Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മനോഹരം, ദേവമനോഹറിന്റെ രചനകള്‍
WhatsApp
സീമ മോഹന്‍ലാല്‍
""കാടിറങ്ങാതിരിക്കുക
കാഴ്ച പഴുത്തുവിങ്ങിയ
കേള്‍വി വിണ്ടുകീറിയ
മനുഷ്യരുണ്ടിവിടെ''
അധികാരത്തോടും മനുഷ്യത്വമില്ലായ്മയോടും നിസഹായനായി തൊഴുതുനില്ക്കുന്ന മനുഷ്യന്റെ പേടിച്ചരണ്ട മുഖം "അരുത്' എന്ന കവിതയിലൂടെ വര്‍ണിക്കുകയാണ് തിരുവനന്തപുരം അഡീഷണല്‍ എക്സൈസ് കമ്മീഷണറായ (എന്‍ഫോഴ്സ്മെന്റ്) എസ്. ദേവമനോഹര്‍.
വിശപ്പു സഹിക്കാനാവാതെ ഭക്ഷണം എടുത്ത മധുവെന്ന പാലക്കാടന്‍ യുവാവ് ആള്‍ക്കൂട്ട വിചാരണയില്‍ കൊല്ലപ്പെടുന്നതാണ് അദ്ദേഹം വരികളിലൂടെ വര്‍ണിച്ചിരിക്കുന്നത്. ജോലിത്തിരക്കുകള്‍ക്കിടയിലും ഒഴിവു സമയം എഴുത്തിനായി മാറ്റിവച്ചിരിക്കുകയാണ് ദേവമനോഹര്‍.
ഈ ഐപിഎസ് ഓഫീസറുടെ തൂലികത്തുമ്പില്‍നിന്ന് ഇതുവരെ പിറവിയെടുത്തത് ഏഴോളം പുസ്തകങ്ങളാണ്.
എഴുത്ത് കുട്ടിക്കാലം മുതല്‍
കുട്ടിക്കാലം മുതല്‍ എഴുത്തിനോട് ദേവമനോഹറിന് താല്പര്യം ഉണ്ടായിരുന്നു. നോട്ടുബുക്കിന്റെ പുറകിലെല്ലാം ചെറിയ കവിതകള്‍ കുറിച്ചു വയ്ക്കും. അത് മാതാപിതാക്കളെയും കൂട്ടുകാരെയുമൊക്കെ കാണിച്ചപ്പോള്‍ അഭിനന്ദനം ലഭിച്ചതോടെ എഴുതാന്‍ താല്പര്യമേറി.
സ്കൂള്‍, കോളജ് പഠന കാലത്ത് രചനാ മത്സരങ്ങളിലൊക്കെ പങ്കെടുത്ത് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. കോളജില്‍ പഠിക്കുമ്പോള്‍ കവിതകളെഴുതി പത്ര, മാസികളിലെല്ലാം അയച്ചുകൊടുക്കുമായിരുന്നു.
ജന്മാന്തരങ്ങള് എന്ന കവിത ആദ്യമായി ഒരു പത്രത്തില്‍ അച്ചടിച്ചുവന്നു. 1993 ല്‍ റെയില്‍വേയില്‍ സെക്ഷന്‍ കണ്ട്രോള് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചതോടെ എഴുത്തിന് അവധിക്കൊടുത്തു.
റെയില്‍വേയില്‍ ഒന്നര വര്‍ഷക്കാലം ജോലി ചെയ്ത ശേഷമാണ് ദേവമനോഹര്‍ തിരുവനന്തപുരം റൂറലില്‍ സബ് ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചത്.
ഏഴോളം പുസ്തകങ്ങള്‍
ജോലിത്തിരക്കുകള്‍ക്കിടയില്‍ എഴുത്തും വായനയുമൊക്കെ വല്ലപ്പോഴുമായി. ഒഴിവു സമയങ്ങളില്‍ എഴുതിക്കൂട്ടിയ കവിതകള്‍ ചേര്‍ത്ത് 2014 ല്‍ "സഹ്യാ ഞാന്‍ മടങ്ങട്ടെ' എന്ന ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.
