Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വൈപ്പിന്‍ ദ്വീപും വിസ്മൃതിയിലേക്ക്
WhatsApp
റെജി ജോസഫ്
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിന് ആയുസ് എത്രകാലം. ആഗോള താപന ഫലമായി സമുദ്ര നിരപ്പ് ഉയര്‍ന്ന് ദുരിതത്തിലാണ് ദ്വീപ് നിവാസികള്‍. 2050 ആകുമ്പോഴേക്കും വൈപ്പിന്‍ മുങ്ങുമെന്നാണ് പഠനങ്ങള്‍. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് വൈപ്പിന്‍ ദ്വീപ്.
വൈപ്പിന്‍ ബ്ലോക്കിനു കീഴില്‍ എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിലായി നിലവില്‍ ജനസംഖ്യ 2,15,000. പെരിയാറില്‍ 1341 ല്‍ ഉണ്ടായ മഹാപ്രളയത്തില്‍ ചെളിയും എക്കലും അടിഞ്ഞ് രൂപപ്പെട്ടതാണ് അറബിക്കടലിനും കൊച്ചിക്കായലിനും ഇടയില്‍ 25 കി.മീ. നീളവും ശരാശരി രണ്ടു കി.മീ. വീതിയുമുള്ള വൈപ്പിന്‍ ദ്വീപ്.
കരയുടെ വിസ്തീര്‍ണം 89 ചതുരശ്രകിലോമീറ്ററുണ്ടെങ്കിലും ഇതിന്റെ മൂന്നിലൊരു ഭാഗം തണ്ണീര്‍ത്തടങ്ങളാണ്. ബാക്കി പ്രദേശത്താണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്. കൊച്ചി തുറമുഖത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരമേയുള്ളൂ ദ്വീപിലേക്ക്. കടലിനെയും കായലിനെയും ബന്ധിപ്പിക്കുന്ന നിരവധി ഇടത്തോടുകളുള്ള പ്രദേശമാണിത്.
കൊടുങ്ങല്ലൂര്‍ തുറമുഖം തകര്‍ന്നുപോയതും കൊച്ചി തുറമുഖം രൂപപ്പെട്ടതും ഇതേ പ്രളയത്തെത്തുടര്‍ന്നാണ്. ആഗോളതാപനത്തെത്തുടര്ന്ന് കടല്‍ ഒരടി ഉയര്‍ന്നാല്‍ വൈപ്പിന്‍ ദ്വീപിന്റെ കിഴക്ക് വശത്തുള്ള ഉപദ്വീപുകള്‍ വാസയോഗ്യമല്ലാതാകും.
ഇവിടെ ടെട്രോപോഡ് സ്ഥാപിച്ച് സുരക്ഷയൊരുക്കാന്‍ 650 കോടി രൂപ വരും. കണ്ടലുകള്‍ നട്ടാല്‍ തിരമാലകളുടെ ശക്തി കുറയുമെന്നതിനാല്‍ ജൈവവേലിക്ക് പ്രധാന്യം നല്‍കണമെന്നാണ് ദ്വീപുവാസികളുടെ താല്പര്യം.
സംസ്ഥാനത്തെ ശരാശരി ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 859 ആയിരിക്കെ വൈപ്പില്‍ നാലായിരമാണ്. കടലും കായലും ചീനവലകളും ചെമ്മീന്‍ കെട്ടുകളും പൊക്കാളിപ്പാടങ്ങളുമുള്ള മനോഹരമായ ഭൂപ്രദേശം ഏറെക്കാലം ബാക്കിയുണ്ടാവില്ല. കൊടുങ്കാറ്റുകളും കടലേറ്റവും വേലിയേറ്റവും പതിവായ ദ്വീപില്‍നിന്ന് ജനങ്ങളുടെ പലായനം തുടങ്ങിക്കഴിഞ്ഞു.
2004ലെ സുനാമിയില്‍ ഇവിടെ അഞ്ചുപേര്‍ക്ക് മരണം സംഭവിച്ചു. 2018 മഹാപ്രളയത്തില്‍ വൈപ്പിന്‍ദ്വീപിലെ പല ഭാഗങ്ങളും ദിവസങ്ങളോളം വെള്ളത്തിലായിരുന്നു. 2021 ടൗട്ടെ ചുഴലിക്കൊടുങ്കാറ്റില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി.
