മ​ഴ​ക്കാ​ല​മ​ല്ലേ... സൂ​പ്പ് സൂ​പ്പ​റാ​ട്ടോ
ഋ​ഷി
മ​ഴ​ക്കാ​ല​ത്ത് ക​ട്ട​ൻ​ചാ​യ​യും ജോ​ണ്‍​സ​ണ്‍ മാ​ഷ് ടെ ​പാ​ട്ടും ന​മ്മു​ടെ ശീ​ല​ങ്ങ​ളി​ൽ ചേ​ർ​ന്ന​ലി​യാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യി. മ​ഴ​ക്കാ​ലം കൊ​ട്ടി​ക്ക​യ​റാ​ൻ തു​ട​ങ്ങു​ന്പോ​ൾ ചൂ​ടോ​ടെ സൂ​പ്പു കു​ടി​ക്കു​ന്ന​ത് വേ​റൊ​രു ഫീ​ലാ​ണ്.

മ​ഴ​യു​ടെ ത​ണു​പ്പ് പ​ട​രു​ന്പോ​ൾ രു​ചി​ക​ര​വും പോ​ഷ​ക​പ്ര​ദ​വു​മാ​യ പ​ല​ത​രം സൂ​പ്പു​ക​ൾ വീ​ട്ടി​ൽ​ത്ത​ന്നെ ഉ​ണ്ടാ​ക്കാ​വു​ന്ന​താ​ണ്. മ​ഴ​തീ​രും വ​രെ സൂ​പ്പു​ക​ൾ ഒ​രു ശീ​ല​മാ​ക്ക​യാ​ൽ മ​ഴ ക​ഴി​ഞ്ഞാ​ലും ആ ​ശീ​ലം തു​ട​രും...

പ​ച്ച​ക്ക​റി​ക​ൾ, ഔ​ഷ​ധ​ഗു​ണ​മു​ള്ള സ​സ്യ​ങ്ങ​ൾ എ​ന്നി​വ സൂ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്പോ​ൾ അ​ത് ധാ​രാ​ളം വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ശ​രീ​ര​ത്തി​ന് കി​ട്ടു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കു​ന്നു. പ്രോ​ട്ടീ​ൻ ല​ഭി​ക്കാ​നും സൂ​പ്പു​ക​ൾ ന​ല്ല​താ​ണ്.

മ​ഴ​ക്കാ​ല​ത്ത് ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ സൂ​പ്പു​ക​ൾ പോ​ലെ മ​റ്റു വി​ഭ​വ​മി​ല്ല. ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ​യാ​ണെ​ങ്കി​ലും സൂ​പ്പു​ക​ൾ ശ​രീ​ര​ത്തി​ൽ ശ​രി​യാ​യ ജ​ലാം​ശം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.

സൂ​പ്പു​ക​ൾ ചൂ​ടോ​ടെ വേ​ണം ക​ഴി​ക്കാ​ൻ. ശ​രീ​ര​ത്തി​ന് പെ​ട്ട​ന്ന് ചൂ​ടു ന​ൽ​കാ​ൻ സൂ​പ്പു​ക​ൾ ഉ​ത്ത​മ​മാ​ണ്. മ​ഴ​യി​ൽ ത​ണു​പ്പ് ശ​ക്ത​മാ​കു​ന്പോ​ൾ സൂ​പ്പ് ക​ഴി​ച്ചാ​ൽ ശ​രീ​രം പെ​ട്ടെ​ന്ന് ചൂ​ടാ​കും. സൂ​പ്പു​ക​ൾ പെ​ട്ടെ​ന്ന് ദ​ഹി​ക്കു​മെ​ന്ന​തും മ​ഴ​ക്കാ​ല​ത്ത് ആ​രോ​ഗ്യ​ത്തി​ന് ഗു​ണ​ക​ര​മാ​ണ്.

ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും മ​ഞ്ഞ​ളും ഇ​ല​ക​ൾ, ചി​ക്ക​ൻ, ക​ട​ല, പ​യ​ർ തു​ട​ങ്ങി​യ​വ മ​ഴ​ക്കാ​ല​ത്തെ സൂ​പ്പു​ക​ളി​ൽ പ​ര​മാ​വ​ധി ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്കു​ക.

മു​രി​ങ്ങ​യി​ല സൂ​പ്പ്

ഒ​രു ചീ​ന​ച്ച​ട്ടി​യി​ൽ നെ​ടു​കെ കീ​റി​യ ര​ണ്ടു ക​പ്പ് മു​രി​ങ്ങ​ക്കാ​യ​യും വെ​ള്ള​വും എ​ടു​ക്കു​ക. മു​രി​ങ്ങ​ക്കാ​യ ന​ന്നാ​യി വേ​വി​ക്കു​ക. ത​ണു​ത്ത ശേ​ഷം അ​രി​ച്ചെ​ടു​ക്കു​ക. പി​ന്നീ​ട് മു​രി​ങ്ങ​ക്ക​യു​ടെ അ​ക​ത്തു​ള്ള​ത് നീ​ക്കി മാ​റ്റി വ​യ്ക്കു​ക.

