പരീക്ഷാത്തീയതി പുനഃക്രമീകരിച്ചു
2024 ഏപ്രിൽ 15, ഏപ്രിൽ 22 തീയതികളിൽ ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎഎച്ച്ആർഎം/ എംഎംസിജെ/എംറ്റിറ്റിഎം (റെഗുലർ & ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) ന്യൂ ജനറേഷൻ പരീക്ഷകൾ 2024 മേയ് മൂന്നു മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
2023 ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി ആന്റ് ഹിസ്റ്റോറിയോഗ്രഫി) ന്യൂ ജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2024 ഏപ്രിൽ 15 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (റെഗുലർ & ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്ക് SLCM വഴി രജിസ്റ്റർ ചെയ്ത (2021 & 2022 അഡ്മിഷൻ) വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2019 & 2020 അഡ്മിഷൻ) വിദ്യാർഥികൾ www.exams.keralauniversity.ac.in മുഖേനയും 2024 ഏപ്രിൽ 15 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് SLCM വഴി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ (2021 & 2022 അഡ്മിഷൻ) www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികൾ (2019 & 2020 അഡ്മിഷൻ) www.exams.keralauniversity.ac.in മുഖേനയും 2024 ഏപ്രിൽ 16 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ് (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്കും പുനർമൂല്യനിർണയത്തിനും 2024 ഏപ്രിൽ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി/ ബികോം ഏപ്രിൽ 2024 പരീക്ഷകളുടെ പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി പരീക്ഷകൾ 2024 മേയ് 15 മുതൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷ രജിസ്ട്രേഷൻ തീയതി ദീർഘിപ്പിച്ചു
കേരളസർവകലാശാലയുടെ പാർട്ട് മൂന്ന് മെയിൻ & സബ്സിഡറി ബിഎസ്സി (ആന്വൽ സ്കീം മേഴ്സിചാൻസ്) ഏപ്രിൽ 2024 (2000 2001 അഡ്മിഷൻ മുതൽ 2009 അഡ്മിഷൻ വരെ), ബിഎസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം 2014 അഡ്മിഷൻ വരെ) എന്നീ പരീക്ഷകൾക്ക് രജിസ്ട്രേഷൻ തീയതി നീട്ടി. പിഴകൂടാതെ 2024 ഏപ്രിൽ 19 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 24 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ 2024 മാർച്ച് 30 ലെ പരീക്ഷ വിജ്ഞാപനം കാണുക.
ടൈംടേബിൾ
ഒന്ന്, രണ്ട്, മൂന്ന് വർഷ എൽഎൽബി (Old സ്കീം മേഴ്സിചാൻസ് 1998 അഡ്മിഷന് മുൻപ്) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്
അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്യൂണിക്കേറ്റീവ് അറബിക് (online) പതിമൂന്നാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു/തത്തുല്യം, ഫീസ് : 6000/ രൂപ. കാലാവധി : 6 മാസം. അപേക്ഷ ഫോം തിരുവനന്തപുരം, കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.arabicku.in ) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം 2024 ഏപ്രിൽ 20 ന് വൈകുന്നേരം അഞ്ചിനു മുൻപ് വകുപ്പിൽ എത്തിക്കുക. വിശദവിവരങ്ങൾക്ക് 04712308846/ 9562722485 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
സൂക്ഷ്മപരിശോധന
2023 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ഏപ്രിൽ 9 മുതൽ 20 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. രണ്ട് സെക്ഷനിൽ ഹാജരാകണം.