ദിവസവും പടിഞ്ഞാറുനിന്ന് കടല്‍ ക്ഷോഭിച്ച് നേരേ കയറിവരും. മറുഭാഗങ്ങളില്നിന്ന് പുഴവെള്ളവും. കായലിലൂടെയും ഇടത്തോടുകളിലൂടെയും വെള്ളം പറമ്പുകളിലേക്കും വീടുകള്‍ക്കുള്ളിലേക്കും കയറും. വര്‍ഷത്തില്‍ ഏഴെട്ടു മാസം ഉപ്പുവെള്ളക്കെട്ടില്‍ ജീവിക്കുകയാണ് വൈപ്പിന്നിവാസികള്.
മണ്റോത്തുരുത്തിനും ദുര്‍വിധി
ജലസമാധിയുടെ പിടിയിലമരുന്ന കൊല്ലം മൺറോത്തുരുത്തില്‍ ജീവിതം ഏറെക്കാലം സാധ്യമാകില്ല. വൈകുന്നേരം വേലിയേറ്റം ആര്‍ത്തലച്ചു കയറും. നൊടിയിടയില്‍ വീടുകളുടെ മുറ്റത്തും അടുക്കളയിലും പാത്രങ്ങളിലും ശൗചാലയത്തിലും ചെളിനിറയും.
കാലാവസ്ഥാവ്യതിയാനവും അശാസ്ത്രീയ ഭൂവിനിയോഗവും മണ്റോത്തുരുത്തിനെയും തലമുറകളെയും ഭൂപടത്തില്‍നിന്ന് തുടച്ചുമാറ്റാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരില്ല. കല്ലടയാറും അഷ്ടമുടിക്കായലും പുത്തനാറും അതിരിടുന്ന 13.37 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് മണ്ട്രോത്തുരുത്ത്.
മണ്ട്രോത്തുരുത്ത് പഞ്ചായത്തില്‍ 13 വാര്‍ഡുകളിലായി 2,314 വീടുകളും 9,599 ജനങ്ങളുമുണ്ട്. ഇതോടകം 450 കുടുംബങ്ങള്‍ കിടപ്പാടം ഉപേക്ഷിച്ചുപോയി. ഇരട്ടിയോളം പേര് വാടകവീടുകള്‍ തേടി നാടുവിട്ടുപോയി.
എട്ടു വാര്‍ഡുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ മൂടിക്കഴിഞ്ഞു. കൊല്ലത്തിന് 25 കി.മീ. വടക്കുമാറി ചിറ്റുമല ബ്ലോക്കില്‍ മണ്‍റോത്തുരുത്ത് ബ്ലോക്ക് ഉള്‍പ്പെടുന്ന പ്രദേശം മുന്‍പ് കാര്‍ഷികസമൃദ്ധിയുടെ പൊന്തുരുത്തായിരുന്നു.
നിലവില്‍ ഇവിടത്തെ പല വീടുകളുടെയും അടിത്തറ നാലടിവരെ വെള്ളത്തില്‍ താഴ്ന്നുകഴിഞ്ഞു. അഞ്ചു തലമുറകള്‍ അധിവസിച്ച ഗ്രാമത്തുരുത്തുകളില് ആളൊഴിഞ്ഞ വീടുകളേ ഇപ്പോള്‍ കാണാനുള്ളു. അഷ്ടമുടിക്കായലില്‍ ചേരുന്ന കല്ലടയാറും കൈവഴിയായി കായലില്‍ത്തന്നെ ചേരുന്ന പുത്തനാറും ചേര്‍ന്ന് എട്ടു തുരുത്തുകള്‍ ഉള്‍പ്പെട്ട പ്രദേശമാണ് മണ്ട്രോത്തുരുത്ത്.
121 കി.മീ. നീളമുള്ള കല്ലടയാറ്റിലെയും കുളത്തൂപ്പുഴ, ചെന്തുരുണിപ്പുഴ, കല്‍ത്തുരുത്തിപ്പുഴ കൈവഴികളിലെയും വെള്ളപ്പൊക്കം നിക്ഷേപിച്ച എക്കലാണ് തുരുത്തിന്റെ അടിത്തറ. ഒഴുകിയെത്തിയ കണ്ടല്‍ വിത്തുകള്‍ കിളിര്‍ത്ത് വേരുകള്‍ പടര്‍ത്തി പന്തലിച്ച് ശക്തമായൊരു ജൈവവേലി തീര്‍ത്തു.
