University News
പരീക്ഷാ ഫലം
കണ്ണൂർ സർവകലാശാല നടത്തിയ അഞ്ച് (നവംബർ 2022), ആറ് സെമസ്റ്റർ (ഏപ്രിൽ 2023) ബിടെക് ഡിഗ്രി സപ്ലിമെൻററി മേഴ്‌സി ചാൻസ് (2007 2014 അഡ്മിഷൻ പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്. പുന:പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്ക് 27 ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബിഎസ് സി ഹോട്ടൽ മാനേജ്മെന്‍റ് ആൻഡ് കാറ്ററിംഗ് സയൻസ് (നവംബർ 2023) പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ 18 ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.

എംഎസ് സി വുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ എംഎസ് സി വുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സയൻസ് ബിരുദം ആണ് യോഗ്യത. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 9496353817.

അസോസിയേറ്റ് പ്രഫസർ

കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവ./ എയ്ഡഡ് കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ സമാന തസ്തികയിൽ റെഗുലർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂൺ 12. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.