ല​ബൂ​ഷെ കീ​ഴ​ട​ക്കി; ഇ​നി എ​വ​റ​സ്റ്റ്
ബി​ജു പാ​രി​ക്കാ​പ്പ​ള്ളി
മൗ​ണ്ട് കി​ളി​മ​ഞ്ചാ​രോ​യ്ക്ക് മു​ക​ളി​ൽ ഇ​ന്ത്യ​ൻ പ​താ​ക​യു​യ​ർ​ത്തി​യ കീ​ഴ്പ​ള്ളി അ​ത്തി​ക്ക​ൽ സ്വ​ദേ​ശി അ​ഭി​ലാ​ഷ് മാ​ത്യു 6119 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഈ​സ്റ്റ് ല​ബൂ​ഷെ പ​ർ​വ​ത​ത്തി​ലും ഇ​ന്ത്യ​ൻ പ​താ​ക​യു​യ​ർ​ത്തി. എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഈ​സ്റ്റ് ല​ബൂ​ഷെ പ​ർ​വ​തം അ​ഭി​ലാ​ഷ് കീ​ഴ​ട​ക്കി​യ​ത്.

ഈ​സ്റ്റ് ല​ബൂ​ഷെ പ​ർ​വ​തം കീ​ഴ​ട​ക്കി​യ അ​ഭി​ലാ​ഷ് മാ​ത്യു ത​ന്‍റെ സ​ഞ്ചാ​ര അ​നു​ഭ​വം രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​ങ്കു​വ​ച്ച​പ്പോ​ൾ. കാ​ഠ്മ​ണ്ഡു​വി​ൽനി​ന്നു പ​ർ​വ​ത നി​ര​ക​ൾ​ക്കി​ട​യി​ലെ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും അ​പ​ക​ടം പി​ടി​ച്ച അ​ഞ്ച് എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ ഒ​ന്നാ​യ ലു​ക്ല​യി​ൽനി​ന്ന് എ​ട്ടു ദി​വ​സ​ത്തെ യാ​ത്ര​യ്ക്ക് ശേ​ഷ​മാ​ണ് എ​വ​റ​സ്റ്റ് ബേ​സ് ക്യാ​ന്പി​ലെ​ത്തു​ക.

ലു​ക്ല​യി​ൽ നി​ന്നാ​രം​ഭി​ച്ച ആ​ദ്യ​ദി​വ​സം നാ​ലു​മ​ണി​ക്കൂ​ർ ട്ര​ക്കിം​ഗി​ന് ഒ​ടു​വി​ൽ 2,860 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഫാ​ക്ടിം​ഗി​ലും ര​ണ്ടാ​മ​ത്തെ ദി​വ​സം അ​ഞ്ചോ​ളം പു​ഴ​ക​ൾ ക​ട​ന്ന് ഏ​ഴു​മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്ത് 3440 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നാം​ചെ ബ​സാ​റി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.

മൂ​ന്നാ​മ​ത്തെ ദി​വ​സം കാ​ലാ​വ​സ്ഥ​യു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ 3880 മീ​റ്റ​ർ ഉ​യ​രം​വ​രെ ക​യ​റി തി​രി​ച്ചി​റ​ങ്ങി നാം​ചെ ബ​സാ​റി​ൽ ത​ന്നെ ത​ങ്ങി. നാ​ലാ​മ​ത്തെ ദി​വ​സം ആ​റു​മ​ണി​ക്കൂ​ർ യാ​ത്ര 3867 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഡെ​ങ്ങ്‌ ബോ​ച്ചെ.

അ​ഞ്ചാം ദി​വ​സം അ​ഞ്ച് മ​ണി​ക്കൂ​ർ യാ​ത്ര 4410 മീ​റ്റ​ർ​ഉ​യ​ര​ത്തി​ലു​ള്ള ഡി​ങ്ങ്ബൂ​ച്ചെ​യി​ൽ.​ആ​റാ​മ​ത്തെ ദി​വ​സം 5000 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നാ​ഗാ​ർ​ജു​ന പ​ർ​വ​തം ക​യ​റി തി​രി​ച്ചി​റ​ങ്ങി.

ഏ​ഴാ​മ​ത്തെ ദി​വ​സം ആ​റു​മ​ണി​ക്കൂ​റോ​ളം ന​ട​ന്ന് 4940 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ലും​ബൂ​ച്ചേ​യി​ൽ എ​ത്തു​മ്പോ​ൾ ഓ​ക്സി​ജ​ൻ ലെ​വ​ൽ കു​റ​ഞ്ഞു​തു​ട​ങ്ങി.