കരിമണ്ണും തരിമണലും നിറഞ്ഞ സമൃദ്ധിയുടെ മണ്ണില്‍ നെല്ലും തെങ്ങും മാവും കശുമാവും പ്ലാവും മറ്റ് കൃഷികളും തഴച്ചുവളര്‍ന്നു. സമീപകാലത്തെ അനിയന്ത്രിതമായ മണലൂറ്റ് കല്ലടയാറിന്റെ അസ്ഥിവാരം തോണ്ടിയതോടെ പുഴയുടെ ആഴം വര്‍ധിപ്പിച്ചു.
അടിമണ്ണ് പുഴയിലേക്ക് ഒലിച്ചിറങ്ങുറങ്ങുകയും ചെയ്തു. ചതുപ്പുകളുടെയും തോടുകളുടെയും നികത്തലും അശാസ്ത്രീയ നിര്‍മാണങ്ങളും സ്ഥിതി വഷളാക്കി. കണ്ടല്‍ക്കാടുകളുടെ വന്‍തോതിലുള്ള നാശം തുരുത്തിന്റെ അതിരാവരണത്തെ മാത്രമല്ല ജൈവസമ്പത്തും താറുമാറാക്കി.
2004ലെ സുനാമിക്കുശേഷം അഷ്ടമുടിക്കായലിലെ ജലനിരപ്പ് താഴ്ന്ന് വെള്ളം കല്ലടയാറ്റിലേക്ക് തള്ളിയതോടെ ഋതുഭേദമില്ലാതെ വേലിയേറ്റം ശക്തിപ്രാപിച്ചതായാണ് ഭൗമശാസ്ത്രജ്ഞരുടെ നിരീക്ഷണം.
വര്‍ഷത്തില്‍ ഏഴും എട്ടും മാസംവരെ ആവര്‍ത്തിക്കുന്ന വേലിയേറ്റം ഒഴിഞ്ഞുപോകുന്നില്ല. പെരിങ്ങാലം, കിടപ്രം, പെരിങ്ങാലം, പട്ടംതുരുത്ത് നിവാസികള്‍ക്ക് പുറംലോകത്ത് എത്തണമെങ്കില്‍ പല ഗ്രാമങ്ങളിലൂടെ പല റോഡുകള്‍ വട്ടംചുറ്റണം.
മണ്ട്രോത്തുത്തിലെ നെല്ലിനും നാളികേരത്തിനും കയറിനും കശുവണ്ടിക്കും പെരുമയുള്ള കാലമുണ്ടായിരുന്നു. നാളികേരവും കയറും വെളിച്ചെണ്ണയും നെല്ലും നേട്ടം സമ്മാനിച്ചിരുന്നു. രുചിയേറിയ മുണ്ടകനും പുന്നെല്ലും പാടങ്ങളില്‍ വിളവെടുത്തു.
മണ്‍റോത്തുരുത്തിന്റെ സ്വന്തം ഉത്പന്നമായ കൊട്ടേക്കയറിനും മങ്ങാടന്‍ കയറിനും ആവശ്യക്കാരെത്തിക്കൊണ്ടിരുന്നു. മണ്ഡരി ബാധിച്ചും മണ്ട പോയും ചുവടറ്റും തെങ്ങുകളുടെ നിര ഇവിടെ അവശേഷിക്കുന്നു. റാട്ടും കയര്‍ കടകളും അന്യംനിന്നു. കശുവണ്ടി ഫാക്ടറികള്‍ നിശ്ചലമായി. സമൃദ്ധി വിളഞ്ഞിരുന്ന നെല്‍പ്പാടങ്ങളില്‍ പുല്ലും പോളയും മൂടിക്കഴിഞ്ഞു.
നിലംപൊത്താന്‍ കാലം നോക്കി നില്‍ക്കുകയാണ് ദുരന്തസ്മാരകമായ വീടുകള്‍. നടപ്പാതകളും നാല്ക്കവലകളുമൊക്കെ വേനലിലും ചെളിക്കുളമായിരിക്കുന്നു. കിടപ്പാടവും വീടും കൃഷിയിടവും ഉപ്പുവെള്ളത്തില്‍ ആഴ്ന്നുപോകുമ്പോള്‍ പ്രതീക്ഷകള്‍ കൂമ്പടിയുകയാണ്. കഷ്ടനഷ്ടങ്ങളുടെ ചെളിക്കുണ്ടില്‍ ആഴ്ന്നുപോയവര് നാടുവിടാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്.