38 കവിതകളായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ "നാവു ദഹനം', "ഇവിടെയൊരാളുണ്ട്' തുടങ്ങിയ കവിതാസമാഹാരങ്ങള്‍ പുറത്തിറങ്ങി. "ജനിക്കാത്തവരുടെ ശ്മശാനം' എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിച്ചു.
ദുബായ് രാജാവ് റാഷിദ് അല്‍ മക്തൂംമിന്റെ മൈ സ്റ്റോറി ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് തര്‍ജമ ചെയ്തു. ആറാമത്തെ പുസ്തകമായ "ഉറുമ്പുകള്‍ ഭൂപടം വരയ്ക്കുന്നു' എന്ന കവിതാ സമാഹാരം ഉടന്‍ പുറത്തിറങ്ങും.
78 കവിതകളാണ് ഇതിലുള്ളത്. നോവലിന്റെ പണിപ്പുരയിലാണ് ദേവമനോഹര്‍ ഇപ്പോള്‍. ഇതും ഉടന്‍ പ്രസിദ്ധീകരിക്കും.
പ്രണയവും രതിയും സംഘര്‍ഷവും നിറയുന്ന ഗദ്യ, പദ്യ കവിതകള്‍
പ്രണയവും രതിയും സംഘര്‍ഷവും സമകാലിക സംഭവങ്ങളും നിറയുന്നതാണ് ദേവ മനോഹറിന്റെ ഗദ്യ, പദ്യ കവിതകള്‍. മനുഷ്യ മനസിന്റെ വിവിധ വികാരങ്ങളുടെ ആവിഷ്ക്കാരമാണല്ലോ കവിത.
അതിന്റെ വിവിധ തലങ്ങളിലുള്ള സംഘര്‍ഷങ്ങളും ഒരുമപ്പെടലുകളും പ്രണയവുമൊക്കെ അതിലുണ്ടാകുമെന്ന് ദേവമനോഹര്‍ പറയുന്നു.
""ആറടി മണ്ണിന്റെ സ്വാസ്ഥ്യം വിഴുങ്ങുവാന്‍
അഗ്നിയെത്തുന്നത് കാക്കുന്നു നോവുകള്‍
ഒക്കത്തു വച്ചൊരുടഞ്ഞ കുടവുമായ്
ചുറ്റും വലം വയ്ക്കുന്നൊരു വേദന'' എന്ന് "ദഹനം' എന്ന കവിതയില്‍ കരിനിഴല്‍ വീഴ്ത്തുന്ന തിന്മയുടെ ഇരുണ്ട രൂപത്തെ കവി നമുക്ക് കാണിച്ചു തരുന്നു.
""കൊഴിഞ്ഞ രാപകലുകള്‍
വിങ്ങലാല്‍ വരിഞ്ഞു കെട്ടി
വണ്ടിയില്‍ കയറ്റി
വീട് പൂട്ടിയിറങ്ങവെ
ഓര്‍മകള്‍ കരളിലുരഞ്ഞൊരു
ചോദ്യം കത്തിനിന്നു
എടുക്കുവാന്‍ മറന്നോ എന്തെങ്കിലും?''- എന്ന് വീടൊഴിയുമ്പോള്‍ എന്ന കവിതയില്‍ കവി കുറിക്കുന്നു.
"പ്രളയസ്മൃതികള്' എന്ന കവിതയിലെ വരികള്‍ ദുരിതാശ്വാസത്തിനായി ജീവന്രക്ഷായാനങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികളെക്കുറിച്ചാണിത്.
""പുതിയ ആകാശങ്ങളില്‍
യൗവനം നിറയ്ക്കാന്‍
സ്വപ്നലോകങ്ങളെ
നെയ്തുവയ്ക്കാന്
കടലിന്റെ കൈത്തഴമ്പുകാര്
ജലയാനങ്ങളിലേറി
രാജവീഥികളില്‍
കൊട്ടിക്കയറി
വല വീശിയെടുത്ത നിലവിളികള്‍ .......''