മ​റ്റൊ​രു കു​ക്ക​റി​ൽ മു​രി​ങ്ങ​യി​ല, സ​വാ​ള, വെ​ളു​ത്തു​ള്ളി, ത​ക്കാ​ളി, കു​രു​മു​ള​ക്, ജീ​ര​കം, പാ​ക​ത്തി​ന് ഉ​പ്പ് എ​ന്നി​വ കു​റ​ച്ച് വെ​ള്ളം ചേ​ർ​ത്ത് ര​ണ്ടു വി​സി​ൽ അ​ടി​യ്ക്കു​ന്ന​തു​വ​രെ തി​ള​പ്പി​ക്കു​ക. ത​ണു​ത്ത​ശേ​ഷം, മാ​റ്റി​വ​ച്ച​വ ചേ​ർ​ത്ത് യോ​ജി​പ്പി​ക്കു​ക. വീ​ണ്ടും തി​ള​പ്പി​ക്കു​ക. ശേ​ഷം മ​ല്ലി​യി​ല ചേ​ർ​ത്ത് ക​ഴി​ക്കാം.

ചീ​ര-​പ​യ​ർ സൂ​പ്പ്

പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ സൂ​പ്പാ​ണ് ചീ​ര​യും ചു​വ​ന്ന പ​യ​റും ചേ​ർ​ത്തു​ള്ള ഈ ​ഫ്യൂ​ഷ​ൻ സൂ​പ്പ്. ചീ​ര​യി​ല​യും പ​യ​റും ന​ന്നാ​യി വേ​വി​ച്ച് കു​രു​മു​ള​ക് പൊ​ടി​യും ഉ​പ്പും ആ​വ​ശ്യ​മെ​ങ്കി​ൽ ചെ​റു​നാ​ര​ങ്ങ നീ​രും ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കാം. മ​ല്ലി​യി​ല ചേ​ർ​ക്കാ​വു​ന്ന​താ​ണ്.

അ​യേ​ണ്‍ ക​ണ്ട​ന്‍റ് കൊ​ണ്ട് സ​ന്പ​ന്ന​മാ​ണ് ചീ​ര​യെ​ങ്കി​ൽ പ്രോ​ട്ടീ​ൻ സ​മൃ​ദ്ധ​മാ​ണ് പ​യ​ർ. പോ​ഷ​ക​സ​മൃ​ദ്ധി​ക്കൊ​പ്പം രോ​ഗ- പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും ഈ ​സൂ​പ്പ് സ​ഹാ​യി​ക്കും.

വെ​ജി​റ്റ​ബി​ൾ സൂ​പ്പ്

ഏ​തെ​ല്ലാം പ​ച്ച​ക്ക​റി​ക​ൾ സൂ​പ്പി​നു​പ​യോ​ഗി​ക്കാ​മോ അ​തെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ക. പ​ച്ച​ക്ക​റി​ക​ൾ കൂ​ടു​ന്ന​ത് സൂ​പ്പി​ന് ഗു​ണ​മേ ചെ​യ്യൂ. പ​ല​ത​രം പ​ച്ച​ക്ക​റി​ക​ൾ അ​രി​ഞ്ഞ​തി​നൊ​പ്പം ബാ​ർ​ലി​യും ചേ​ർ​ത്ത് സൂ​പ്പു​ണ്ടാ​ക്കു​ന്ന​ത് വേ​റി​ട്ട രു​ചി​യും ഗു​ണ​വും ന​ൽ​കും.

ബാ​ർ​ലി സൂ​പ്പി​ൽ ചേ​ർ​ക്കു​ന്പോ​ൾ അ​ത് ആ​രോ​ഗ്യ​പ്ര​ദ​മാ​യ സൂ​പ്പാ​യി മാ​റു​ന്നു. പ​ച്ച​ക്ക​റി​ക​ൾ​ക്കും ബാ​ർ​ലി​ക്കു​മൊ​പ്പം സൂ​പ്പി​നെ മോ​ഡി​ഫൈ ചെ​യ്യാ​ൻ കു​രു​മു​ള​ക് പൊ​ടി​യും നാ​ര​ങ്ങ​നീ​രും മ​ല്ലി​യി​ല​യു​മൊ​ക്കെ ചേ​ർ​ക്കാം.