വെള്ളം സര്‍വത്ര വെള്ളം, കുടിക്കാന്‍ തുള്ളിയില്ല എന്നതാണ് മണ്‍റോത്തുരുത്തിലെ അനുഭവം. രോഗാതുരമായ ഈ തുരുത്തുകളില്‍ അര്‍ബുദവും ശ്വാസകോശരോഗങ്ങളും ഏറിവരികയാണ്. കരിങ്കല്ലില്‍ പണിത വീടുകളുടെ വരെ അസ്ഥിവാരം ഇളകിദ്രവിച്ചുക്കൊണ്ടിരിക്കുന്നു. തറനിരപ്പിനെക്കാള്‍ താഴ്ചയിലാണ് മിക്ക വീടുകളുടെയും മുറികള്‍.
ഒരോ വര്‍ഷവും അര സെന്റിമീറ്റര്‍, ഒരു സെന്റിമീറ്റര്‍ എന്ന തോതില്‍ മണ്‍റോത്തുരുത്ത് താഴുകയാണ്. നടപ്പുവഴികളും മുറ്റവും വെള്ളക്കെട്ടിലായതോടെ ഗോവണിപ്പാലങ്ങള് താണ്ടിയാണ് വീടുകളില്‍ കയറിപ്പറ്റാനാവുക. മണ്‍റോത്തുരുത്തിനെ അറബിക്കടലും അഷ്ടമുടിക്കായലും വിഴുങ്ങാന്‍ ഏറെക്കാലം വേണ്ടിവരില്ല.
ഭയം വേണ്ട... ജാഗ്രത വേണം
പാമ്പുകൾക്കും പ്രാധാന്യമുണ്ട്
ആവാസവ്യവസ്ഥ
ലക്ഷദ്വീപില്‍ പറാളി ഒന്നിനെ കാണാനില്ല
ലക്ഷദ്വീപില്‍ നിലവില്‍ 36 ദ്വീപുകളില്ല. അവിടെ 35 ദ്വീപുകളേ അവശേഷിക്കുന്നുള്ള
മജുലിയെ ബ്രഹ്മപുത്ര വിഴുങ്ങുന്നു
ലോകത്തിലെതന്നെ ഏറ്റവും വലിയ നദീദ്വീപാണ് ബ്രഹ്മപുത്രയിലെ മജുലി. 2016ല്‍ ഇന്ത്
നവരാത്രി ഉത്സവരാവുകളിലെ ബൊമ്മക്കൊലു
"ഒമ്പത് രാത്രികൾ" എന്നർഥം വരുന്ന നവരാത്രി ഇന്ത്യയിലുടനീളം നൂറ്റാണ്ടുകളായി ആ
പിഐടി-എന്ഡിപിഎസും ബുള്ളറ്റ് ലേഡിയും
പയ്യന്നൂര്‍: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായി ഒരു യുവ
പഴയ തിരോധാന കേസുകള്‍ വീണ്ടെടുക്കാന്‍ പോലീസ്
സംസ്ഥാനത്ത് മിസിംഗ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ അരയും തലയും മുറുക്കി പോലീസ്. മി
ഓർമകൾ ഉണ്ടായിരിക്കണം.. പോലീസ് കസ്റ്റഡി മർദനങ്ങൾ തുടരുമ്പോൾ
രാജൻ ഒരു അവസാനമല്ല ഓർമപ്പെടുത്തലാണ്, ഇവിടെ സിസ്റ്റം ഇങ്ങനെയൊക്കെയാണ് എന്ന്.
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: പോയവര്‍ പോയില്ലേ, ജീവിച്ചിരിക്കുന്നവര്‍ക്ക് മാപ്പ്
സ്ത്രീയും പുരുഷനും ഉള്ളകാലത്തോളം സ്ത്രീധനപീഡനവും മരണവും ആത്മഹത്യയും തുടരു
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: വിസ്മയയുടെ സന്ദേശം കേരളത്തെ ഞെട്ടിച്ചു
""ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അയാള്‍ എന്റെ മുടി പിടിച്ചു വലിച്ചു, എന്നെ അടിച്ചു,
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല....
തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. പട്ടിയെപോലെ തല്ലിയിട്ടുണ്ട്. ആഹാരം തന്നില
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: ആര്‍ത്തിമൂത്തവര്‍ ഉറഞ്ഞുതുള്ളുന്നു
10 ലക്ഷം രൂപയും 50 പവന് സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയാണ് കൊല്ലം പിറവന്ത
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: വിവാഹം ജയിലിലേക്കോ ?
