University News
ഹാൾടിക്കറ്റ്
സർവകലാശാലയുടെ കൊമേഴ്‌സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എംകോം (ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ്) റെഗുലർ (2023 അഡ്മിഷൻ/ 2023 സിലബസ്), സപ്ലിമെന്‍ററി ആൻഡ് ഇപ്രൂവ്മെന്‍റ് (2022 അഡ്മിഷൻ/ 2022 സിലബസ്), നവംബർ 2023 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

എംഎസ്‌ സി മോളിക്യൂലാർ ബയോളജിക്ക്‌ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ മോളിക്യൂലാർ ബയോളജി പഠനവകുപ്പിൽ എംഎസ്‌ സി മോളിക്യൂലാർ ബയോളജി പ്രവേശനത്തിന് 20 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലാ വെബ്‌സൈറ്റ് സന്ദർശിക്കുക. 9663749475.

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്/ മേഴ്‌സി ചാൻസ്), ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 18 വരെയും പിഴയോടു കൂടി 19 വൈകുന്നേരം അഞ്ചു വരെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്‍റൗട്ട് / ഫീ സ്റ്റേറ്റ്മെന്‍റ് സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 22.

നാലാം സെമസ്റ്റർ ബിഎഡ് (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ17വരെയും പിഴയോടു കൂടി 18 ന് വൈകുന്നേരം അഞ്ചു വരെയും അപേക്ഷിക്കാ വുന്നതാണ്. അപേക്ഷകളുടെ പ്രിന്‍റൗട്ട്/ ഫീ സ്റ്റേറ്റ്മെന്‍റ് സമർപ്പിക്കുവാനുള്ള അവസാന തീയതി 22 ആണ്.

ഹാൾടിക്കറ്റ്

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ/ സപ്ലിമെന്‍ററി), മേയ് 2024 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവകലാശാലവെബ്‌സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04972715264.

