Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത കാലം ചെയ്തു
WhatsApp
പത്തനംതിട്ട: മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലിത്ത പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (103) കാലം ചെയ്തു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുമ്പനാട്ടുള്ള മിഷൻ ആശുപത്രിയിലായിരുന്നു വലിയ മെത്രാപ്പോലിത്ത വിശ്രമിച്ചിരുന്നത്.
ഭൗതിക ശരീരം അൽപ സമയത്തിനകം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.
ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്.
കുമ്പനാട് കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശയുടേയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27ന് ജനിച്ചു. തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നാണ്. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവാ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.
1953 മേയ് 23ന് മാര്‍ത്തോമ്മാ സഭയില്‍ എപ്പിസ്കോപ്പയായി അഭിഷിക്തനായി. 1999 മുതല്‍ 2007വരെ സഭയുടെ പരമാധ്യക്ഷനും. കേരളത്തിന്റെ ആത്മീയ-സാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞുനില്ക്കുന്ന, ദൈവത്തിന്റെ സ്വര്‍ണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം.
ആഴമേറിയ വിശ്വാസ പ്രമാണങ്ങൾ അത്രമേൽ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസി വര്യനായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം
തിരുവല്ല: ദൈര്‍ഘ്യമേറിയതും സംഭവബഹുലവുമായ മാര്‍ ക്രിസോസ്റ്റം ജീവിതത്തെ അഭ്രപ
ചരിത്രത്തോടൊപ്പം നടന്ന് മാര്‍ ക്രിസോസ്റ്റം
പത്തനംതിട്ട: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത് ജീവിച്ചിരിക്കുന്ന വലി
മാര്‍ ക്രിസോസ്റ്റം ചിരിയുടെ ലോകത്തേക്ക് പുതിയ തലമുറയെ കൈപിടിച്ച മഹാചാര്യന്‍
പത്തനംതിട്ട: ഉപമകളിലൂടെയും കഥകളിലൂടെയും തിരുവചന സത്യങ്ങളെ ജനകീയമാക്കി ജ
മാര്‍ ക്രിസോസ്റ്റത്തിന്റെ കബറടക്കം വ്യാഴാഴ്ച
പത്തനംതിട്ട: മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്തയും മുന്‍ സഭാധ്യക്ഷനുമാ
മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
ന്യൂഡൽഹി: മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റ
മരണത്തെ വരവേല്‍ക്കാന്‍ കാത്തിരുന്ന തിരുമേനി
കോഴഞ്ചേരി: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു മുമ്പില്‍ മരണം പലപ്പോഴും തോറ്റു പി
ജനഹൃദയത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വലിയ ഇടയൻ
പത്തനംതിട്ട: ജനഹൃദയത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാഷണപാടവം, നര്മപ്രധ
"ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച വ്യക്തിത്വം': അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റ
പ്രായംകൂടുന്തോറും പ്രീയമേറിയവന് പ്രീയംവച്ചവന്റെ സന്നിധിയില്‍
പത്തനംതിട്ട: കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭകളില്‍ ദീര്‍ഘകാലം മെത്രാപ്പോലീത
Latest News
ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം
നെടുമ്പാശേരിയിൽ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകരാറിലായി
ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്നു പറയുന്നു; ഷാഫിക്കെതിരെ പി. ജയരാജൻ
ഗുജറാത്തിനെ വീഴ്ത്തി ബംഗളൂരു
Latest News
ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം
നെടുമ്പാശേരിയിൽ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകരാറിലായി
ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്നു പറയുന്നു; ഷാഫിക്കെതിരെ പി. ജയരാജൻ
ഗുജറാത്തിനെ വീഴ്ത്തി ബംഗളൂരു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top