ഒരു പെണ്‍കുട്ടി വിവാഹമണ്ഡപത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത് എത്രയേറെ സ്വ
കുടക്കിലെ കുഴിമാടങ്ങൾ: അവസാനിപ്പിക്കണം ആദിവാസി വംശഹത്യ
2019 മുതല്‍ 2023 സെപ്റ്റംബര്‍ വരെ കുടകിലെ തോട്ടങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മര
കുടക്കിലെ കുഴിമാടങ്ങൾ: ചിന്നപ്പ നിലവിളിച്ചു; പിടഞ്ഞുവീണു മരിച്ചു
വൈകുവോളം പണി കഴിഞ്ഞ് അത്താഴത്തിന് വേവിച്ചുകഴിക്കാന് പൊന്നണ്ണ തോട്ടത്തിലെ പ്ലാ
കുടക്കിലെ കുഴിമാടങ്ങൾ: അവസാനിക്കുന്നില്ല അടിമപ്പണി
കുടകിലെ തോട്ടങ്ങളില്‍ വയനാട് ആദിവാസികളുടെ നിലവിളിയും വിലാപവും അവസാനിക്കു
ഷെറിന് ഇനി സ്വതന്ത്ര
പഴുതടച്ചുള്ള അന്വേഷണമാണ് ചെങ്ങന്നൂര്‍ പോലീസ് നടത്തിയത്. സ്വത്തിലെ അവകാശം നഷ
പോലീസിനെ ചുറ്റിക്കുന്ന ഒന്നൊന്നര വെളിപ്പെടുത്തല്‍
കോഴിക്കോട്: 39 വര്‍ഷം മുന്‍പ് നടത്തിയ കൊലപാതകത്തെ കുറിച്ച് മധ്യവയസ്കന്
അമ്പലമുക്ക് വിനീത വധക്കേസ്: പ്രതിക്കു തൂക്കുകയർ
കുമാര്‍ കഫേയിലെ രാജേന്ദ്രന്
ഉടന്‍ കഫേ ഉടമയെ ഈ ചിത്രം കാണിച്ചു. ചിത
നാടിനെ നടുക്കിയ അമ്പലമുക്ക് വിനീത വധക്കേസ്
2022 ഫെബ്രുവരി ആറ് ഞായറാഴ്ച. കോവിഡിനെത്തുടര്‍ന്ന് അവധിയിലായിരുന്ന തിരുവനന്ത
പുതിയ ഇനം ജീവികളെ കണ്ടെത്തൽ ഹോബിയാക്കി ഗവേഷകൻ
പുതിയ ഇനം ജീവികളെ കണ്ടെത്തി രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാവുകയാണു പ്രശസ്ത ഗവേ
ആ പതിനേഴുകാരിക്ക് എന്തു സംഭവിച്ചു ?
കാസര്‍ഗോഡ് അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയായ ആദിവാസി പെ
ബ്രേക്ക് ഡാൻസിലെ എന്പുരാൻ തൃശൂരിന്റെ ഷെൽട്ടൺ
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന മൂണ്‍ വാക്ക് എന്ന സി
യക്ഷിക്കഥ...
നീലമലകൾക്കു നടുവിൽ മലന്പുഴയിൽ അവളിരുന്നു-കാനായിയുടെ യക്ഷി. കരിന്പനകളെ ത
മരണം വാ തുറക്കുന്ന പതങ്കയം
തങ്കയം എന്നുകേള്‍ക്കുമ്പോഴേ ഇപ്പോള്‍ ഭീതിയാണ്. ശാന്തമായി നില്ക്കുന്ന വെള്ളക്ക
വാഹന പാര്‍ക്കിംഗിൽ വേണം ശ്രദ്ധ
സ്വന്തം വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക
ഒന്നര മണിക്കൂര്‍, കോഴിക്കോട് ടു പാലക്കാട്
കോഴിക്കോട് പന്തീരാങ്കാവ് മുതൽ പാലക്കാട് വരെ നീളുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ
കവര്‍ പൂക്കുന്ന കുമ്പളങ്ങി
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണി
അച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം
2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന
ദുരിതക്കയത്തിൽ നിന്ന് കരകയറാതെ വിലങ്ങാട് നിവാസികൾ
എല്ലാം അങ്ങിനെ തന്നെയുണ്ട്...
