാരം തന്നില
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: ആര്‍ത്തിമൂത്തവര്‍ ഉറഞ്ഞുതുള്ളുന്നു
10 ലക്ഷം രൂപയും 50 പവന് സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയാണ് കൊല്ലം പിറവന്ത
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: വിവാഹം ജയിലിലേക്കോ ?
ഒരു പെണ്‍കുട്ടി വിവാഹമണ്ഡപത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത് എത്രയേറെ സ്വ
കുടക്കിലെ കുഴിമാടങ്ങൾ: അവസാനിപ്പിക്കണം ആദിവാസി വംശഹത്യ
2019 മുതല്‍ 2023 സെപ്റ്റംബര്‍ വരെ കുടകിലെ തോട്ടങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മര
കുടക്കിലെ കുഴിമാടങ്ങൾ: ചിന്നപ്പ നിലവിളിച്ചു; പിടഞ്ഞുവീണു മരിച്ചു
വൈകുവോളം പണി കഴിഞ്ഞ് അത്താഴത്തിന് വേവിച്ചുകഴിക്കാന് പൊന്നണ്ണ തോട്ടത്തിലെ പ്ലാ
കുടക്കിലെ കുഴിമാടങ്ങൾ: അവസാനിക്കുന്നില്ല അടിമപ്പണി
കുടകിലെ തോട്ടങ്ങളില്‍ വയനാട് ആദിവാസികളുടെ നിലവിളിയും വിലാപവും അവസാനിക്കു
ഷെറിന് ഇനി സ്വതന്ത്ര
പഴുതടച്ചുള്ള അന്വേഷണമാണ് ചെങ്ങന്നൂര്‍ പോലീസ് നടത്തിയത്. സ്വത്തിലെ അവകാശം നഷ
പോലീസിനെ ചുറ്റിക്കുന്ന ഒന്നൊന്നര വെളിപ്പെടുത്തല്‍
കോഴിക്കോട്: 39 വര്‍ഷം മുന്‍പ് നടത്തിയ കൊലപാതകത്തെ കുറിച്ച് മധ്യവയസ്കന്
അമ്പലമുക്ക് വിനീത വധക്കേസ്: പ്രതിക്കു തൂക്കുകയർ
കുമാര്‍ കഫേയിലെ രാജേന്ദ്രന്
ഉടന്‍ കഫേ ഉടമയെ ഈ ചിത്രം കാണിച്ചു. ചിത
നാടിനെ നടുക്കിയ അമ്പലമുക്ക് വിനീത വധക്കേസ്
2022 ഫെബ്രുവരി ആറ് ഞായറാഴ്ച. കോവിഡിനെത്തുടര്‍ന്ന് അവധിയിലായിരുന്ന തിരുവനന്ത
പുതിയ ഇനം ജീവികളെ കണ്ടെത്തൽ ഹോബിയാക്കി ഗവേഷകൻ
പുതിയ ഇനം ജീവികളെ കണ്ടെത്തി രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാവുകയാണു പ്രശസ്ത ഗവേ
ആ പതിനേഴുകാരിക്ക് എന്തു സംഭവിച്ചു ?
കാസര്‍ഗോഡ് അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയായ ആദിവാസി പെ
ബ്രേക്ക് ഡാൻസിലെ എന്പുരാൻ തൃശൂരിന്റെ ഷെൽട്ടൺ
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന മൂണ്‍ വാക്ക് എന്ന സി
യക്ഷിക്കഥ...
നീലമലകൾക്കു നടുവിൽ മലന്പുഴയിൽ അവളിരുന്നു-കാനായിയുടെ യക്ഷി. കരിന്പനകളെ ത
മരണം വാ തുറക്കുന്ന പതങ്കയം
തങ്കയം എന്നുകേള്‍ക്കുമ്പോഴേ ഇപ്പോള്‍ ഭീതിയാണ്. ശാന്തമായി നില്ക്കുന്ന വെള്ളക്ക
വാഹന പാര്‍ക്കിംഗിൽ വേണം ശ്രദ്ധ
സ്വന്തം വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക
ഒന്നര മണിക്കൂര്‍, കോഴിക്കോട് ടു പാലക്കാട്
കോഴിക്കോട് പന്തീരാങ്കാവ് മുതൽ പാലക്കാട് വരെ നീളുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ
കവര്‍ പൂക്കുന്ന കുമ്പളങ്ങി
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണി
അച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം
2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന
ദുരിതക്കയത്തിൽ നിന്ന് കരകയറാതെ വിലങ്ങാട് നിവാസികൾ
എല്ലാം അങ്ങിനെ തന്നെയുണ്ട്...