എ​ട്ടാ​മ​ത്തെ ദി​വ​സം 5270 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഗൊ​ര​ക്ക് ഷെ​പ്പി​ൽ ഒ​രു​മ​ണി​ക്കൂ​ർ വി​ശ്ര​മ​ത്തി​ന് ശേ​ഷം 5364 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പി​ൽ എ​ത്തി വീ​ണ്ടും ഗൊ​ര​ക്ക് ഷെ​പ്പി​ലേ​ക്ക് മ​ട​ങ്ങി.


ഒ​ൻ​പ​താ​മ​ത്തെ ദി​വ​സം 5545 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ക​ലാ​പ​ത്ത​ർ അ​വി​ടെ​നി​ന്നും ബേ​സ് ക്യാ​മ്പാ​യ ലും​ബൂ​ച്ചേ​യി​ൽ തി​രി​ച്ചെ​ത്തി. അ​ന്നു​ത​ന്നെ 5400 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ല​ബൂ​ഷെ ഹൈ ​ക്യാ​മ്പി​ൽ എ​ത്തി.

ല​ബൂ​ഷെ കൊ​ടു​മു​ടി​യു​ടെ മു​ക​ളി​ലേ​ക്ക്

എ​വ​റ​സ്റ്റ് ക​യ​റ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ഏ​തൊ​രു പ​ർ​വ​താ​രോ​ഹ​ക​നും ആ​ദ്യം ക​യ​റേ​ണ്ട പ​ർ​വ​ത​മാ​ണ് ല​ബൂ​ഷെ പ​ർ​വ​തം. 6119 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ മ​ഞ്ഞു മൂ​ടി​യ പ​ർ​വ​ത​ത്തി​ലേ​ക്കു​ള്ള യാ​ത്ര അ​തീ​വ അ​പ​ക​ടം നി​റ​ഞ്ഞ​താ​ണ്. ഒ​രു മ​ഞ്ഞു​പാ​ളി തെ​ന്നി​മാ​റി​യ​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്.

പ​ത്താ​മ​ത്തെ ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ടി​ന് ഹെ​ഡ് ലൈ​റ്റി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ റോ​പ്പി​ലൂ​ടെ പി​ടി​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ല​ബൂ​ഷെ പീ​ക്കി​ലെ​ത്തി ഇ​ന്ത്യ​ൻ പ​താ​ക ഉ​യ​രു​മ്പോ​ൾ രാ​വി​ലെ ക​ഴി​ഞ്ഞി​രു​ന്നു.

യാ​ത്ര​യി​ലു​ടെ​നീ​ളം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഫു​റ താ​ഷി ഷെ​ർ​പ്പ​യു​മൊ​ത്ത് വീ​ണ്ടും മ​ല​യി​റ​ക്കം. ര​ണ്ട​ര ദി​വ​സം കൊ​ണ്ട് തി​രി​ച്ചി​റ​ങ്ങി ലു​ക്ല എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തു​മ്പോ​ൾ മ​ഞ്ഞു​വീ​ഴ്ച​യി​ൽ എ​യ​ർ​പോ​ർ​ട്ട് അ​ട​ച്ചി​രു​ന്നു.

വീ​ണ്ടും ചോ​പ്ര​കി​ലേ​ക്ക് ന​ട​ന്ന് ഇ​റ​ങ്ങി അ​വി​ടെ നി​ന്നും ഹെ​ലി​കോ​പ്റ്റ​റി​ൽ കാ​ഠ്മ​ണ്ഡു​വി​ൽ. ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് യാ​ത്ര​യു​ടെ ചെ​ല​വ്. ഐ​ടി പ്ര​ഫ​ഷ​ണ​ൽ കൂ​ടി​യാ​യ അ​ഭി​ലാ​ഷി​ന് സാ​ഹ​സി​ക​മാ​യ മ​ല​ക​യ​റ്റം എ​ന്നും ഒ​രു ഹ​ര​മാ​ണ്.

ഇ​ത്ത​വ​ണ​ത്തെ യാ​ത്ര​യ്ക്ക് എ​ടു​ക്കാ​ൻ മ​റ​ന്ന മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ന്‍റെ ഫ്ലാ​ഗ് അ​ടു​ത്ത ത​വ​ണ ഇ​ന്ത്യ​ൻ ഫ്ലാ​ഗി​നൊ​പ്പം 8848 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ്ഥാ​പി​ക്കു​മെ​ന്നു​ള്ള ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് അ​ഭി​ലാ​ഷ്.

സൗ​ദി​യി​ലെ ജോ​ലി രാ​ജി​വ​ച്ച അ​ഭി​ലാ​ഷ് കു​ട്ടി​ക​ൾക്കൊപ്പം അ​യ​ർ​ല​ണ്ടി​ലു​ള്ള ഭാ​ര്യ​യു​ടെ അ​ടു​ക്ക​ലേ​ക്ക് പോ​കാ​നു​ള്ള തി​ര​ക്കി​ലാ​ണ്.