എന്നിങ്ങനെയാണ് കവിതയിലുള്ളത്.
""മധുരമേയോര്ക്ക നാം രണ്ടു കടലുകള്‍
തിരകളില്‍ തിങ്ങി തീരത്തെ പുല്കിയോര്
വ്രണിതമാനത്തിന് സങ്കടച്ചോര്ച്ചയാല്
സ്വയം നിറഞ്ഞു നാമാഴങ്ങളായവര്.''
"ഓര്മ' എന്ന കവിതയിലേതാണ് ഈ വരികള്‍.
""ഇല്ലുണര്ന്നീലൊരോണവുമെന്നുള്ളില്
അന്ധകാരമൊഴിഞ്ഞിട്ടിതേവരെ
കാത്തിരിപ്പിന്റെ വേദനയുണ്ടു ഞാന്‍
നേര്‍ത്തു നേര്‍ത്തു പോയെന്റെ ഹൃദയവും.'' - "ഓണമാണു നീ...' എന്ന കവിതയിലൂടെ ദേവമനോഹര്‍ വര്‍ണിക്കുന്നു.
"യാത്രാമൊഴി' എന്ന കവിതയിലെ വരികള്‍ ഇങ്ങനെയാണ്...
"പടികള്‍ കേറി വരുന്നൊരീ രാവിന്റെ
ഞൊറികളാല്‍ നമ്മള് മാഞ്ഞു പോകുന്നുവോ
ഇനിയൊരിക്കലും സ്നേഹിക്കയില്ലെന്ന
കവിതയായിട്ടടര്ന്നുപോകുന്നുനാം'
കുടുംബം
എസ്ബിഐ ലൈഫ് നെടുമങ്ങാട് ശാഖയിൽ സീനിയര്‍ മാനേജരായ സിമി മനോഹറാണ് ഭാര്യ. സിമി നല്ലൊരു ഗായിക കൂടിയാണ്. ആലപ്പുഴ മെഡിക്കൽ കോളജിൽ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഗൗതം കൃഷ്ണ, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ എംഎ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ സൂര്യ കൃഷ്ണ, അതേ കോളജില്‍ ബികോം വിദ്യാര്‍ഥിയായ ദേവനാരായണ്, ഒന്നാം ക്ലാസ് വിദ്യാര്‍ഥി മാധവ് മനോഹര്‍ എന്നിവർ മക്കളാണ്.
പാട്ടുവഴിയിലെ യാത്രകൾ തീരുമ്പോൾ !
ഫേഷൻ ഫാബ്രിക്സിന്റെ മുന്നിൽ തൃശൂർക്കുള്ള ബസ് കാത്ത് അയാൾ നിൽക്കുമ്പോൾ തിരുവാത
അന്വേഷണ മികവിൽ ഇരിട്ടി സ്ക്വാഡ്
തെളിയാത്ത കേസുകൾക്ക് പിന്നാലെ സഞ്ചരിച്ച് കുറ്റവാളികളെ കണ്ടെത്തുന്ന വെല്ലുവിളി
കരിങ്കോളി പാമ്പ്; സത്യമോ മിഥ്യയോ
അധികമൊന്നും മനുഷ്യസ്പർശമേൽക്കാത്ത കാടുകളുടെ ഉള്ളറകളിൽനിന്ന് നമ്മുടെ പഴയ
ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്; ഇന്ത്യക്ക് അഭിമാനനിമിഷം
41 വർഷത്തിനുശേഷം ഒരു ഭാരതീയൻ വീണ്ടും ബഹിരാകാശത്തേക്ക്. സ്പെയ്സ് എക്സിന്റെ ഡ്രാ
ആറളം ചിത്രശലഭക്കൂടാരം
കണ്ണും മനസും കുളിരണിയഴിച്ച വിവിധ വർണങ്ങളിൽ ചിറകടിച്ചു പറക്കുന്ന നൂറായിരം ച
ദേശീയപാതയിലൂടെ പറന്നാല്‍ കീശ കീറുമോ?; അറിയാം വാര്‍ഷിക ഫാസ്ടാഗിനെക്കുറിച്ച്