പരീക്ഷാഫലം

ഒന്ന്, രണ്ട് വർഷ ബിഎ/ ബിഎസ് സി/ ബികോം/ ബിബിഎ/ ബിസിഎ/ ബിഎ അഫ്സൽ ഉൽ ഉലമ ഡിഗ്രി (വിദൂര വിദ്യാഭ്യാസം) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്‍റെ പകർപ്പെടുത്തു സൂക്ഷിക്കേണ്ടതാണ്. പുന:പരിശോധന സൂക്ഷ്മപരി ശോധന, ഉത്തരക്കടലാസിന്‍റെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 27 വരെ സ്വീകരിക്കുന്നതാണ്.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പു​തു​താ​യി നാ​ല് പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മു​ക​ൾ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ൾ​ക്കു കീ​ഴി​ലാ​യി നാ​ല് പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മു​ക​ൾ കൂ​ടി ഈ ​വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ക്കും. മൂ​ന്നു കാ​ന്പ​സു​ക​ളി​ലാ​യി കം​പ്യൂ​ട്ടേ​ഷ​ണ​ൽ സ​യ​ൻ​സ്, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി, ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ആ​ന്ത്ര​പ്പോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ് എ​ന്നി​ങ്ങ​നെ നാ​ല് പു​തി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ളാ​ണ് ഈ ​വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​ന്പ​സി​ൽ ആ​രം​ഭി​ച്ച പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മാ​യ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ്, നീ​ലേ​ശ്വ​രം ഡോ. ​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​ന്പ​സി​ലെ കൊ​മേ​ഴ്‌​സ് (പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​കോം) എ​ന്നി​വ​യ്ക്ക് പു​റ​മെ​യാ​ണ് ഇ​ത്. പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ നാ​ലു വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കും ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാ​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ​സ്. ബി​ജോ​യ് ന​ന്ദ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കം​പ്യൂ​ട്ടേ​ഷ​ണ​ൽ സ​യ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​ന്നീ പ​ഠ​ന​വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യും ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി മാ​ങ്ങാ​ട്ട് പ​റ​ന്പ് കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സും ഫി​സി​ക്ക​ൽ സ​യ​ൻ​സ് പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ത്ഥ കാ​ന്പ​സി​ലെ കെ​മി​സ്ട്രി, ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യും ആ​ന്ത്ര​പ്പോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ് പാ​ല​യാ​ട് ഡോ. ​ജാ​ന​കി​യ​മ്മാ​ൾ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ആ​ന്ത്ര​പ്പോ​ള​ജി​യി​ലു​മാ​ണ് ന​ട​ത്തു​ക. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി​ൻ​ഡി​ക്കേ​റ്റം​ഗം എ​ൻ. സു​ക​ന്യ, പ്ര​മോ​ദ് വെ​ള്ള​ച്ചാ​ൽ, കെ.​ടി. ച​ന്ദ്ര​മോ​ഹ​ൻ, പി.​പി. ജ​യ​കു​മാ​ർ, എ. ​അ​ശോ​ക​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (ഗ​വ.​എ​യ്ഡ്‌​ഡ്, ഗ​വ. എ​ഡ്യു​ക്കേ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്, സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ്, അ​ൺ എ​യ്ഡ​ഡ്) 202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് (ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ ഉ​ൾ​പ്പെ​ടെ) ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​സ്തു​ത പ്രോ​ഗ്രാം പൂ​ർ​ത്തി​യാ​ക്കാ​ൻ മൂ​ന്ന് ഓ​പ്ഷ​നു​ക​ൾ ല​ഭ്യ​മാ​ണ്. മൂ​ന്നു വ​ർ​ഷ ബി​രു​ദം പ്ര​വേ​ശ​നം നേ​ടി മൂ​ന്നാം വ​ർ​ഷം പു​റ​ത്തി​റ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മേ​ജ​ർ വി​ഷ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ (വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്) മൂ​ന്നു​വ​ർ​ഷ ബി​രു​ദം ല​ഭി​ക്കും. പ്ര​വേ​ശ​നം നേ​ടി നാ​ലാം വ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക് ര​ണ്ട് ഓ​പ്ഷ​നു​ക​ൾ ല​ഭ്യ​മാ​ണ്. നാ​ലു​വ​ർ​ഷ ബി​രു​ദം (ഓ​ണേ​ഴ്‌​സ്‌): നാ​ലു വ​ർ​ഷം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​സ്തു​ത ഡി​ഗ്രി ല​ഭി​ക്കും.