2024 ജൂലായ് 30 പുലർച്ചെ വിലങ്ങാട് മലയോ
ബൈക്കുകൾ കയറാത്ത ഹൈവേ...
ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുവാദമില്ലാത്ത ഹൈവേ! അതിവേഗം സ്വപ്നം കാണുന്നവർ കാത
ഇമ്മാനുവലിന്റെ " നാടക ഭ്രാന്ത് '
പകൽ മുഴുവൻ പണിയെടുത്ത്... കിട്ടുന്ന കാശിൽ നാടകവും കാണും... എന്നാൽ, കുടുംബത്തെ
ഒമ്പത് വയസുകാരിയെ തേടി ഒടുവില്‍ നീതി
നാല്പത് കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി കാമറകള്‍, അഞ്ഞൂറോളം സ്പെയർ പാർട്
ചൈനയിൽ കടുവ മൂത്രം വിൽപനയ്ക്ക്; സ്പെഷൽ ഓഫർ
ഒരു കുപ്പി കടുവ മൂത്രം - എന്ന് ചൈനയിലെ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ആളുകൾ ആവശ്യ
കവിതയെ വർണത്തിൽ ചാലിച്ച്...
""എന്റെ കൗമാരത്തിലെന്നോ ആണ് ഞാൻ സുഗതകുമാരി എന്ന കവയിത്രി ഹൃദയം കൊണ്ട് കുറിച്ച
കേരളത്തിന്റെ കാലഹിരണ്, മ്മടെ സ്വന്തം വിജയൻ
ഐ.എം. വിജയനെ ഈ പ്രായത്തിൽ കാൽപന്തു കളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന
പോലീസിനെ ചുറ്റിച്ച ‘കാര്‍’
സമീപകാലത്തൊന്നും ഒരു "കാര്‍ ' പോലീസിനെ ഇത്രയും ചുറ്റിച്ചിട്ടുണ്ടാകില്ല. ഒരു അപ
പ്രതീക്ഷകളുടെ തുരങ്കപാത തുറക്കട്ടെ...
ചുരം കയറി പോകാന്‍ വയ്യ...എന്തൊരു ഗതാഗതക്കിരുക്കാ... പറഞ്ഞുകേട്ടും കണ്ടും, അനു
ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിചാരണ 22 മുതൽ, കാതോര്‍ത്ത് രാഷ്ട്രീയ കേരളം
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25)
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും!!!
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും. പറഞ്ഞുവരുന്നത് പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാ
വിസ്മയ കാഴ്ചകള്‍ ഒരുക്കി ബേപ്പൂരിൽ ജലമേള
മലബാറിന്റ പേരും പെരുമയുമാണ് ബേപ്പൂര്‍. അതിന് നെറ്റിപ്പട്ടം ചാര്‍ത്തുന്ന, വിനോ
ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ട
മധുരയിലൊരു മലയാളി ഗ്രാമം
തമിഴ്നാട്ടിലെ മധുരയിലൊരു മലയാളി ഗ്രാമം. മലയാളികൾക്ക് പോലും പരിചിതമല്ലാത്
സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ
അരുംകൊല -2
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സു
മച്ചിനു മുകളിൽ ഒരു മൃതദേഹം -1
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറു
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവ
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: ഇഷ്ടക്കാർക്ക് വാരിക്കോരി!
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താ
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവ
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയി
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്ക
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
Latest News
റോഡ് ഉദ്ഘാടനം: രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരത്തിന് അര്‍ഹരായത് മൂന്ന് പേര്
ഒ.ജെ.ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡന്റ്
ഭിന്നശേഷി നിയമനം: എന്‍എസ്എസിന് നല്കിയ ഇളവുകള്‍ മറ്റു മാനേജ്മെന്റുകള്‍ക്കും ബാധകമാക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍
എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം; എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Latest News
റോഡ് ഉദ്ഘാടനം: രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരത്തിന് അര്‍ഹരായത് മൂന്ന് പേര്
ഒ.ജെ.ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡന്റ്
ഭിന്നശേഷി നിയമനം: എന്‍എസ്എസിന് നല്കിയ ഇളവുകള്‍ മറ്റു മാനേജ്മെന്റുകള്‍ക്കും ബാധകമാക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍
എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം; എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top