ടോള്‍ പ്ലാസകളില്‍ സ്വകാര്യ- വാണിജ്യേതര വാഹന ഉടമകള്‍ക്കുള്ള ടോള്‍ പിരിവ് ലഘൂക
പഞ്ചായത്തുകളുണര്ന്നാല് പണം വാരാം
ജീവിത പ്രതിസന്ധികളില്‍ ഉള്ളുറഞ്ഞു പോയവര്‍ക്ക് ഉണര്ത്തുപാട്ടായിമാറാന് രൂപ
പാസ്പോര്‍ട്ട്... നടപടിക്രമങ്ങള്‍ വിരല്‍ തുമ്പില്‍
പാസ്പോര്‍ട്ടിന് അപേക്ഷിച്ച് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട കാലം കഴിഞ്ഞു. ഇപ്പോള
മഴക്കാലമല്ലേ... സൂപ്പ് സൂപ്പറാട്ടോ
മഴക്കാലത്ത് കട്ടൻചായയും ജോണ്സണ് മാഷ് ടെ പാട്ടും നമ്മുടെ ശീലങ്ങളിൽ ചേർന്നല
നിലമ്പൂരാട്ടം....
സ്വന്തം ലേഖകന്‍
ദേശീയപാത തകര്‍ച്ച മുതല്‍ ഇന്നത്തെ പെരുന്നാള്‍ അവധ
ഉസ്കൂൾ തൊറക്കായീ...
മാർച്ചിൽ അവസാനത്തെ പരീക്ഷ കഴിഞ്ഞാൽ പുസ്തകസഞ്ചി ഒറ്റയേറാണ്. ഒരു വർഷം തോളിൽ
വെടിയൊച്ചകൾ... ഡ്രോണുകൾ...; അനുഭവങ്ങള്‍ പങ്കുവച്ചു അഫ്സാന
ജമ്മു - കാഷ്മീരിലെ സാംബ ജില്ലയിൽ ഇന്ത്യ-പാക്ക് അതിര്‍ത്തിക്ക് സമീപത്തെ വിജയ്പുര
നാൽക്കാലിമൃഗമല്ലല്ലോ മനുഷ്യൻ!
“മൃഗങ്ങൾ പരസഹായമില്ലാതെയല്ലേ പ്രസവിക്കുന്നത്? എന്തുകൊണ്ട് മനുഷ്യർക്കും ആയ
ഇരുട്ടുമുറികളിൽ പ്രസവം
വടക്കൻ ജില്ലകളിൽ പ്രസവം എടുക്കൽ കുലത്തൊഴിലാക്കിയ വിഭാഗങ്ങളുണ്ട്. യാതൊരു ശ
ജീവനെടുക്കും വീട്ടുപ്രസവം
വീട്ടിൽ പ്രസവിച്ചവർക്ക് ഉപഹാരം!!!
അക്യുപങ്ചറിന്റെ മറവിൽ അശാസ്ത്
ഹരിതാഭം സംഗീതം
എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് പീച്ചിയിലെ കാനന പാതയിലൂടെ സൈക്കിള്‍ ചവിട്ടുമ്പോ
തുരങ്കപാത വരുമോ. ഇല്ലയോ? ചോദ്യമുനമ്പില്‍ മലയോര ജനത
കോഴിക്കോട്-വയനാട്-മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊ
അവധിക്കാലത്തെ "അമ്പാടിയുടെ അനിയത്തിക്കട'
കളിയും ബഹളവും അടിയും പിടിയുമായി കുട്ടികളിൽ ചിലർ അവധിക്കാലം ആടിത്തിമിർക്കു
കാസർഗോട്ടെ ആമകളെ തേടി യുപിയിൽ നിന്നൊരു പെൺകുട്ടി
കാസർഗോട്ടെ പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയി
പടക്കം പൊട്ടുന്നു... ഓണ്‍ലൈനില്‍
പടക്കങ്ങളില്ലാതെ എന്ത് വിഷു ആഘോഷം. പതിവുപോലെ ഇത്തവണയും ഓണ്‍ലൈന്‍ പടക്ക വില്‍
ഇഡലി അത്ര മോശം ഭക്ഷണമൊന്നുമല്ല സായിപ്പേ...