2024 ജൂലായ് 30 പുലർച്ചെ വിലങ്ങാട് മലയോ
ബൈക്കുകൾ കയറാത്ത ഹൈവേ...
ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുവാദമില്ലാത്ത ഹൈവേ! അതിവേഗം സ്വപ്നം കാണുന്നവർ കാത
ഇമ്മാനുവലിന്റെ " നാടക ഭ്രാന്ത് '
പകൽ മുഴുവൻ പണിയെടുത്ത്... കിട്ടുന്ന കാശിൽ നാടകവും കാണും... എന്നാൽ, കുടുംബത്തെ
ഒമ്പത് വയസുകാരിയെ തേടി ഒടുവില്‍ നീതി
നാല്പത് കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി കാമറകള്‍, അഞ്ഞൂറോളം സ്പെയർ പാർട്
ചൈനയിൽ കടുവ മൂത്രം വിൽപനയ്ക്ക്; സ്പെഷൽ ഓഫർ
ഒരു കുപ്പി കടുവ മൂത്രം - എന്ന് ചൈനയിലെ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ആളുകൾ ആവശ്യ
കവിതയെ വർണത്തിൽ ചാലിച്ച്...
""എന്റെ കൗമാരത്തിലെന്നോ ആണ് ഞാൻ സുഗതകുമാരി എന്ന കവയിത്രി ഹൃദയം കൊണ്ട് കുറിച്ച
കേരളത്തിന്റെ കാലഹിരണ്, മ്മടെ സ്വന്തം വിജയൻ
ഐ.എം. വിജയനെ ഈ പ്രായത്തിൽ കാൽപന്തു കളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന
പോലീസിനെ ചുറ്റിച്ച ‘കാര്‍’
സമീപകാലത്തൊന്നും ഒരു "കാര്‍ ' പോലീസിനെ ഇത്രയും ചുറ്റിച്ചിട്ടുണ്ടാകില്ല. ഒരു അപ
പ്രതീക്ഷകളുടെ തുരങ്കപാത തുറക്കട്ടെ...
ചുരം കയറി പോകാന്‍ വയ്യ...എന്തൊരു ഗതാഗതക്കിരുക്കാ... പറഞ്ഞുകേട്ടും കണ്ടും, അനു
ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിചാരണ 22 മുതൽ, കാതോര്‍ത്ത് രാഷ്ട്രീയ കേരളം
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25)
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും!!!
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും. പറഞ്ഞുവരുന്നത് പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാ
വിസ്മയ കാഴ്ചകള്‍ ഒരുക്കി ബേപ്പൂരിൽ ജലമേള
മലബാറിന്റ പേരും പെരുമയുമാണ് ബേപ്പൂര്‍. അതിന് നെറ്റിപ്പട്ടം ചാര്‍ത്തുന്ന, വിനോ
ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ട
മധുരയിലൊരു മലയാളി ഗ്രാമം
തമിഴ്നാട്ടിലെ മധുരയിലൊരു മലയാളി ഗ്രാമം. മലയാളികൾക്ക് പോലും പരിചിതമല്ലാത്
സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ
അരുംകൊല -2
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സു
മച്ചിനു മുകളിൽ ഒരു മൃതദേഹം -1
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറു
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവ
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: ഇഷ്ടക്കാർക്ക് വാരിക്കോരി!
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താ
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവ
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയി
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്ക
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്ര
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലന
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്
Latest News
തമിഴകത്തെ ഇളക്കിമറിച്ച് വിജയ്യുടെ പര്യടനം
മധ്യപ്രദേശിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു
കുക്കർകൊണ്ട് തലയ്ക്കടിച്ചു, കഴുത്തറത്തു; വീട്ടമ്മയെ കൊന്ന പ്രതികൾ അറസ്റ്റിൽ
യുകെയിൽ സിഖ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; വംശിയാധിക്ഷേപം നേരിട്ടുവെന്നും പരാതി
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്
Latest News
തമിഴകത്തെ ഇളക്കിമറിച്ച് വിജയ്യുടെ പര്യടനം
മധ്യപ്രദേശിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു
കുക്കർകൊണ്ട് തലയ്ക്കടിച്ചു, കഴുത്തറത്തു; വീട്ടമ്മയെ കൊന്ന പ്രതികൾ അറസ്റ്റിൽ
യുകെയിൽ സിഖ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; വംശിയാധിക്ഷേപം നേരിട്ടുവെന്നും പരാതി
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top