കാ​ര​റ്റ് സൂ​പ്പ്


കാ​ര​റ്റ് വേ​വി​ച്ചു​ണ്ടാ​കു​ന്ന സൂ​പ്പി​നൊ​പ്പം ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും (രു​ചി ഇ​ഷ്ട​മാ​കു​മെ​ങ്കി​ൽ) ചേ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. കാ​ര​റ്റ് സൂ​പ്പ് പ്ര​തി​രോ​ധ ശേ​ഷി​ക്ക് ഉ​ത്ത​മ​മാ​യ വി​റ്റാ​മി​ൻ എ ​ന​ൽ​കു​ന്നു.

വെ​ള്ള​ത്തി​ൽ വേ​വി​ക്കു​ന്ന​തി​നു പ​ക​രം കാ​ര​റ്റ് തേ​ങ്ങാ​പ്പാ​ലി​ൽ വേ​വി​ക്കു​ന്ന​ത് ഗു​ണ​വും രു​ചി​യും കൂ​ട്ടും. മ​ഴ​ക്കാ​ല​ത്ത് ഇ​ഞ്ചി പ​തി​വാ​ക്കു​വാ​ൻ ശ്ര​ദ്ധി​ക്കു​ക.

ത​ക്കാ​ളി സൂ​പ്പ്

എ​ങ്ങി​നെ വേ​ണ​മെ​ങ്കി​ലും മോ​ഡി​ഫൈ ചെ​യ്ത് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന സൂ​പ്പാ​ണ് ത​ക്കാ​ളി സൂ​പ്പ്. ത​ക്കാ​ളി​ക്കൊ​പ്പം മ​ല്ലി​യി​ല ചേ​ർ​ക്കു​ന്ന​ത് പ​തി​വാ​ണെ​ങ്കി​ലും ത​ക്കാ​ളി​ക്കൊ​പ്പം തു​ള​സി​യി​ല ചേ​ർ​ത്ത് സൂ​പ്പു ത​യാ​റാ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് പു​തി​യ രു​ചി അ​നു​ഭ​വ​മാ​യി​രി​ക്കും.

നൂ​ഡി​ൽ​സ് ഇ​തി​ൽ ചേ​ർ​ക്കു​ക​യാ​ണെ​ങ്കി​ൽ ടേ​സ്റ്റും ലു​ക്കും മാ​റും. ത​ക്കാ​ളി സൂ​പ്പി​ൽ ക്രീ​മു​ക​ളും ചേ​ർ​ക്കാ​റു​ണ്ട്.

ചി​ക്ക​ൻ​മ​ഞ്ഞ​ൾ സൂ​പ്പ്

ചി​ക്ക​നും മ​ഞ്ഞ​ളും മ​ഴ​ക്കാ​ല​ത്ത് ശ​രീ​ര​ത്തി​ന് ന​ല്ല​താ​ണെ​ന്ന​തി​നാ​ൽ ഇ​തു ര​ണ്ടും സൂ​പ്പു​ക​ളു​ടെ പ​ട്ടി​ക​യി​ൽ മ​റ​ക്കാ​തെ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. പ​ച്ച​ക്ക​റി​ക​ൾ ഒ​രു പാ​നി​ൽ എ​ണ്ണ ചേ​ർ​ത്ത് വ​ഴ​റ്റു​ക. കാ​ര​റ്റും കാ​പ്സി​ക്ക​വും ഉ​ള്ളി​യും തു​ട​ങ്ങി ഏ​ത് പ​ച്ച​ക്ക​റി വേ​ണ​മെ​ങ്കി​ലും ഇ​ഷ്ടാ​നു​സ​ര​ണം ചേ​ർ​ക്കാം.

പ​ച്ച​ക്ക​റി​ക​ൾ വ​ഴ​റ്റി​യ​ശേ​ഷം ഇ​തി​ലേ​ക്ക് കു​രു​മു​ള​കു​പൊ​ടി​യും ഗ​രം മ​സാ​ല​യും ഉ​പ്പും ചേ​ർ​ക്കു​ക. ചി​ക്ക​ൻ വേ​വി​ച്ച വെ​ള്ളം ഈ ​പ​ച്ച​ക്ക​റി​ക​ളി​ലേ​ക്ക് ചേ​ർ​ക്കു​ക. ഇ​ത് സൂ​പ്പി​ന് വേ​റെ ലെ​വ​ൽ രു​ചി കൊ​ടു​ക്കും.

ഈ ​വെ​ള്ളം ചേ​ർ​ത്ത് തി​ള​പ്പി​ച്ച ശേ​ഷം തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ത്ത് മൂ​ന്നോ നാ​ലോ മി​നു​റ്റ് തി​ള​പ്പി​ച്ച് ചെ​റു​താ​യി അ​രി​ഞ്ഞു വേ​വി​ച്ച ചി​ക്ക​ൻ ക​ഷ്ണ​ങ്ങ​ൾ മ​ഞ്ഞ​ൾ​പൊ​ടി കൂ​ടി ചേ​ർ​ത്ത് ഇ​തി​ലേ​ക്ക് ഇ​ടു​ക. തി​ള​പ്പി​ച്ച ശേ​ഷം മ​ല്ലി​യി​ല ചേ​ർ​ത്ത് ചൂ​ടോ​ടെ ക​ഴി​ക്കു​ക.