കത്തില്‍ വച്ചേറ്റവും മടുപ്പിക്കുന്നതായ ഭക്ഷണം എന്നാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ആന
കുടകിലെ തെയ്യാട്ടം; തറവാട്ടു കാരണവർ തെയ്യമായി അവതരിക്കും
തെയ്യം എന്നു കേട്ടാൽ ഏവര്‍ക്കും ഓര്മ വരിക വടക്കൻ കേരളത്തെറിച്ചാണ്. തെയ്യം കെട
അവരെത്തി, നാലു പേരും സുരക്ഷിതർ
ലോകത്തിന്റെ വീർപ്പുമുട്ടൽ ഒഴിഞ്ഞു. നെഞ്ചിടിപ്പുകൾ സാധാരണനിലയിലായി. 286 ദിവ
നോമ്പുകാലം... ശ്രദ്ധിക്കാം ഇക്കാര്യങ്ങളും
നോമ്പിന്റെ വിശുദ്ധ കാലമാണ് തുടങ്ങിയിരിക്കുന്നത്. നോമ്പിന്റെ ആരംഭത്തോടെ വ്രതപ
ഓട്ടോ മ്യൂസിയം @ പയ്യന്നൂർ
ഗൃഹാതുരിത്വമുണർത്തുന്ന നാണയത്തുട്ടുകൾ, വിദേശ രാജ്യങ്ങളുടെ കറൻസികൾ, സ്റ്റാ
റിക്കാർഡ് നീന്തൽ
കൈകാലുകള്‍ ബന്ധിച്ച് പെരിയാറിലും ചാലക്കുടിപ്പുഴയിലും മണിക്കൂറുകളോളം പൊങ്ങിക
കൊതുകിന്റെ തലയ്ക്കു വിലയിട്ട നാട് !
ചില സിനിമകളിൽ കാണുകയും കേൾക്കുകയും ചെയ്ത ഡയലോഗ് പോലെയാണ് ഫിലിപ്പിന്‍സിലെ മ
നേർക്കാഴ്ചകളുടെ ‘റൂബി’ സാഹിത്യം
ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിലെ ഔദ്യോഗിക തിരക്കുകൾക്കിടയിലും റൂബി ജോർജ് കഥയു
പെയ്തിറങ്ങുന്ന പ്രണയം
ബസിറങ്ങി കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ നിസ്വനം
സാറ കോഹെന്‍സ് ഹോമിലുണ്ട്, സാറയുടെ ഓര്‍മകള്‍
ഇളം പച്ച ചായം പൂശിയ ചുവരുകള്‍, മുകളില്‍ "സാറ കോഹെന്‍സ് ഹോം' എന്ന് വടിവൊത്ത അക്
പീഡനശ്രമത്തിന്റെ ക്രൂരമുഖം വീണ്ടും
പീഡനം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നു പെണ്‍കുട്ടിക്ക് താഴ
കടലാഴങ്ങളിൽ കാണാതായ അമലിനെ കാത്ത്
കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളിൽ കാണാതായ മകനായുള്ള കാത്തിരിപ്പിലാണ
സിന്ധു കാണാമറയത്ത്; ഇരുട്ടിൽ തപ്പി പോലീസ്
കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷ
ഇതൊക്കെ തന്നെയല്ലേ പ്രണയം...
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല...