നാ​ലു വ​ർ​ഷ ബി​രു​ദം (ഓ​ണേ​ഴ്‌​സ്‌ വി​ത്ത് റി​സേ​ർ​ച്ച് ): ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ലു വ​ർ​ഷ ബി​രു​ദം (ഓ​ണേ​ഴ്‌​സ്‌ വി​ത്ത് റി​സേ​ർ​ച്ച് ) തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്. വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​സ്തു​ത ഡി​ഗ്രി ല​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​റി​ന്‍റെ അ​വ​സാ​ന​ത്തി​ൽ (മൂ​ന്നാം സെ​മെ​സ്റ്റ​റി​ലേ​ക്ക് ) വി​ദ്യാ​ർ​ഥി​ക്ക് മേ​ജ​ർ പ്രോ​ഗ്രാം മാ​റ്റാ​ൻ അ​വ​സ​രം ഉ​ണ്ടാ​കും. ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​റു​ക​ളി​ൽ പ​ഠി​ച്ച ഡി​സി​പ്ലി​ൻ സ്പെ​സി​ഫി​ക് ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്‌​സു​ക​ൾ /മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്‌​സു​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും സീ​റ്റി​ന്‍റെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മേ​ജ​ർ പ്രോ​ഗ്രാം മാ​റാ​നും അ​വ​സ​രം ഉ​ണ്ടാ​കും. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന (ജ​ന​റ​ൽ, റി​സ​ർ​വേ​ഷ​ൻ, ക​മ്യൂ​ണി​റ്റി, മാ​നേ​ജ്‌​മെ​ന്‍റ്, സ്പോ​ർ​ട്സ് ക്വാ​ട്ട ഉ​ൾ​പ്പെ​ടെ) എ​ല്ലാ​വ​രും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി‍​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മേ​യ് 31 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ്.
ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി വ​രെ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ ഫീ​സ് ഇ​ല്ലാ​തെ ത​ന്നെ തി​രു​ത്താ​നാ​കും. അ​തി​നു ശേ​ഷ​മു​ള്ള തി​രു​ത്ത​ലു​ക​ൾ​ക്ക് ഫീ​സ് ഈ​ടാ​ക്കും. ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ admission.kannuruniversity.ac.in എ​ന്ന വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ക​മ്യൂ​ണി​റ്റി, മാ​നേ​ജ്മെ​ന്‍റ്, സ്പോ​ർ​ട്സ് എ​ന്നീ ക്വാ​ട്ട​ക​ളി‍​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് കോ​ള​ജു​ക​ളു​ടെ ഫീ​സ് നി​ര​ക്ക് സ​ർ​ക്കാ​ർ/​എ​യ്‌​ഡ​ഡ്‌ കോ​ള​ജു​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​യി​രി​ക്കും.​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 20 ഓ​പ്ഷ​ൻ വ​രെ സെ​ല​ക്ട് ചെ​യ്യാം. കോ​ള​ജു​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ അ​താ​ത് കോ​ള​ജു​ക​ളു​ടെ വെ​ബ് സൈ​റ്റി​ൽ ല​ഭി​ക്കും. ഓ​പ്ഷ​ൻ കൊ​ടു​ത്ത കോ​ള​ജു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ നി​ർ​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ട​ണം. അ​ല്ലാ​ത്ത പ​ക്ഷം തു​ട​ർ​ന്നു വ​രു​ന്ന അ​ലോ​ട്ട്മെ​ൻ​റി​ൽ‍ പ​രി​ഗ​ണി​ക്കി​ല്ല. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് കോ​ള​ജു​ക​ളി​ലേ​ക്കോ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ഫീ​സ​ട​ച്ച​തി​ൻ​റെ ര​സീ​തും പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​താ​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണം. 600 രൂ​പ​യാ​ണ് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. (എ​സ്‌​സി, എ​സ്ടി, പി​ഡ​ബ്ല്യു​ബി​ഡി വി​ഭാ​ഗ​ത്തി​ന് 300 രൂ​പ). ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും എ​സ് ബി ​ഐ ഇ​പേ മു​ഖാ​ന്തി​ര​മാ​ണ് അ​ട​യ്ക്കേ​ണ്ട​ത്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഡി​ഡി, ചെ​ക്ക്, മ​റ്റു ചെ​ലാ​നു​ക​ൾ, എ​സ്ബി​ഐ ക​ള​ക്റ്റ് മു​ഖേ​ന​യു​ള്ള പേ​യ്‌​മെ​ന്‍റു​ക​ൾ എ​ന്നി​വ സ്വീ​ക​രി​ക്കു​ക​യോ റീ​ഫ​ണ്ട് ചെ​യ്യു​ക​യോ ഇ​ല്ല. ഫീ​സ് അ​ട​ച്ച ര​സീ​ത് നി​ർ​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. നി​ല​വി​ൽ അം​ഗീ​ക​രി​ച്ച ഷെ​ഡ്യൂ​ൾ പ്ര​കാ​രം ജൂ​ൺ ആ​റി​ന് ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റും ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് ജൂ​ൺ 14 നും ​ന​ട​ക്കും. ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ല​ഭി​ക്കും. മെ​മ്മോ​യി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന തീ​യ​തി​ക​ളി​ൽ കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ നേ​ട​ണം. ബി ​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ഷെ​ഡ്യൂ​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.