സ്വീ​റ്റ് കോ​ണ്‍ സൂ​പ്പ്

മ​ധു​ര​മു​ള്ള ചോ​ളം കൊ​ണ്ടു​ണ്ടാ​ക്കു​ന്ന സൂ​പ്പ് കു​ട്ടി​ക​ൾ​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​മാ​കും. കാ​ര​റ്റും ചു​വ​ന്ന പ​യ​റും ചെ​റു​താ​യി അ​രി​ഞ്ഞ പ​ച്ച​ക്ക​റി​ക​ളും ചോ​ള​ത്തി​നൊ​പ്പം ചേ​ർ​ത്ത് വേ​വി​ച്ച് സൂ​പ്പ് ത​യാ​റാ​ക്കാം.

മ​ഷ്റൂം ക്രീം ​സൂ​പ്പ്

മ​ഷ്റൂം അ​ഥ​വാ കൂ​ണ്‍ കൊ​ണ്ടു​ള്ള സൂ​പ്പു​ക​ൾ മ​ഴ​ക്കാ​ല​ത്ത് ക​ഴി​ക്കേ​ണ്ട​താ​ണ്. പ​ച്ച​ക്ക​റി​ക​ൾ, വെ​ളു​ത്തു​ള്ളി, ക്രീം, ​കു​രു​മു​ള​കു പൊ​ടി എ​ന്നി​വ​യ്ക്കൊ​പ്പം കൂ​ണ്‍ ചേ​ർ​ത്ത് രു​ചി​ക​ര​മാ​യ സൂ​പ്പ് ത​യാ​റാ​ക്കാം. മ​ല്ലി​യി​ല ചേ​ർ​ക്കാ​നും മ​റ​ക്ക​ണ്ട.

ലെ​മ​ണ്‍ കൊ​റി​യ​ന്‍റ​ർ ലീ​വ്സ് സൂ​പ്പ്

പേ​രു കേ​ട്ട് ഞെ​ട്ട​ണ്ട, സം​ഗ​തി ന​മ്മു​ടെ ചെ​റു​നാ​ര​ങ്ങ​യും മ​ല്ലി​യി​ല​യും ചേ​ർ​ത്ത സൂ​പ്പാ​ണ്. വ​ള​രെ എ​ളു​പ്പ​ത്തി​ൽ ത​യ്യാ​റാ​ക്കാ​വു​ന്ന ഈ ​സൂ​പ്പ് ഏ​റെ രു​ചി​ക​ര​വും മ​ഴ​ക്കാ​ല​ത്ത് ശ​രീ​ര​ത്തി​ന് ഏ​റെ ന​ല്ല​തു​മാ​ണ്.
മ​ല്ലി​യി​ല ചെ​റു​നാ​ര​ങ്ങ നീ​രു ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ന്ന വ​ള​രെ സിം​പി​ൾ ആ​യ സൂ​പ്പാ​ണ​ത്.

ചെ​റു​താ​യി അ​രി​ഞ്ഞ കാ​ര​റ്റ്, കാ​പ്സി​ക്കം, സ​ബോ​ള, ത​ക്കാ​ളി എ​ന്നി​വ വേ​ണ​മെ​ങ്കി​ൽ ചേ​ർ​ക്കാം. വ​ള​രെ ഫ്ര​ഷ് ആ​യ സു​ഗ​ന്ധം ഈ ​സൂ​പ്പി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്.

മ​ത്ത​ങ്ങ സൂ​പ്പ്

കൂ​ട്ടാ​ൻ വ​യ്ക്കാ​ൻ മാ​ത്ര​മ​ല്ല സൂ​പ്പി​നും മ​ത്ത​ങ്ങ സൂ​പ്പ​റാ​ണ്. മ​ത്ത​ങ്ങ ക​ഷ്ണ​ങ്ങ​ളാ​യി അ​രി​ഞ്ഞ് ഉ​ള്ളി, വെ​ളു​ത്തു​ള്ളി, ഒ​രു നു​ള്ള് ജാ​തി​ക്ക പൊ​ടി​ച്ച​ത് എ​ന്നി​വ ചേ​ർ​ത്ത് മ​ല്ലി​യി​ല​യും കു​രു​മു​ള​കു​പൊ​ടി​യും ചേ​ർ​ത്ത് സൂ​പ്പു​ണ്ടാ​ക്കാം.