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി
ഗ്രേറ്റ് റാന്‍ ഓഫ് കച്ച്
വ്യത്യസ്തമായൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. സ്ഥിരം റൂട്ട് വിട്ട് ത്രി
ഒരു രക്ഷപ്പെടലും രക്ഷപ്പെടുത്തലും; അഞ്ച് രാപ്പകലുകൾ കാട്ടിലകപ്പെട്ട കുഞ്ഞു പുഡുവിന്റെ അതിജീവനത്തിന്റെ കഥയറിയാം
സർവൈവൽ ത്രില്ലർ കഥകൾ ലോകത്തിന്റെ ഏതു ഭാഗത്തു നടന്നാലും അതറിയാനും വായിക്കാ
നവീൻ ബാബു v/s സിപിഎം
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കി
അന്നപൂർണയുടെ നെറുകയിൽ
ഏറ്റവും ചുരുങ്ങിയ സമയത്തിൽ ലോകത്തിലെ തന്നെ വളരെ ദുർഘടവും ദൈർഘ്യമേറിയതുമായ
ചാണകം അത്ര മോശം സാധനമൊന്നുമല്ല
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് നാടോടിക്കാറ്റിൽ മോഹൻലാലിനേ
രാമന്തളി കീഴടക്കി കുരങ്ങുകൾ
പയ്യന്നൂരിലെ രാമന്തളി എന്ന ഗ്രാമത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നത് കർഷകർ...
ഇതാ 2024 ലെ തെരച്ചില്‍ കാര്യങ്ങള്‍...
2024 വിട പറയാനൊരുങ്ങുകയാണ്... പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയ
ലെസി പകര്‍ന്ന് നാല് ദശാബ്ദങ്ങള്‍
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ്
ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ, വിധി പറയലിൽ റിക്കാർഡ്!
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 1
പാട്ടിന്റെ വഴിയിൽ രണ്ടു കൂട്ടുകാർ
കോഴിക്കോട് മഹാറാണി ഹോട്ടൽ... വർഷങ്ങൾക്കു മുന്‍പ് അവിടെ ഒരു ചലച്ചിത്ര ഗാന സെമിന
പല്ലൊട്ടി തിരിച്ചുതരുന്ന കുട്ടിക്കാല ഓർമകൾ
ഒരു ബ്രഹ്മാണ്ഡ സിനിമയല്ല അടുത്തിടെ തിയറ്ററുകളിലെത്തിയ പല്ലൊട്ടി. സംസ്ഥാന സർ
മൊബൈല്‍ നഷ്ടപ്പെട്ടാലും സ്വന്തം റേഞ്ചിലാക്കാം...
അയ്യോ, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടല്ലോ... എല്ലാം പോയി... ഇനി എന്തു ചെയ്യും...? എന്നു കര
“റിക്കാർഡ് മോട്ടിവേഷൻ”
ദിനംപ്രതി അയ്യായിരത്തിലധികം ആളുകളിലേക്ക് മോട്ടിവേഷൻ മെസേജുകൾ എത്തിച്ച് റി
കൗതുകം നിറച്ച് പക്ഷിക്കൂടാരം
ഇടതൂർന്ന് വളരുന്ന കാപ്പിതോട്ടങ്ങൾക്കിടിയിലൊരു പക്ഷിക്കൂടാരം. ജിപി ഇക്കോട്ടി
ആഘോഷത്തിന്റെ ദസറക്കാലം
എന്താ ദസറയ്ക്ക് പോകുകയല്ലേ.. എല്ലാവര്‍ഷവും കേള്‍ക്കുന്ന ചോദ്യം... അതെ ഇത്തവണയ
ഒറ്റയ്ക്ക് ഒരു വനം
ഒരു വനം ഒറ്റയ്ക്ക് സൃഷ്ടിച്ചവൻ, പലരും ഭ്രാന്തനെന്ന് മുദ്രകുത്തിയവൻ... ബ്രസീലി
ഭീതിയുടെ രാവുകളിലേക്ക് അവളെത്തുന്നു...
50 വർഷങ്ങൾക്കു മുന്‍പുള്ള ഒരു നാടകക്കാലം.. കലാനിലയത്തിന്റെ രക്തരക്ഷസ് നാടക
വൃത്തത്തില്‍ വിരിയുന്ന ചിത്രങ്ങള്‍...
ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുപാട് കണ്ടവരാണ് നമ്മള്...ചെറുതും വലുതുമായ കാന്വാ
ഒരുവര്‍ഷം കഴിഞ്ഞു... മാമി എവിടെ...
വ്യാപാരിയെ കാണാതായിട്ട് വര്‍ഷമൊന്ന് കഴിയുക, മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി ന
‘ഓണം ഉണ്ടറിയാം’
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യ തന്നെയാണ്. "ഓണം ഉണ്ടറിയണം' എന്നാണ് പഴമൊഴ
കംബോഡിയയിൽ സൈബർ തട്ടിപ്പ് ജോലി! കൊയ്യുന്നത് കോടികൾ
പയ്യന്നൂര്‍: ട്രേഡിംഗ് ബിസിനസുമായി ബന്ധപ്പെട്ട ജോലിക്കായാണ് കാസര്‍ഗോഡ് സ്വദേ
അടച്ചുപൂട്ടലുകളുടെ കാലത്ത്, ഒരു പോസ്റ്റോഫീസ് തുറന്ന കഥ
ഇന്ത്യൻ തപാൽ വകുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപൊരു അപേക്ഷ കിട്ടി. ഒരു പുതിയ പേ
കൈക്കരുത്തില്‍ വൈശാഖ്
കൈക്കരുത്തില്‍ സ്വര്‍ണനേട്ടത്തിനായി എസ്സിപിഒ കെ.എസ്. വൈശാഖ് അടുത്തയാഴ്ച ലക്
അപ്പു പ്രകാശ്, കേരള ക്രിക്കറ്റിലെ പുത്തൻ താരോദയം
ക്രിക്കറ്റ് ലോകത്തിന് ശ്രീശാന്തിനെയും സഞ്ജു സാംസണെയുമെല്ലാം സംഭാവന ചെയ്ത കേരളക
ഓ.....പാരീസ്; ഉദ്ഘാടനച്ചടങ്ങിൽ ചരിത്രം വഴിമാറും
പാരീസ് ഫ്രാൻസിന്റെ തലസ്ഥാനം എന്നതിലുപരി യൂറോപ്പിലെതന്നെ ഏറ്റവും വലിയ മെട്രേ
വീട്ടിൽ താമരപ്പാടം…
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജ
Latest News
തമിഴ്നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി; പനീര്‍ശെല്‍വം മുന്നണി വിട്ടു
യുവാവിന് വെട്ടേറ്റു; രണ്ട് പേർ കസ്റ്റഡിയിൽ
വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ ലക്ഷണങ്ങൾ; കുസാറ്റ് ക്യാമ്പസ് അടച്ചു
സ്കൂളുകളില്‍ പുതിയ ഉച്ച ഭക്ഷണ മെനു വെള്ളിയാഴ്ച മുതല്‍; വെളിച്ചെണ്ണ, തേങ്ങ വിലയില്‍ പകച്ച് അധ്യാപകര്‍
അമ്മ തെരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറി; ശ്വേതാ മേനോന് സാധ്യതയേറി
Latest News
തമിഴ്നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി; പനീര്‍ശെല്‍വം മുന്നണി വിട്ടു
യുവാവിന് വെട്ടേറ്റു; രണ്ട് പേർ കസ്റ്റഡിയിൽ
വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ ലക്ഷണങ്ങൾ; കുസാറ്റ് ക്യാമ്പസ് അടച്ചു
സ്കൂളുകളില്‍ പുതിയ ഉച്ച ഭക്ഷണ മെനു വെള്ളിയാഴ്ച മുതല്‍; വെളിച്ചെണ്ണ, തേങ്ങ വിലയില്‍ പകച്ച് അധ്യാപകര്‍
അമ്മ തെരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറി; ശ്വേതാ മേനോന് സാധ്യതയേറി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top